ക്യാമ്പിൽ സർപ്പ നൃത്തമാടി അധ്യാപിക; വീഡിയോ വൈറൽ, പിന്നാലെ സസ്പെൻഷൻ
Friday, November 29, 2019 11:41 AM IST
സർപ്പം നൃത്തം വൈറലായതിനെ തുടർന്ന് അധ്യാപികയ്ക്ക് സസ്പെൻഷൻ. രാജസ്ഥാനിലെ ജാലോർ ജില്ലയിലെ സൈല തെഹ്സിൽ എന്ന സ്ഥലത്ത് വച്ച് നടന്ന അധ്യാപക പരിശീലന ക്യാംപിനിടെയാണ് അധ്യാപികയുടെ പ്രകടനം അരങ്ങേറിയത്. സംഭവം വൈറലായി മാറിയതിനെ തുടർന്നാണ് അധ്യാപികയ്ക്കെതിരെ നടപടി സ്വീകരിച്ചത്.
പെരുമാറ്റച്ചട്ടം ലംഘിച്ചതിനാലാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. അധ്യാപികയ്ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.