ചിലന്തികളെ കടത്താൻ ശ്രമിച്ചു; യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
Tuesday, September 3, 2019 12:54 PM IST
ചിലന്തികളെ അനധികൃതമായി കടത്താൻ ശ്രമിച്ച യുവാവിനെ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തു. ഫ്രഞ്ച് ഗയാനയിലെ കയീൻ വിമാനത്താവളത്തിലാണ് സംഭവം. ലഗേജിൽ നൂറോളം ചിലന്തികളെ കടത്താൻ ശ്രമിച്ചത് പോളണ്ട് സ്വദേശിയായ യുവാവാണെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
ചിലന്തികളെ പ്ലാസ്റ്റിക്ക് കുപ്പികളിലാക്കി ലഗേജുകൾക്കിടയിൽ ഒളിപ്പിച്ച് പാരീസിലേക്ക് കടക്കുവാനാണ് ഇദ്ദേഹം കടത്താൻ ശ്രമിച്ചത്. സുരക്ഷാ പരിശോധനയ്ക്കിടെയാണ് അധികൃതർ ചിലന്തികളെ കണ്ടെത്തിയത്. അറസ്റ്റ് ചെയ്ത ഇയാളെ ചോദ്യം ചെയ്തു വരികയാണ്.