ടാൻസാനിയയിലെ കിളിമഞ്ചാരോ പർവതനിരകൾ കീഴടക്കി മലയാളിപ്പെൺകൊടി
Wednesday, May 25, 2022 3:43 PM IST
ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതവും സമുദ്രനിരപ്പിന് മുകളിലുള്ള ലോകത്തിലെ ഏറ്റവും ഉയരമുള്ള സ്വതന്ത്ര പർവതവുമായ ടാൻസാനിയയിലെ കിളിമഞ്ചാരോ പർവതനിരകൾ കീഴടക്കി വിദേശമലയാളിയായ നിയറോയ്.
മഞ്ഞുപാളികൾ നിറഞ്ഞ അതികഠിനമായ പാതയിലൂടെ മൂന്നര ദിവസം കൊണ്ട് 40 കിലോമീറ്റർ താണ്ടിയാണ് ഈ ദൗത്യം നിയ പൂർത്തിയാക്കിയത്. മൈനസ് ഇരുപത് ഡിഗ്രി തണുപ്പിൽ ഹിമ മഴയുടെ നടുവിലൂടെയായിരുന്നു സാഹസിക യാത്ര.
ഏരിസ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ ഡോ.സോഹൻ റോയിയുടെ മകളാണ് ഏരിസ് ഗ്രൂപ്പിന്റെ ചീഫ് ഹാപ്പിനസ് ഓഫീസർ കൂടിയായ നിയ റോയ്.
സൗണ്ട് ഹീലർ, ഹിപ്നോതെറാപ്പിസ്റ്റ്, യോഗ അധ്യാപിക എന്നീ മേഖലകളിലും പ്രശസ്തയാണ് നിയ റോയി. സാമൂഹ്യ മനസിനെ തൊട്ടറിയാനുള്ള സ്വതസിദ്ധമായ കഴിവുകൊണ്ടും മനശാസ്ത്രം, ശാരീരിക വ്യായാമം എന്നിവയിലധിഷ്ഠിതമായ 'തെറാപ്പി'കളിലൂടെയും നിരവധിയാളുകൾക്ക്
ശാരീരിക -മാനസികാരോഗ്യം കൈവരിക്കുവാനുള്ള പരിശീലനവും അവർ നൽകിയിട്ടുണ്ട്. ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗ് ഡയറക്ടർ കൂടിയാണ് അവർ.