തോട്ടം തൊഴിലാളികൾക്കൊപ്പം കൊളുന്ത് നുള്ളി പ്രിയങ്ക ഗാന്ധി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Tuesday, March 2, 2021 5:54 PM IST
തൊഴിലാളികൾക്കൊപ്പം പ്രിയങ്ക ഗാന്ധി കൊളുന്ത് നുള്ളുന്ന (തേയില നുള്ളുന്ന) ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ. ചുവന്ന സാരിയുടുത്ത് തൊഴിലാളികളെപ്പോലെ കുട്ട ചുമലിലേന്തിയാണ് പ്രിയങ്ക കൊളുന്ത് നുള്ളാൻ എത്തിയത്. എങ്ങനെയാണ് തേയിലെ നുള്ളേണ്ടതെന്ന് തൊഴിലാളികളോട് ചോദിച്ചറിഞ്ഞതിനു ശേഷമാണ് പ്രിയങ്ക ഇവർക്കൊപ്പം കൂടിയത്. നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കാൻ അസമിൽ എത്തിയതായിരുന്നു പ്രിയങ്ക.
തോട്ടം തൊഴിലാളികളുടെ ജീവിതം സത്യത്തിലും ലാളിത്യത്തിലും അടിയുറച്ചതാണെന്നും അവരുടെ തൊഴിൽ രാജ്യത്തിന് വിലപ്പെട്ടതാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. ഇവരുടെ തൊഴിൽ സാഹചര്യത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും മനസിലാക്കുന്നതിനും തൊഴിലിന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കാനും സാധിച്ചു. അവരിൽനിന്ന് ലഭിച്ച സ്നേഹം ഒരിക്കലും മറക്കില്ലെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.