ലി​ങ്ക​ണിന്‍റെ മ​ര​ണ​വി​വ​രം പു​റ​ത്തു​വി​ട്ട ടെ​ല​ഗ്രാ​മി​ന് മൂ​ന്ന​ര​ക്കോ​ടി
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഏ​ബ്ര​ഹാം ലി​ങ്കണിന്‍റെ മ​ര​ണ​വി​വ​രം ഒൗ​ദ്യോ​ഗി​ക​മാ​യി പു​റം​ലോ​ക​ത്തെ അ​റി​യി​ച്ച ടെ​ല​ഗ്രാ​മി​ന് മൂ​ന്ന​ര​ക്കോ​ടി രൂ​പ വി​ല​യി​ട്ടു. 1865 ഏ​പ്രി​ൽ 15ന് ​പു​ല​ർ​ച്ചെ​യാ​ണ് ഈ ​ടെ​ല​ഗ്രാം എ​ഴു​ത​പ്പെ​ട്ട​ത്.

അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​രി​ന്‍റെ യു​ദ്ധ​വി​ഭാ​ഗം മേ​ധാ​വി​യാ​യി​രു​ന്ന മേ​ജ​ർ തോ​മ​സ് എ​കെ​ർ​ട്ടാ​ണ് ഈ ​ടെ​ല​ഗ്രാം എ​ഴു​തി​യി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളെ ലിങ്കണിന്‍റെ മരണ​വി​വ​രം ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കു​ക​യാ​യി​രു​ന്ന ഈ ​ടെ​ല​ഗ്രാ​മി​ന്‍റെ ഉ​ദ്ദേ​ശ്യം.

ഇ​ന്നു രാ​വി​ലെ ഏ​ഴു​മ​ണി ക​ഴി​ഞ്ഞ് 22 മി​നി​റ്റാ​യ​പ്പോ​ൾ ഏ​ബ്രാ​ഹം ലി​ങ്ക​ണ്‍ മ​രി​ച്ചു എ​ന്നാ​ണ് ടെ​ല​ഗ്രാ​മി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഒ​രു സ്വ​കാ​ര്യ കു​ടും​ബ​ത്തി​ന്‍റെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന ഈ ​ടെ​ല​ഗ്രാം റാ​ബ് ക​ള​ക്ഷ​ൻ​സ് എ​ന്ന ഏ​ജ​ൻ​സി​യാ​ണ് മൂ​ന്ന​ര​ക്കോ​ടി രൂ​പ​യ്ക്ക് വാ​ങ്ങു​ന്ന​ത്.

1865 ഏ​പ്രി​ൽ 14ന് ​വൈ​കി​ട്ട് വാ​ഷിം​ഗ​ട​ണ്‍ ഡി​സി​യി​ലു​ള്ള ഫോ​ർ​ഡ് തി​യ​റ്റ​റി​ൽ​വ​ച്ചാ​ണ് ഏ​ബ്രാ​ഹം ലി​ങ്ക​ണ് വെ​ടി​യേ​ൽ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.