ബ്ലൗ​സും പാ​ന്‍റും ധ​രി​ച്ച് യു​വാ​വ് മെ​ട്രോ സ്റ്റേ​ഷ​നി​ല്‍; സ​മ്മിശ്ര പ്ര​തി​ക​ര​ണ​വു​മാ​യി നെ​റ്റി​സ​ണ്‍​സ്
Tuesday, September 10, 2024 11:39 AM IST
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ പ​ല പൊ​തു ഇ​ട​ങ്ങ​ളും വേ​ദി​യാ​യി മാ​റി​യ അ​വ​സ്ഥ​യാ​ണ്. ന​മ്മു​ടെ നാ​ട്ടി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വേ​ദി​യാ​കു​ന്ന​ത് ഡ​ല്‍​ഹി മെ​ട്രോ സ്റ്റേ​ഷ​നാ​ണെ​ന്ന് പ​റ​യാ​തെ വ​യ്യ. പ​ല​രും ഇ​ക്കാ​ര്യ​ങ്ങ​ളെ പ​ല​വ​ട്ടം വി​മ​ര്‍​ശി​ച്ചു. എ​ന്നി​രു​ന്നാ​ലും മെ​ട്രോ ക​ലാ​കാ​ര​ന്‍​മാ​രും ക​ലാ​കാ​രി​ക​ളും വൈ​റ​ലാ​വു​ക​യാ​ണ്.

അ​ടു​ത്തി​ടെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി​യ ഒ​രു വീ​ഡി​യോ ക​ണ്ട് നെ​റ്റി​സ​ണ്‍​സ് ഒ​ന്നു നെ​റ്റി ചു​ളി​ച്ചു. ഉ​ള്ള​ട​ക്ക സ്ര​ഷ്ടാ​വ് പാ​ന്‍റും ബ്ലൗ​സും ഇ​ട്ട് മെ​ട്രോ സ്‌​റ്റേ​ഷ​നി​ലൂ​ടെ ന​ട​ന്നു പോ​വു​ക​യാ​ണ്. അ​ഭി​ഷേ​ക് എ​ന്ന് പേ​രു​ള്ള ആ​ളാ​ണ് ഈ ​വ്യ​ക്തി.

അ​ദ്ദേ​ഹം ഇ​ത് മാ​ത്ര​മ​ല്ല ഇ​ത്ത​ര​ത്തി​ല്‍ ക്രോ​സ് ഡ്ര​സ്സിം​ഗ് ചെ​യ്യു​ന്ന നി​ര​വ​ധി വീ​ഡി​യോ​ക​ള്‍ ത​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. അ​താ​യ​ത് സ്ത്രീ​ക​ളു​ടെ വ​സ്ത്ര​ങ്ങ​ളും മേ​ക്ക​പ്പ് ഉ​ല്‍​പ​ന്ന​ങ്ങ​ളും ധ​രി​ച്ച് ആ​ളു​ക​ളു​ടെ ശ്ര​ദ്ധ ആ​ക​ര്‍​ഷി​ക്കാ​നും വൈ​റ​ലാ​കാ​നും പൊ​തു ഇ​ട​ങ്ങ​ളി​ലൂ​ടെ ന​ട​ക്കു​ന്ന​തും അ​ദ്ദേ​ഹ​ത്തി​ന്‍റെ മി​ക്ക വീ​ഡി​യോ​ക​ളി​ലും കാ​ണി​ക്കു​ന്നു.

ഇ​തെ​ല്ലാം പ്രാ​ങ്ക് വീ​ഡി​യോ ആ​ണെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഷ്യം. വീ​ഡി​യോ​ക​ളെ അ​നു​കൂ​ലി​ച്ചും വി​മ​ര്‍​ശി​ച്ചും നി​ര​വ​ധി ക​മ​ന്‍റു​ക​ള്‍ എ​ത്തി. "ഇ​ത്ര​യും ആ​ത്മ​വി​ശ്വാ​സം എ​വി​ടെ നി​ന്ന് വ​രു​ന്നു?' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. "സ്വ​വ​ര്‍​ഗാ​നു​രാ​ഗി​ക​ളെ അ​പ​മാ​നി​ക്ക​രു​ത്' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ വി​മ​ര്‍​ശി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.