ന​ട​പ്പാ​ത ത​ക​ർ​ന്ന് യു​വ​തി ഗ​ർ​ത്ത​ത്തി​ലേ​ക്ക് വീ​ണു; ഭീ​ക​ര​ദൃ​ശ്യ​ങ്ങ​ൾ
Tuesday, November 13, 2018 2:35 PM IST
ന​ട​പ്പാ​ത ത​ക​ർ​ന്നു​ണ്ടാ​യ ഭീ​മ​ൻ ഗ​ർ​ത്ത​ത്തി​ലേ​ക്ക് യു​വ​തി വീ​ഴു​ന്ന​തി​ന്‍റെ ഭീ​ക​ര​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ ലാ​ൻ​സ്ഹു ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം. ഒ​രു യു​വ​തി ന​ട​ന്നു നീ​ങ്ങു​മ്പോ​ൾ ത​റ ഇ​ടി​ഞ്ഞു ത​ക​രു​ക​യും തു​ട​ർ​ന്നു​ണ്ടാ​യ ഗ​ർ​ത്ത​ത്തി​ലേ​ക്ക് ഇ​വ​ർ വീ​ഴു​ക​യു​മാ​യി​രു​ന്നു.

സ​മീ​പം സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി​യി​ലാ​ണ് ഈ ​അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ഇ​വ​രെ ര​ക്ഷി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് അ​റി​യു​വാ​ൻ സാ​ധി​ക്കു​ന്ന​ത്.

സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ഈ ​അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ​ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.