"ദേ ഇങ്ങനെ...': കുട്ടിയാനയെ തിട്ട ഇറങ്ങാന്‍ പഠിപ്പിക്കുന്ന തള്ളയാന; രസകരമായ വീഡിയോ
Friday, August 19, 2022 12:15 PM IST
എല്ലാ ജീവജാലങ്ങളെയും കരുതുകയും പ്രാപ്തരാക്കുകയും ചെയ്യുന്നത് മിക്കപ്പോഴും ആ ജീവിയുടെ അമ്മയായിരിക്കും. മക്കളെ കരുതുന്ന കാര്യത്തില്‍ ആനകള്‍ മറ്റ് ജീവികളിലും ഒരുപിടി മുന്നിലാണ്. അവര്‍ കുട്ടിയാനകളെ പരിശീലിപ്പിക്കുന്നതും കാണേണ്ട ഒരു കാഴ്ചതന്നെയാണ്.

അത്തരത്തില്‍ ബ്യൂട്ടന്‍ ഗെബീഡിയന്‍ എന്ന ട്വിറ്റര്‍ പേജില്‍ വന്നിരിക്കുന്ന ഒരു രസകരമായ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വെെറലായിരിക്കുന്നത്.

വീഡിയോയില്‍ ചില ആനകള്‍ ഒരു തിട്ട ഇറങ്ങുകയാണ്. ഇടയില്‍ തള്ളയാന അവിടം എങ്ങനെയാണ് ഇറങ്ങേണ്ടത് എന്ന് ചെറിയ ആനയ്ക്ക് കാണിച്ച് കൊടുക്കുകയാണ്. തനിക്കെല്ലാം മനസിലായെന്ന മട്ടില്‍ നില്‍ക്കുകയാണ് കുട്ടിയാന.

തള്ളയാന ഇറങ്ങി കഴിയുമ്പോള്‍ കുട്ടിയാന വലിയ ആന കാട്ടിയതുപോലെ പിന്‍കാലുകള്‍ മടക്കി ഇറങ്ങാന്‍ ശ്രമിക്കുന്നു. എന്നാല്‍ മുന്‍കാലുകള്‍ താഴെ ഉറപ്പിച്ച ശേഷമാണ് പിന്‍കാല്‍ മടക്കേണ്ടത് എന്ന കാര്യം കുട്ടി ശ്രദ്ധിച്ചിരുന്നില്ല.

ഫലത്തില്‍ കുട്ടിയാന തലകീഴായി താഴെ വീഴുകയാണ്. പിന്നീട് എഴുന്നേറ്റ് നടന്നു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. 9.8 ദശലക്ഷം ആളുകളാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞത്. നിരവധിപേര്‍ റീട്വീറ്റ് ചെയ്യുകയും ഉണ്ടായി. രസകരമായ കമന്‍റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.