"രാവിലെ ഓഫീസ് ഇങ്ങനെ'; വൈറലായി ഓല ബോസിന്‍റെ പോസ്റ്റ്
Thursday, February 2, 2023 2:48 PM IST
നഗരങ്ങളിലെ മിക്ക യാത്രക്കാർക്കും പരിചിതമായ ഒന്നാണ് ഓല. ചുരുങ്ങിയ ചെലവില്‍ സഞ്ചരിക്കാനാകുന്ന ഒന്നാണല്ലൊ ഓല കാബ്സ്.
ഓലയുടെ സഹ സ്ഥാപകനാണ് ഭവിഷ് അഗര്‍വാള്‍. ഇദ്ദേഹം സമൂഹ മാധ്യമങ്ങളിലും സജീവമാണ്. അടുത്തിടെ അദ്ദേഹം തന്‍റെ ട്വിറ്ററില്‍ പങ്കുവച്ച ഒരുചിത്രം വൈറലായി മാറി.
തന്‍റെ ഓഫീസ് രാവിലെ എങ്ങനെ എന്നാണ് അദ്ദേഹം ചിത്രത്തില്‍ കാട്ടിയിരിക്കുന്നത്. ചിത്രത്തില്‍ മൂന്ന് നായകള്‍ ഓഫീസിനുള്ളിലെ സോഫകളില്‍ വിശ്രമിക്കുന്നതായി കാണാം. അവയില്‍ ചിലത് ഉറങ്ങുകയാണ്.
ഏതായാലും ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധി കമന്‍റുകള്‍ ലഭിക്കുകയുണ്ടായി. നായ്ക്കള്‍ക്ക് ഇത് മഹത്തരമാണ്. "വളര്‍ത്തുമൃഗങ്ങള്‍ക്ക് അനുയോജ്യമായ ഓഫീസുകള്‍ ഇനിയും ഉണ്ടായിരിക്കണം' എന്നാണൊരു ഉപയോക്താവിന്‍റെ കമന്‍റ്.