ശ്രവണസഹായി ഉപയോഗിച്ച് കുഞ്ഞ് ആ​ദ്യ​മാ​യി അ​മ്മ​യു​ടെ ശ​ബ്ദം കേ​ട്ടപ്പോൾ
അമ്മ ക്രിസ്റ്റി "ഐ ലവ് യു' എന്ന് ആവർത്തിച്ചുപറഞ്ഞപ്പോൾ കുഞ്ഞുചാർലി ആദ്യം ഒന്ന് അമ്പരന്നു, പിന്നെ പെറ്റമ്മയുടെ സ്നേഹവാക്കുകൾ മനസിലായിട്ടെന്നവണ്ണം ചിരിച്ചു, പിന്നെ കരഞ്ഞു. ജന്മനാ ബധിരയായ, രണ്ടുമാസം മാത്രം പ്രായമുള്ള ഷാർലറ്റ് ശ്രവണസഹായി ഉപയോഗിച്ച് ആ​ദ്യ​മാ​യി അ​മ്മ​യു​ടെ ശ​ബ്ദം കേ​ൾ​ക്കു​ന്പോ​ഴു​ള്ള ഭാ​വ​മാ​റ്റ​ങ്ങ​ളുടെ വീഡിയോ വൈ​റ​ലായി മാറുകയാണ്.

കുഞ്ഞിന്‍റെ അ​മ്മ ക്രി​സ്റ്റി സോ​ഷ്യ​ൽ മീ​ഡി​യയി​ൽ പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ ലക്ഷക്കണക്കിന് ആ​ളു​ക​ൾ ക​ണ്ടു​ക​ഴി​ഞ്ഞു. പി​താ​വ് ഡാ​നി​യേ​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.