വളർത്തുനായകൾക്ക് ഒരു വസ്ത്രം വാങ്ങിയതാ, ബില്ല് വെറും ഏഴ് ലക്ഷം രൂപ
Sunday, October 31, 2021 2:41 PM IST
വളർത്തുനായകൾക്കായി ആയിരങ്ങളും പതിനായിരങ്ങളും മുടക്കാൻ ഇന്ന് ആളുകൾക്ക് മടിയില്ല. നായകളെ വിമാനത്തിൽ കൊണ്ടുവരാൻ ലക്ഷങ്ങളും ജന്മദിനം ആഘോഷിക്കാൻ പതിനായിരങ്ങളും മുടക്കുന്ന സംഭവങ്ങൾ എത്രയെത്ര കേൾക്കുന്നു. ഈ ഗണത്തിൽ പുതിയതായി എത്തിയിരിക്കുകയാണ് ഒരു മോഡൽ.
രണ്ട് വളർത്തുനായകൾക്ക് വസ്ത്രം വാങ്ങാനായി ഏഴു ലക്ഷം രൂപയിലേറെ ചെലവിട്ടിരിക്കുകയാണ് ഈ മോഡൽ. ഇംഗ്ലണ്ടിലെ കെന്റിനടുത്തുള്ള ആഷ്ഫോർഡ് സ്വദേശിനിയായ മോഡൽ ലോറൻ നൈറ്റാണ് തന്റെ പോമറേനിയൻ നായകൾക്കായി വിലകൂടിയ വസ്ത്രം വാങ്ങിയത്. സോഷ്യൽ മീഡിയയിൽ വസ്ത്രംധരിച്ചുള്ള പോമറേനിയൻ നായകളുമൊത്തുള്ള നൈറ്റിന്റെ ചിത്രങ്ങൾ വൈറലാണ്. ലോറൻ നൈറ്റ് ഒരു മോഡലും പെറ്റ് ബോട്ടിക്, റോ ആൻഡ് ഫ്രണ്ട്സ് വസ്ത്രശാല എന്നിവയുടെ ഉടമ കൂടിയാണ്.