പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഭൂമിക്ക് എത്ര ആപത്താണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാലത് മറ്റുള്ളവരുടെ ചിന്തയിലേക്ക് കൊണ്ടുവരാന്‍ വേറിട്ട വഴികള്‍ സ്വീകരിക്കുകയാണ് മരിയ നിസാന്‍ എന്ന കലാകാരി.

ജോര്‍ദാന്‍റെ തലസ്ഥാനമായ അമ്മാനിലുള്ള ഒരു കെട്ടിടത്തിലാണ് പ്ലാസ്റ്റിക്കുകള്‍ ഉപയോഗിച്ച് മരിയ ഇന്‍സ്റ്റലേഷന്‍ ഒരുക്കയത്. ഒറ്റ തവണ ഉപയോഗിച്ചു തള്ളുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ ഉപയോഗിച്ചാണ് അവര്‍ ഈ സൃഷ്ടി ഒരുക്കിയിരിക്കുന്നത്. 2000 പ്ലാസ്റ്റിക് കുപ്പികളും, 1000 ഷോപ്പിഗ് ബാഗുകളും 150 ഹുക്ക പെപ്പുകളുമാണ് ഇതിനായി ഉപയോഗിച്ചത്.

അമേരിക്കയില്‍ ജനിച്ച ഇറാഖ് വംശജയായ മരിയ നിസാന്‍ കലാകാരി മാത്രമല്ല സാമൂഹിക പ്രവര്‍ത്തക കൂടിയാണ്. ഇറ്റലിയിലും ഗ്രീസിലും അടക്കം വിവധ രാജ്യങ്ങളില്‍ പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവക്കരണവുമായി അവര്‍ സഞ്ചരിച്ചിട്ടുണ്ട്. ബോധവത്ക്കരണത്തിനായി കലാ സൃഷ്ടികളാണ് മുഖ്യമായും ഉപയോഗിക്കുക.


മൂന്നുവര്‍ഷം മുമ്പ് സന്ദര്‍ശിച്ചപ്പോഴെ അമ്മാന്‍ തനിക്ക് പ്രിയപ്പെട്ട നഗരമായിരുന്നെന്നും എന്നാല്‍ ഇവിടുത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തന്നെ അസ്വസ്ഥയാക്കിയിരുന്നെന്നും മരിയ പറഞ്ഞു.

ഭൂമിയുടെ നിലനില്‍പ്പിന്‍റെ പ്രാധാന്യം കഴിയുന്നത്ര ആളുകളിലേക്കെത്തിക്കാന്‍ ഇന്‍സ്റ്റഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങളെയും താന്‍ ഉപയോഗിക്കാറുണ്ടെന്ന് ഈ മുപ്പത്തഞ്ചുകാരി പറയുന്നു.