സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും വൈറലാകാറുള്ളത് മൃഗങ്ങളുടെ വീഡിയോ ആണല്ലൊ. അവരുടെ രസകരമായ പ്രവര്‍ത്തികള്‍ കാഴ്ചക്കാരെ വല്ലാതെ ചിരിപ്പിച്ചു കളയും.

അത്തരത്തിലൊരു വീഡിയോ ആണ് ഫിജന്‍ എന്ന ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോയില്‍ ഒരു കുരങ്ങനാണുള്ളത്. ഒരു കയറില്‍ ചാരിക്കിടന്നു പഴം കഴിക്കുകയാണീ കുരങ്ങന്‍. രസകരമായ കാര്യം ഒരു സണ്‍ ഗ്ലാസും വച്ചാണ് ആശാന്‍റെ ഇരിപ്പ്.

തലയില്‍ ഒരു പൂ കൂടി ചൂടിയിട്ടുണ്ട്. ഇങ്ങനെ കുരങ്ങനെ കണ്ടാല്‍ അവധിയാഘോഷത്തിന് എത്തിയ ഒരാളാണെന്നെ തോന്നൂ. ഇതിനോടകം 3.7 മില്ല്യണ്‍ ആളുകള്‍ കണ്ടുകഴിഞ്ഞ വീഡിയോയ്ക്ക് നിരവധി തമാശ കലര്‍ന്ന കമന്‍റുകള്‍ ലഭിക്കുന്നുണ്ട്.

ഏതായാലും ഒരു മനുഷ്യന്‍റെ ചെയ്തികള്‍ കൃത്യമായി അനുകരിച്ച ഈ കുരങ്ങന്‍ അടിപൊളിയാണെന്നാണ് നെറ്റീസണ്‍ പറയുന്നത്.