തോൽവിക്കു കാരണക്കാർ ഇന്ത്യയുടെ മകളും മരുമകനും കോട്ടുവായും..! പാക് ആരാധകർക്ക് പ്രതിഷേധം, ട്രോൾ
Monday, June 17, 2019 5:11 PM IST
ലോകകപ്പ് ക്രിക്കറ്റിൽ ചിരവൈരികളായ പാക്കിസ്ഥാനെതിരേ ഇന്ത്യ അപ്രമാദിത്വ ജയം നേടിയതിനു പിന്നാലെ പാക് താരങ്ങൾക്കെതിരേ ആരാധകർ. ഷൊയിബ് മാലിക്ക്, ഭാര്യയെയും ഇന്ത്യൻ ടെന്നീസ് താരവുമായി സാനിയ മിർസ, പാക് നായകൻ സർഫ്രാസ് അഹമ്മദ്, മറ്റു താരങ്ങളായ വഹാബ് റിയാസ്, ഇമാം ഉൾ ഹഖ് എന്നിവർക്കെതിരേയാണ് ആരാധകർ സമൂഹമാധ്യമങ്ങളിൽ രൂക്ഷ പ്രതികരണം നടത്തുന്നത്.

മാലിക്കിന്റെ മോശം പ്രകടനത്തിൽ സാനിയക്കെതിരേ രൂക്ഷ വിമർശനവുമാണ് ഉണ്ടായിരിക്കുന്നത്. മത്സരത്തിന്റെ തലേദിവസം രാത്രി വൈകിയും പാക് താരങ്ങൾ കഫേയിലായിരുന്നെന്നും താരങ്ങൾ ഹുക്ക വലിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടെ ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. താരങ്ങൾ ജങ്ക് ഫുഡ് കഴിച്ചശേഷമാണ് മത്സരത്തിനെത്തിയതെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

മത്സരത്തിനിടെ പാക് നായകൻ സർഫ്രാസ് അഹമ്മദിന്റെ കോട്ടുവാ ഇടലും ആരാധകർ ട്രോളുകളാക്കി മാറ്റിയിട്ടുണ്ട്. ഇതിന്റെ വീഡിയോയും വൈറലായിട്ടുണ്ട്.