മ​നു​ഷ്യ​ന് പു​തു​വ​ർ​ഷം, അ​വ​ർ​ക്ക് മ​ര​ണ​വ​ർ​ഷം; പു​തു​വ​ത്സ​ര​ദി​ന​ത്തി​ൽ ച​ത്തു​വീ​ണ​ത് നൂ​റു​ക​ണ​ക്കി​ന് പ​ക്ഷി​ക​ൾ
Monday, January 4, 2021 4:13 PM IST
നൂ​റു​ക​ണ​ക്കി​ന് പ​ക്ഷി​ക​ൾ തെ​രു​വി​ൽ ച​ത്ത് കി​ട​ക്കു​ന്നു. പു​തു​വ​ത്സ​ര​ദി​ന​ത്തി​ൽ റോ​മി​ലെ തെ​രു​വു​ക​ളി​ലെ കാ​ഴ്ച​യാ​യി​രു​ന്നു ഇ​ത്.

പു​തു​വ​ത്സ​രം ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ ആ​ളു​ക​ൾ പ​ട​ക്കം പൊ​ട്ടി​ച്ച​താ​ണ് ഇ​ത്ര​യും പ​ക്ഷി​ക​ൾ ചാ​കാ​ൻ കാ​ര​ണം. അ​മി​ത​മാ​യ ശ്ബ​ദം കേ​ട്ട് പേ​ടി​ച്ച പ​ക്ഷി​ക​ൾ​ക്ക് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്.

പേ​ടി​ച്ച് പ​റ​ന്ന പ​ക്ഷ​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചും കെ​ട്ടി​ട​ത്തി​ൽ ഇ​ടി​ച്ചു​മാ​ണ് ഇ​ത്ര​യും പ​ക്ഷി​ക​ൾ കൂ​ട്ട​ത്തോ​ടെ ചാ​കാ​ൻ കാ​ര​ണം. പ​ക്ഷി​ക​ളു​ടെ ആ​വാ​സ കേ​ന്ദ്ര​ത്തി​ന​ടു​ത്തു​ള്ള വെ​ടി​ക്കെ​ട്ടു​ക​ൾ നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ക്ഷി സ്നേ​ഹി​ക​ൾ രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.