പകരക്കാരനായി ഗ്രൗണ്ടിലെത്തി; ആരാധകമനസിലേക്കു പറന്നിറങ്ങി ജഡേജ
Sunday, June 30, 2019 6:40 PM IST
പകരക്കാരനായി ഗ്രൗണ്ടിൽ എത്തി ആരാധകരുടെ മനംകവർന്ന് രവീന്ദ്ര ജഡേജ. ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിൽ ഇംഗ്ലീഷ് ഓപ്പണർ ജേസണ്‍ റോയിയെ പുറത്താക്കാൻ ജഡേജ എടുത്ത ക്യാച്ചാണു ജഡേജയെ താരമാക്കിയത്.
കുൽദീപ് യാദവ് എറിഞ്ഞ 23-ാം ഓവറിലെ ആദ്യ പന്തിലായിരുന്നു ജഡേജയുടെ മിന്നുംപ്രകടനം. കുൽദീപിനെ ലോംഗ് ഓണിലൂടെ സിക്സറിനു പറത്താനായിരുന്നു റോയിയുടെ ശ്രമം. എന്നാൽ അടിച്ചകറ്റിയ പന്ത് അത്രയ്ക്കങ്ങു പോയില്ല. ബൗണ്ടറിക്കരികിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഓടിയെത്തി.
പിന്നീടു നടന്നത് റോയിക്കു പോലും വിശ്വസിക്കാൻ കഴിഞ്ഞില്ല. മുന്നിൽ ഇടത്തേക്കു പറന്നിറങ്ങിയ ജഡേജ കൈയിലൊതുക്കിയ പന്തുമാണ് ഉയർന്നുപൊങ്ങിയത്. ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടം.
22.1 ഓവറിൽ 161 റണ്‍സ് കൂട്ടിച്ചേർത്തശേഷമാണ് കൂട്ടുകെട്ട് പിരിഞ്ഞത്. സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായി എത്തിയാണു ജഡേജ ഈ മിന്നും ക്യാച്ച് കൈപ്പിടിയിൽ ഒതുക്കിയത്.