ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്ത യു​വ​തി​യെ തി​ര​മാ​ല ക​ശ​ക്കി​യെ​റി​ഞ്ഞു; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
ക​ട​ൽ​ത്തീ​ര​ത്തെ പാ​റ​ക്കൂ​ട്ട​ത്തി​നു മു​ക​ളി​ൽ നി​ന്ന് ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്ത യു​വ​തി അ​ടി​ച്ചു​യ​ർ​ന്ന തി​ര​മാ​ല​യു​ടെ ശ​ക്തി​യെ തു​ട​ർ​ന്ന് തെ​റി​ച്ചു പോ​കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഇ​ന്തോ​നേ​ഷ്യ​യി​ലെ നു​സ ലെം​ബോ​ൻ​ഗ​ൻ എ​ന്ന ദ്വീ​പി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

സ​മീ​പം നി​ന്ന​യൊ​രാ​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ യു​വ​തി​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വി​ടെ എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്കു​ള്ള മു​ന്ന​റി​യി​പ്പെ​ന്ന വി​ധം അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. പാ​റ​യു​ടെ അ​റ്റ​ത്തു നി​ന്നും 20 മീ​റ്റ​ർ മാ​റി നി​ന്ന് കാ​ഴ്ച്ച​ക​ൾ ആ​സ്വദി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.