2 മിനിറ്റുകൊണ്ട് ജിപ്സി പഴയ രൂപത്തിൽ; ജവാൻമാർക്ക് കൈയടിച്ച് കാണികൾ
Thursday, December 9, 2021 6:54 PM IST
അഴിച്ചെടുത്ത ജിപ്സി ബിഎസ്എഫ് ജവാൻമാർ പഴയ രൂപത്തിലാക്കുന്ന വീഡിയോ വൈറലാകുന്നു. രാജസ്ഥാനിലെ ജെയ്സാൽമീറില്‍ നടന്ന ബിഎസ്എഫിന്റെ 57-ാം റെയിസിങ് ഡേ ആഘോഷങ്ങളുടെ ഭാഗമായാണ് ജവാന്മാർ ഈ പ്രകടനം നടത്തിയത്. വെറും രണ്ടു മിനിറ്റിൽ താഴെ സമയമെടുത്താണ് വാഹനം അഴിച്ചു മാറ്റി പ്രതിബന്ധം കടത്തി വീണ്ടും മുന്നോട്ടു പോയത്.
ചിലപ്പോഴൊക്കെ വഴിയിലെ പ്രതിബന്ധങ്ങൾ തരണം ചെയ്യാൻ ജവാന്മാർ വാഹനം അഴിച്ചെടുത്ത് അപ്പുറത്ത് എത്തിക്കാറുണ്ട്. പ്രത്യേക സാഹചര്യങ്ങളിൽ വാഹനം അഴിക്കുന്നതും തിരിച്ച് ഘടിപ്പിക്കുന്നതും എപ്രകാരമെന്നു കാണിച്ചു തരികയാണ് ബിഎസ്എഫ് ജവാന്മാർ. ജിപ്സി പഴയപോലെയാക്കി ജവന്മാർ ഓടിച്ചുപോകുന്നത് കരഘോഷത്തോടെയാണ് കാണികൾ കണ്ടത്.