ഒ​രു കൈ ​സ്‌​നേ​ഹ സ​ഹാ​യം; ന​ദി​യി​ല്‍ കു​ടു​ങ്ങി​യ​യാ​ള്‍​ക്ക് ഒ​റാം​ഗൂ​ട്ടാ​ന്‍റെ സ്‌​നേ​ഹ​ക​രം
ന​ദി​യി​ല്‍ കു​ടു​ങ്ങി നി​ന്നു​പോ​യ​യാ​ള്‍​ക്ക് സ​ഹാ​യ​ഹ​സ്തം നീ​ട്ടി ഒ​റാം​ഗൂ​ട്ടാ​ൻ. ബോ​ര്‍​ണി​യോ​യി​ലാ​ണ് സം​ഭ​വം. വ​ന​ത്തി​നു​ള്ളി​ലെ ന​ദി​യി​ലു​ള്ള വി​ഷ​പാ​മ്പു​ക​ള്‍ കു​ര​ങ്ങു​ക​ള്‍​ക്ക് ഏ​റെ വെ​ല്ലു​വി​ളി​യു​ണ്ടാ​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ട് പാ​മ്പു​ക​ളെ ഇ​വി​ടെ നി​ന്നും പി​ടി​കൂ​ടി മാ​റ്റു​ന്ന​തി​നാ​യാ​ണ് ഇ​ദ്ദേ​ഹം ന​ദി​യി​ല്‍ ഇ​റ​ങ്ങി​യ​ത്.

ന​ദി​യി​ല്‍ ഇ​റ​ങ്ങി​യ ഇ​ദ്ദേ​ഹം തോ​ള​പ്പ​മു​ള്ള വെ​ള്ള​ത്തി​ല്‍ കു​ടു​ങ്ങി ക​ര​യി​ല്‍ ക​യ​റാ​നാ​കാ​തെ നി​ന്നു. സം​ഭ​വം ക​ണ്ട് സ​മീ​പ​ത്തേ​ക്ക് എ​ത്തി​യ ഒ​രു ഒ​റാം​ഗൂ​ട്ടാ​ന്‍ ഇ​ദ്ദേ​ഹ​ത്തി​ന് നേ​ര്‍​ക്ക് സ​ഹാ​യ​ഹ​സ്തം നീ​ട്ടു​ക​യാ​യി​രു​ന്നു. വ​ന​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്ത അ​നി​ല്‍ പ്ര​ഭാ​ക​ര്‍ എ​ന്ന​യാ​ളാ​ണ് ഈ ​ചി​ത്രം പ​ക​ര്‍​ത്തി​യ​ത്.

ഏ​റെ ഹൃ​ദ​യ​ഹാ​രി​യാ​യ ചി​ത്രം സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച​തി​നെ തു​ട​ര്‍​ന്ന് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.