കൊമ്പിൽ പിടിച്ച് സെൽഫിക്ക് ശ്രമിച്ച് യുവാവ്; കടന്നാക്രമിച്ച് ആന- ഞെട്ടിക്കുന്ന വീഡിയോ
Wednesday, March 20, 2019 12:49 PM IST
സെൽഫിയെടുക്കാൻ ശ്രമിക്കവെ ആനയുടെ കുത്തേറ്റ് ട്രക്ക് ഡ്രൈവർക്ക് ഗുരുതര പരിക്ക്. പുന്നപ്ര കണ്ണംപള്ളി വെളിയിൽ ഗോപാലകൃഷ്ണന്റെ മകൻ റെനീസി (43) നാണ് കുത്തേറ്റത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് റെനീസ്.
ചൊവ്വാഴ്ച്ച വൈകുന്നേരം 4.30 ഓടെ പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രത്തിന് കിഴക്കുവശം തളച്ചിരുന്ന ആനയുടെ കൊന്പിൽ തൊട്ട് സെൽഫിയെടുക്കാൻ ശ്രമിച്ചപ്പോഴാണ് ആനയുടെ കുത്തേറ്റത്. ക്ഷേത്രത്തിലെ ഉത്സവത്തിനു കൊണ്ടുവന്ന ആനയാണ് ഇയാളെ കുത്തിയത്. കുത്തേറ്റു കുടൽ പുറത്തുചാടിയ ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.