ഈ ​സാ​രി​യും ആ​ഭ​ര​ണ​ങ്ങ​ളും ധ​രി​ക്കാ​ൻ പ​റ്റി​ല്ല, ക​ഴി​ക്കാ​ൻ പ​റ്റും!
ഒ​രു കേ​ക്കാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. പൈ​ഥ​നി സാ​രി​യും ട്ര​ഡീ​ഷ​ണ​ൽ കോ​ലാ​പു​രി ജ്വ​ല്ല​റി​യും ചേ​ർ​ന്നൊ​രു കേ​ക്കാ​ണി​ത്. സാ​രി​യും ആ​ഭ​ര​ണ​ങ്ങ​ളും ധ​രി​ക്കാ​ൻ പ​റ്റി​ല്ല, ക​ഴി​ക്കാ​ൻ പ​റ്റും. പു​നൈ മാ​രി​യ​റ്റി​ലെ ഷെ​ഫ് ത​ൻ​വി പ​ൽ​ഷി​ക്ക​റാ​ണ് ഈ ​മ​നോ​ഹ​ര​മാ​യ കേ​ക്ക് ത​യാ​റാ​ക്കി​യ​ത്.

ട്ര​ഡീ​ഷ​ണ​ൽ നെ​യ്ത്തു സാ​രി​യു​ടെ മോ​ഡ​ലി​ൽ കേ​ക്ക് ഒ​രു​ക്കി​യ​ത് മ​ഹാ​രാ​ഷ്ട്ര​യി​ലെ സം​സ്കാ​ര​ത്തി​നും പാ​ര​മ്പ​ര്യ​ങ്ങ​ൾ​ക്കു​മു​ള​ള ആ​ദ​ര​വാ​ണെ​ന്നും മ​ഹാ​രാ​ഷ്ട്ര​ക്കാ​രി​യാ​യ ഷെ​ഫ് ത​ൻ​വി കു​റി​ച്ചു. സാ​രി​ക​ളി​ൽ റാ​ണി​യാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ ഈ ​നെ​യ്ത്തു സാ​രി​ക​ൾ– പൈ​ഥ​നി അ​ഥ​വാ പ​ത്താ​ന്‍.

മു​ട്ട ചേ​ർ​ക്കാ​ത്ത ചോ​ക്ലേ​റ്റ് സ്പോ​ഞ്ചും ഡാ​ർ​ക്ക് ചോ​ക്ലേ​റ്റ് ഗ​ണാ​ഷും ഷു​ഗ​ർ പേ​സ്റ്റു​മാ​ണ് പ്ര​ധാ​ന ചേ​രു​വ​ക​ൾ. ര​ണ്ടു ദി​വ​സം എ​ടു​ത്തു അ​ഞ്ച് കി​ലോ​ഗ്രാം വ​രു​ന്ന ഈ ​കേ​ക്ക് ത​യാ​റാ​ക്കാ​ൻ. ബേ​ക്ക് ചെ​യ്ത് എ​ടു​ത്ത​ത് അ​ത്ര ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മാ​യി​രു​ന്നി​ല്ല. ഇ​തി​ലെ അ​ല​ങ്കാ​ര പ​ണി​ക​ൾ​ക്കാ​ണ് സ​മ​യം കൂ​ടു​ത​ൽ വേ​ണ്ടി വ​ന്ന​ത്. 30 മ​ണി​ക്കൂ​റോ​ളം സ​മ​യ​മെ​ടു​ത്താ​ണ് ഈ ​കേ​ക്കി​നെ ഒ​രു​ക്കി​യ​ത്. ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ന​റാ​യി​രു​ന്ന ത​ൻ​വി പി​ന്നീ​ട് കേ​ക്ക് ആ​ർ​ട്ടി​സ്റ്റാ​വു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
123