പാ​റ​ക്കെ​ട്ടി​ന് മു​ക​ളി​ൽ നിന്ന യു​വാ​വി​നെ അ​ടി​ച്ചുതെ​റിപ്പി​ച്ച് രാക്ഷസത്തിര​മാ​ല; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Tuesday, January 7, 2020 12:32 PM IST
ക​ട​ൽ​ത്തീ​ര​ത്തെ പാ​റ​ക്കെ​ട്ടി​ന് മു​ക​ളി​ൽ നി​ൽ​ക്കു​ന്ന യു​വാ​വി​നെ കൂ​റ്റ​ൻ തി​ര​മാ​ല അ​ടി​ച്ചുതെ​റി​പ്പി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഞെ​ട്ട​ലു​ള​വാ​ക്കു​ന്നു. അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ർ​ണിയ​യി​ലെ സാന്താ​ക്രൂ​സ് കൗ​ണ്ടി​യി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ​യു​ള്ള ബോ​ണി ഡ്യൂ​ണ്‍ ബീ​ച്ചി​ലെ പാ​റ​ക്കെ​ട്ടി​ന് മു​ക​ളി​ലാ​ണ് യു​വാ​വ് നി​ന്ന​ത്.

തി​ര​മാ​ല​യു​ടെ ശ​ക്തി​യി​ൽ യു​വാ​വ് പാ​റ​ക്കെ​ട്ടി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ന്ന യു​വാ​വ് ക​ട​ലി​ലേ​ക്ക് വീ​ഴു​ക​യും ചെ​യ്തു. ഇ​യാ​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു​വെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. തീ​ര​ത്ത് ശ​ക്ത​മാ​യ തി​ര​മാ​ല​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഈ ​അ​റി​യി​പ്പ് അ​വ​ഗ​ണി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.