കാ​ർ വാ​ങ്ങാ​നെ​ത്തി​യ യു​വ​തി ഷോ​റൂം ത​ക​ർ​ത്തു
Saturday, February 23, 2019 1:33 PM IST
കാ​ർ ഷോ​റൂ​മി​ൽ വാ​ഹ​നം വാ​ങ്ങാ​നെ​ത്തി​യ യു​വ​തി​യു​ടെ അ​ശ്ര​ദ്ധ​യി​ലു​ണ്ടാ​യ​ത് വ​ലി​യ നാ​ശ​ന​ഷ്ടം. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലു​ള്ള ഒ​രു ഹൂ​ണ്ടാ​യ് കാ​ർ ഷോ​റൂ​മി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഇ​വി​ടെ ഡി​സ്പ്ലേ​ക്കു വ​ച്ചി​രു​ന്ന വാ​ഹ​ന​മാ​യി​രു​ന്നു യു​വ​തി പ​രി​ശോ​ധി​ച്ച​ത്.

ഇ​തി​നി​ടെ​യി​ൽ അ​ബ​ദ്ധ​ത്തി​ൽ സ്റ്റാ​ർ​ട്ടാ​യ വാ​ഹ​നം മു​ന്നോ​ട്ട് കു​തി​ച്ച് ഷോ​റൂ​മി​ലെ ഗ്ലാ​സ് ഇ​ടി​ച്ചു ത​ക​ർ​ത്ത് പു​റ​ത്തു വ​രി​ക​യും ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റു​ക​ളി​ൽ ഇ​ടി​ച്ച് നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കു​ക​യു​മാ​യി​രു​ന്നു. ഷോ​റൂ​മി​ന് അ​ക​ത്തും പു​റ​ത്തും സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി കാ​മ​റ​ക​ളി​ലാ​ണ് ഈ ​അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.