"ആ​ജ് കി ​രാ​ത്തി​ന്' നൃ​ത്തം; മെ​ട്രോ ട്രെ​യി​ൻ വേ​ദി​യാ​കു​ന്ന​ത് തു​ട​രു​ന്നു...
Monday, September 30, 2024 11:57 AM IST
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ കാ​ല​ത്ത് ധാ​രാ​ളം ആ​ളു​ക​ള്‍ റീ​ല്‍​സു​ക​ള്‍ ചെ​യ്യാ​റു​ണ്ട​ല്ലൊ. അ​വ​യി​ല്‍ പ​ല​തും ര​സ​ക​ര​മാ​ണ്. എ​ന്നാ​ല്‍ ചി​ല​ത് മ​റ്റാ​ളു​ക​ള്‍​ക്ക് ശ​ല്യ​മാ​യി മാ​റാ​റു​ണ്ട്. പ്ര​ത്യേ​കി​ച്ച് പൊ​തു ഇ​ട​ങ്ങ​ളി​ലെ പ്ര​ക​ട​ന​ങ്ങ​ള്‍.

മി​ക്ക​പ്പോ​ഴും മെ​ട്രോ ട്രെ​യി​നു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ വേ​ദി​യാ​യി മാ​റാ​റു​ള്ള​ത്. അ​ടു​ത്തി​ടെ ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഒ​രു വീ​ഡി​യോ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത് ഇ​ത്ത​ര​മൊ​ന്നാ​ണ്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ട്രെ​യി​നു​ള്ളി​ലാ​യി ചി​ല യാ​ത്ര​ക്കാ​ര്‍ ഇ​രി​ക്കു​ന്നു. ഈ ​സ​മ​യം ഒ​രു യു​വ​തി ത​മ​ന്ന ഭാ​ട്ടി​യ​യു​ടെ ജ​ന​പ്രി​യ ഗാ​ന​മാ​യ "ആ​ജ് കി ​രാ​ത്' എ​ന്ന ഗാ​ന​ത്തി​ന് നൃ​ത്തം ചെ​യ്യു​ക​യാ​ണ്. അ​വ​ര്‍ കാ​മ​റ​യ്ക്ക് മു​ന്നി​ലാ​യി ആ​ടി​ത്തി​മി​ര്‍​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ മ​റ്റു​ള്ള​വ​ര്‍​ക്ക് അ​ത് ബു​ദ്ധി​മു​ട്ടാ​കു​ന്നു​ണ്ടൊ എ​ന്ന കാ​ര്യം അ​വ​ര്‍ പ​രി​ഗ​ണി​ക്കു​ന്നി​ല്ല.

ഇ​ക്കാ​ര്യം ചി​ല​ര്‍ ത​മാ​ശ​യാ​യി കാ​ണു​ന്നു. മ​റ്റു ചി​ല​ര്‍ ശ​ല്യ​മാ​യും ക​ണ​ക്കാ​ക്കു​ന്നു. "പൊ​തു​ഗ​താ​ഗ​ത​മാ​ണ്. ആ ​ചി​ന്ത ആ​വ​ശ്യ​മാ​ണ്' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. "സ​ന്തോ​ഷം ന​ല്‍​കു​ന്നു​വെ​ങ്കി​ല്‍ എ​ന്തു​കൊ​ണ്ട് നൃ​ത്തം ചെ​യ്യ​രു​ത്?' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ ചോ​ദി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.