"മൃ​ഗ​ങ്ങ​ൾ​ക്കു​ള്ള സൂ​ചി​യാ​ണോ ഉ​പ​യോ​ഗി​ക്കു​ന്ന​ത്'; ന​ഴ്സു​മാ​രോ​ട് ത​മാ​ശ പ​റ​ഞ്ഞ് മോ​ദി
മൃ​ഗ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സൂ​ചി​യാ​ണോ ത​നി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്? വാ​ക്സി​നെ​ടു​ക്കാ​നാ​യി എ​യിം​സി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​പ്ര​തീ​ക്ഷി​ത ചോ​ദ്യം ന​ഴ്സു​മാ​രെ ശ​രി​ക്കും ഞെ​ട്ടി​ച്ചു. ഇ​ല്ലെ​ന്ന് മ​റു​പ​ടി പ​റ​ഞ്ഞെ​ങ്കി​ലും, പ്ര​ധാ​ന​മ​ന്ത്രി എ​ന്തി​നാ​ണ് അ​ങ്ങ​നെ ചോ​ദി​ച്ച​തെ​ന്ന് ന​ഴ്സി​ന് പെ​ട്ടെ​ന്ന് മ​ന​സി​ലാ​യി​ല്ല.

രാ​ഷ്ട്രീ​യ​ക്കാ​ർ​ക്കെ​ല്ലാം തൊ​ലി​ക്ക​ട്ടി കൂ​ടു​ത​ലാ​ണെ​ന്ന് ആ​ണ​ല്ലോ സാ​ധാ​ര​ണ പ​റ​യാ​റു​ള്ള​ത്. അ​തു​കൊ​ണ്ടാ​ണ് ക​ട്ടി​കൂ​ടി​യ സൂ​ചി​യാ​ണോ ഉ​പ​യോ​ഗി​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന് ചോ​ദി​ച്ച​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ത​ന്നെ വി​ശ​ദീ​ക​രി​ച്ചു. ഇ​തോ​ടെ പി​ര​മു​റു​ക്ക​ത്തി​ന്‍റെ അ​ന്ത​രീ​ക്ഷം അ​യ​ഞ്ഞു. പി​ന്നാ​ലെ വാ​ക്സി​നു​മെ​ടു​ത്തു. മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രു​ടെ മു​ഖ​ത്തെ പി​രി​മു​റു​ക്കം കു​റ​യ്ക്കാ​നാ​യി​രു​ന്ന മോ​ദി​യു​ടെ ചോ​ദ്യം. പേ​രും നാ​ടും എ​ത്ര വ​ർ​ഷ​മാ​യി ഇ​വി​ടെ ജോ​ലി നോ​ക്കു​ന്നു​വെ​ന്നു​മെ​ല്ലാം പ്ര​ധാ​ന മ​ന്ത്രി ചോ​ദി​ച്ച​റി​ഞ്ഞു.

രാ​ജ്യ​ത്ത് ര​ണ്ടാം​ഘ​ട്ട കോ​വി​ഡ് വാ​ക്‌​സി​ന്‍ കു​ത്തി​വ​യ്പ് ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മോ​ദി വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്. "എ​യിം​സി​ല്‍ നി​ന്ന് കോ​വി​ഡ് വാ​ക്‌​സി​ന്‍റെ ആ​ദ്യ​ഡോ​സ് സ്വീ​ക​രി​ച്ചു. കോ​വി​ഡി​നെ​തി​രേ​യു​ള്ള ആ​ഗോ​ള പോ​രാ​ട്ടം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ന​മ്മു​ടെ ഡോ​ക്ട​ര്‍​മാ​രും ശാ​സ്ത്ര​ജ്ഞ​രും അ​തി​വേ​ഗ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത് ശ്ര​ദ്ധേ​യ​മാ​ണ്. അ​ര്‍​ഹ​രാ​യ എ​ല്ലാ​വ​രും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ക്കു​ന്നു. ന​മു​ക്ക് ഒ​രു​മി​ച്ച് ഇ​ന്ത്യ​യെ കോ​വി​ഡ് മു​ക്ത​മാ​ക്കാം' - മോ​ദി ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.