അയാൾ കവിത എഴുതുകയാണ്..! കടലിനോടുള്ള പ്രണയം "തമിഴിലാക്കി’ മോദി
Sunday, October 20, 2019 4:17 PM IST
കടലിനോടുള്ള അഗാധപ്രണയം കവിതാശകലങ്ങളാക്കി പുറത്തെത്തിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട്ടിലെ മാമല്ലപുരം കടൽത്തീരത്ത് വെറുതെ ഇരുന്നപ്പോൾ എഴുതിയത് എന്ന പേരിൽ, മോദി തന്നെയാണു കവിത ട്വിറ്ററിൽ പങ്കുവച്ചത്.
മോദി ഹിന്ദിയിൽ എഴുതിയ കവിതയുടെ തമിഴ് വിവർത്തനമാണ് ഇത്. താൻ കടലുമായി സംഭാഷണം നടത്തുകയായിരുന്നു എന്നാണു മോദി ഇതിനെക്കുറിച്ച് പറഞ്ഞത്. അതേസമയം, രാജ്യം സാന്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയെ രാജ്യത്തിന്റെ പ്രധാനമന്ത്രി കടൽക്കരയിൽ കവിതയെഴുതുന്നതിനെ നിരവധി പേർ വിമർശിക്കുകയും ചെയ്തു.
ചൈനീസ് പ്രസിഡന്റ് ഷീ ചിൻ പിംഗുമായുള്ള കൂടിക്കാഴ്ചയ്ക്കാണു മോദി മാമല്ലപുരത്തെത്തിയത്. മാമല്ലപുരത്തു പ്രഭാത നടത്തത്തിനിറങ്ങിയ മോദി കടൽതീരം വൃത്തിയാക്കുന്ന വീഡിയോ ശ്രദ്ധ നേടിയിരുന്നു.