"ഇ​ത്ത​രം പ്ര​വ​ര്‍​ത്തി​ക​ള്‍ അ​ത്ര ലൈ​ക്ക് നേ​ടി​ല്ല'; വി​മാ​ന​ത്താ​വ​ള​ത്തിൽ​ യു​വ​തി ചെ​യ്ത​ത്
Saturday, March 30, 2024 1:02 PM IST
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ ആ​വി​ര്‍​ഭാ​വ​ത്തോ​ടെ ആ​ളു​ക​ളു​ടെ ജീ​വി​ത​ച​ര്യ​യും പെ​രു​മാ​റ്റ​വു​മൊ​ക്കെ മാ​റി​യ ല​ക്ഷ​ണ​മാ​ണ്. പ​ല​രും റീ​ല്‍​സി​നും മ​റ്റു​മാ​യി പൊ​തു ഇ​ട​ങ്ങ​ളെ വേ​ദി​യാ​ക്കി മാ​റ്റു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​ത് മ​റ്റ് പ​ല​രി​ലും ഈ​ര്‍​ഷ്യ ഉ​ള​വാ​ക്കാ​റു​മു​ണ്ട്.

പ്ര​ത്യേ​കി​ച്ച് മെ​ട്രോ ട്രെ​യി​നി​ലും റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലു​മൊ​ക്കെ ആ​ളു​ക​ള്‍ വീ​ഡി​യോ​ക​ള്‍ പ​ക​ര്‍​ത്തി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​ടു​മ്പോ​ള്‍ സ​മ്മി​ശ്ര​പ്ര​തി​ക​ര​ണ​ങ്ങ​ളും എ​ത്തും.

ഇ​പ്പോ​ഴി​താ ഒ​രു യു​വ​തി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​വ​ച്ച് ഷൂ​ട്ട് ചെ​യ്ത ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​വു​ക​യാ​ണ്. എ​യ​ര്‍​പോ​ര്‍​ട്ട് ബാ​ഗേ​ജ് ക​റൗ​സ​ലി​ല്‍ ആ​ണ് ഇ​വ​ര്‍ ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്.

എ​ക്‌​സി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ ഈ ​യു​വ​തി ബാ​ഗു​ക​ള്‍ നീ​ങ്ങു​ന്ന വ​ഴി​യി​ല്‍ കി​ട​ക്കു​ന്നു. മ​റ്റൊ​രാ​ള്‍ ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ന്നു. "വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും വൈ​റ​സ് എ​ത്തി​യി​രി​ക്കു​ന്നു' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ള്‍ എ​ത്തി​യ​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് നെ​റ്റി​സണി​ല്‍ നി​ന്നു​ള്ള​ത്. "ഇ​ത്ത​ര​ക്കാ​രി​ല്‍ നി​ന്നും ല​ക്ഷ​ങ്ങ​ളു​ടെ പി​ഴ ഈ​ടാ​ക്ക​ണം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. "എ​ന്താ​ണ് ഇ​ത്? ദ​യ​വാ​യി എ​യ​ര്‍​പോ​ര്‍​ട്ടി​നെ​യെ​ങ്കി​ലും ഒ​ഴി​വാ​ക്കു​ക' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.