ബ​സ് ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ബി​സ്‌​ക​റ്റ് ന​ല്‍​കു​ന്ന മു​ത്ത​ച്ഛ​ന്‍; വീ​ഡി​യോ
Tuesday, March 12, 2024 10:14 AM IST
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ നി​ര​വ​ധി വേ​റി​ട്ട കാ​ഴ്ച​ക​ള്‍ ദി​നം​പ്ര​തി ന​മു​ക്ക് മു​ന്നി​ല്‍ എ​ത്തു​ന്നു. അ​വ​യി​ല്‍ പ​ല​തും അ​തിന്‍റെ സ​വി​ശേ​ഷ​ത നി​മി​ത്തം വൈ​റ​ലാ​യി മാ​റാ​റു​ണ്ട്. അ​ത്ത​ര​ത്തി​ല്‍ ഏ​റെ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച ഒ​രു സം​ഭ​വ​ത്തി​ന്‍റെ കാ​ര്യ​മാ​ണി​ത്.

സം​ഗ​തി അ​ങ്ങ് മും​ബൈ​യി​ലാ​ണ്. ഇ​വി​ടെ ഒ​രു വ​യോ​ധി​ക​ന്‍ ബ​സ് ​ഡ്രെെ​വ​ര്‍​മാ​ര്‍​ക്കാ​യി ബി​സ്‌​ക്ക​റ്റ് ക​രു​തു​ന്നു. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി​യ വീ​ഡി​യോ പ്ര​കാ​രം ഈ ​വ​യോ​ധി​ക​ന്‍ ഒ​രു റോ​ഡി​ന്‍റെ വ​ശ​ത്താ​യി നി​ല്‍​ക്കു​ക​യാ​ണ്.

ഓ​രോ ബ​സ് വ​രു​മ്പോ​ഴും ഇ​ദ്ദേ​ഹം ആ ​ബ​സ് ത​ട​ഞ്ഞ് ബി​സ്‌​ക്ക​റ്റ് പാ​ക്ക​റ്റ് ന​ല്‍​കു​ന്നു. ഈ ​പ്ര​വൃ​ത്തി കുറേ സ​മ​യം തു​ട​രു​ന്നു. ദ​ശ​ല​ക്ഷ​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ ക​ണ്ട ഈ ​കാ​ഴ്ച​യ്ക്ക് നി​ര​വ​ധി ക​മ​ന്‍റുക​ള്‍ ല​ഭി​ച്ചു. ഇ​ദ്ദേ​ഹം എ​ന്നും രാ​വി​ലെ 5.30 മു​ത​ല്‍ എ​ട്ടു​വ​രെ ബ​സ് ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ഇ​ത്ത​ര​ത്തി​ല്‍ പാ​ര്‍​ലെ ജി ​ബി​സ്‌​ക്ക​റ്റ് ന​ല്‍​കാ​റു​ണ്ടെ​ന്ന് ഒ​രാ​ള്‍ പ​റ​ഞ്ഞു.

എ​ന്നാ​ല്‍ ഇ​ദ്ദേ​ഹം ഇ​പ്ര​കാ​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന്‍റെ പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ഒ​രു ബി​സ്‌​ക്ക​റ്റ് വാ​ങ്ങാ​ന്‍ പ​ണ​മി​ല്ലാ​ത്ത​വ​ത്ത​വ​ര​ല്ല​ല്ലൊ ബ​സ് ഡ്രൈ​വ​ര്‍​മാ​ര്‍ എ​ന്നാ​ണ് ചി​ല​രു​ടെ ചോ​ദ്യം. എ​ന്താ​യാ​ലും ഈ ​വേ​റി​ട്ട കാ​ഴ്ച ഇന്നും മും​ബൈ ന​ഗ​ര​വീ​ഥി​യി​ല്‍ തു​ട​രു​ന്നു...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.