വ​യോ​ധി​ക​യു​ടെ ആ​ന​ന്ദ​ന​ട​നം..! കൈ​യ​ടി​ച്ചു സോ​ഷ്യ​ൽ മീ​ഡി​യ
Friday, March 15, 2024 2:51 PM IST
വാ​ർ​ധ​ക്യം എ​ല്ലാ​വ​രി​ലും ആ​ശ​ങ്ക നി​റ​ഞ്ഞ​താ​യി​രി​ക്കും. വി​ഷാ​ദ​മാ​യി​രി​ക്കും വ​യോ​ധി​ക​രു​ടെ മു​ഖ​മു​ദ്ര. എ​ന്നാ​ൽ, വാ​ർ​ധ​ക്യ​ത്തി​ൽ അ​ടി​ച്ചു​പൊ​ളി​ച്ചു ജീ​വി​ക്കു​ന്ന ഒ​രു സ്ത്രീ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ താ​ര​മാ​യി​രി​ക്കു​ക​യാ​ണ്.

കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം ബാ​റി​ൽ എ​ത്തി​യ ഈ ​വൃ​ദ്ധ ഡാ​ൻ​സ് ചെ​യ്യു​ന്ന വീ​ഡി​യോ ഡി​ജി​റ്റ​ൽ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റാ​യ സി​ധേ​ഷ് ബോ​ബാ​ഡി​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. സ്ഥ​ലം എ​വി​ടെ​യാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

അ​മി​താ​ഭ് ബ​ച്ച​ൻ സി​നി​മ​യി​ലെ സൂ​പ്പ​ർ ഹി​റ്റ് ഗാ​ന​മാ​യ മേ​രേ അം​ഗ​നെ മേം... ​എ​ന്ന ഗാ​ന​ത്തി​നാ​ണു വ​യോ​ധി​ക ചു​വ​ടു​വ​ച്ച​ത്. എ​ന്നാ​ൽ, ഡാ​ൻ​സി​ന്‍റെ ഹൈ​ലൈ​റ്റ് അ​തൊ​ന്നു​മ​ല്ല, ത​ല​യി​ൽ ബി​യ​ർ ബോ​ട്ടി​ൽ വ​ച്ചാ​ണ് ഇ​വ​ർ ആ​ന​ന്ദ​ന​ട​ന​മാ​ടി​യ​ത്.

നീ​ല സാ​രി​യാ​ണ് വൃ​ദ്ധ ധ​രി​ച്ചി​രി​ക്കു​ന്ന​ത്. കൈ​നി​റ​യെ വ​ള​ക​ളു​മു​ണ്ട്. ഡാ​ൻ​സ് തു​ട​രു​ന്പോ​ൾ അ​വ​രോ​ടൊ​പ്പം ചു​വ​ടു​ക​ൾ വ​യ്ക്കാ​ൻ ഒ​രു യു​വാ​വും എ​ത്തു​ന്നു​ണ്ട്. ഇ​ട​യ്ക്കി​ടെ അ​വ​ർ ചൂ​ള​മ​ടി​ക്കു​ക​യും ചെ​യ്യു​ന്നു.

ബാ​റി​ലെ ജീ​വ​ന​ക്കാ​രും അ​വ​രു​ടെ നൃ​ത്ത​ത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. നി​ര​വ​ധി ആ​ളു​ക​ൾ കൈ​യ​ടി​ച്ചു താ​ള​മി​ടു​ന്നു​ണ്ടാ​യി​രു​ന്നു. പ​തി​നാ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണു വീ​ഡി​യോ ക​ണ്ട​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.