വേർപിരിയാൻ വയ്യ; വ്യത്യസ്ത പ​രീ​ക്ഷ​ണ​വുമായി ദന്പതികൾ
Friday, March 12, 2021 6:42 PM IST
ഭാ​ര്യാ- ഭ​ർ​ത്താ​ക്ക​ന്മാ​രാ​യാ​ൽ ചെ​റി​യ ചെ​റി​യ വ​ഴ​ക്കു​ക​ളും പി​ണ​ക്ക​ങ്ങ​ളു​മെ​ല്ലാം പ​തി​വാ​ണ്. എ​ന്നാ​ൽ വ​ഴ​ക്ക് പ​രി​ധി​വി​ട്ടാ​ലോ? സം​ഗ​തി പ്ര​ശ്ന​മാ​കും. പ​ല​പ്പോ​ഴും ചെ​റി​യ ചെ​റി​യ വ​ഴ​ക്കു​ക​ളാ​ണ് വ​ലി​യ തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്ക് ദ​ന്പ​തി​ക​ളെ എ​ത്തി​ക്കു​ന്ന​ത്. പ​ര​സ്പ​രം തു​റ​ന്നു സം​സാ​രി​ച്ചാ​ൽ തീ​രാ​വു​ന്ന പ്ര​ശ്നം വി​വാ​ഹ​മോ​ച​ന​ത്തി​ലേ​ക്കും മ​റ്റും എ​ത്തി​ക്കു​ക​യും ചെ​യ്യും.

എ​ന്നാ​ൽ ഉ​ക്രെ​യ്ൻ സ്വ​ദേ​ശി​ക​ളാ​യ അ​ല​ക്‌​സാ​ണ്ട​ര്‍ കു​ഡ്‌​ലേ​യും ഭാ​ര്യ വി​ക്‌​ടോ​റി​യ പു​സ്‌​റ്റോ​വി​റ്റോ​വ​യും ഇ​ക്കാ​ര്യ​ത്തി​ൽ അ​ൽ​പം വ്യ​ത്യ​സ്ത​രാ​ണ്. സാ​ധാ​ര​ണ​പോ​ലെ ഇ​രു​വ​രും മി​ക്ക​പ്പോ​ഴും പൊ​രി​ഞ്ഞ ത​ല്ലാ​ണ്. ഒ​രു ദി​വ​സം വി​ക്‌​ടോ​റി​യ ക​ടു​ത്ത തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു- ത​മ്മി​ൽ വേ​ർ​പി​രി​യു​ക.



സം​ഗ​തി ഇ​ങ്ങ​നെ​പോ​യാ​ൽ ശ​രി​യാ​വി​ല്ലെ​ന്ന് തോ​ന്നി​യ അ​ല​ക്‌​സാ​ണ്ട​റാ​ണ് വ്യ​ത്യ​സ്ത​മാ​യ വ​ഴി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​രു​വ​രും കൈ​ക​ൾ ച​ങ്ങ​ല​കൊ​ണ്ട് പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ക! മൂ​ന്ന് മാ​സ​ത്തേ​യ്ക്കാ​ണ് ഈ ​പ​രീ​ക്ഷ​ണം. ഊ​ണും ഉ​റ​ക്ക​വും ജോ​ലി​ക​ളു​മെ​ല്ലാം ച​ങ്ങ​ല അ​ഴി​ക്കാ​തെ​യാ​ണ്.

വി​ചി​ത്ര​മാ​യ ഈ ​പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും അ​നു​ഭ​വ​വും ഇ​വ​ർ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ഇ​രു​പ​ത്തി​യെ​ട്ടു​കാ​രി​യാ​യ വി​ക്‌​ടോ​റി​യ ആ​ദ്യ​മൊ​ന്നും ഇ​തി​ന് സ​മ്മ​തി​ച്ചി​രു​ന്നി​ല്ല​ത്രേ. പ​തി​യെ മ​ന​സു മാ​റ്റി. ഒ​രു മാ​സം ക​ഴി​ഞ്ഞ​പ്പോ​ള്‍ ഇ​പ്പോ​ള്‍ ത​ങ്ങ​ള്‍ ഇ​തു​മാ​യി പൊ​രു​ത്ത​പ്പെ​ട്ട​ന്ന് ഇ​രു​വ​രും പ​റ​യു​ന്നു.



പ​ക്ഷെ ഇ​വ​രു​ടെ അ​ടി​പി​ടി​യൊ​ന്നും അ​വ​സാ​നി​ച്ചി​ട്ടി​ല്ല. ആ​ഴ്ച​യി​ല്‍ ര​ണ്ട് ദി​വ​സ​മെ​ങ്കി​ലും ഇ​പ്പോ​ഴും അ​ടി​കൂ​ടും പ​ക്ഷേ, ഇ​പ്പോ​ള്‍ ത​ര്‍​ക്ക​ങ്ങ​ള്‍​ക്ക് ഒ​രു അ​വ​സാ​ന​മു​ണ്ട്. ഒ​രു മാ​സ​മാ​യി ഷോ​പ്പി​ങ് പോ​ലും ഇ​രു​വ​രും ഒ​ന്നി​ച്ചാ​ണ്. ഇ​വ​ര്‍ ബാ​ത്ത്‌​റൂ​മി​ല്‍ എ​ങ്ങ​നെ​യാ​ണെ​ന്നാ​ണ് ചി​ല ര​സി​ക​രു​ടെ സം​ശ​യം. ഒ​രാ​ൾ ബാ​ത്ത്റൂ​മി​ൽ പോ​കു​ന്പോ​ൾ മ​റ്റേ​യാ​ൾ പു​റ​ത്ത് കാ​ത്തു​നി​ൽ​ക്കും. ഒ​രാ​ൾ കു​ളി​ച്ച​തി​നു​ശേ​ഷ​മേ അ​ടു​ത്താ​യാ​ൾ കു​ളി​ക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.