ഒരു ത്രെഡ് കിട്ടിയാൽ മതി, പൂർണിമ തകർക്കും! വർണനൂലുകൾകൊണ്ട് ചിത്രങ്ങളൊരുക്കി പ്ലസ്ടു വിദ്യാർഥിനി
Saturday, December 25, 2021 4:29 PM IST
വർണനൂലുകൾ കൊണ്ട് ചിത്രങ്ങൾ നെയ്യുന്ന കൗമാരക്കാരി ശ്രദ്ധേയയാകുന്നു.
വൈക്കം ടിവിപുരം കൊച്ചുകൊല്ലേരിൽ റെജി-മോളി ദന്പതികളുടെ ഇളയ മകൾ വൈക്കം സെന്റ് ലിറ്റിൽ തെരേസാസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി പൂർണിമ റെജിയാണ് നൂലുകളാൽ ചിത്രം രചിച്ച് വിസ്മയിപ്പിക്കുന്നത്.
ബാല്യംമുതൽ ചിത്രകലയിൽ തത്പരയായ പൂർണിമ ഇതിനകം നൂറു കണക്കിന് ചിത്രങ്ങളാണ് നെയ്തുകൂട്ടിയിട്ടുള്ളത്.