പ​ണിക​ള​ഞ്ഞു, മ​ഴ ന​ന​ഞ്ഞ് നൃ​ത്തംചെ​യ്ത് യു​വാ​വ്; വീഡിയോ
Friday, March 1, 2024 12:05 PM IST
സാ​ധാ​ര​ണ​യാ​യി ഒ​രാ​ള്‍​ക്ക് ജോ​ലി പോ​യാ​ല്‍ സം​ഭ​വി​ക്കു​ന്ന​ത് എ​ന്താ​ണ്? ചി​ല​ര്‍ വി​ഷാ​ദ​ഭ​രി​ത​രാ​യി ക​ട​ല്‍​ക്ക​ര​യി​ലൊ സി​മ​ന്‍റ് ​ബെ​ഞ്ചി​ലോ പോ​യി ഇ​രി​ക്കും. മ​റ്റുചി​ല​ര്‍ കൂ​ട്ടു​കാ​രെ​യോ കാ​മു​കി​യെ​യോ വ​ളി​ച്ച് സ​ങ്ക​ടം പ​ങ്കു​വ​യ്ക്കും.

ഇ​നി വേ​റേ ചി​ല​ര്‍ അ​വ​സാ​ന​ത്തെ ശ​മ്പ​ള​വു​മാ​യി ബാ​റി​ല്‍ ക​യ​റി നാ​ലെ​ണ്ണം അ​ടി​ക്കും. എ​ന്നാ​ല്‍ ഫ്രാ​ന്‍​സി​ലു​ള്ള ഒ​രു യു​വാ​വിന്‍റെ ചെ​യ്തി സ്വ​ല്‍​പം വെ​റൈ​റ്റി ആ​യി​രു​ന്നു. സം​ഗ​തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലു​മാ​യി.

പാ​രീ​സി​ലു​ള്ള ഫാ​ബ്രി​സി​യോ വി​ല്ലാ​രി മൊ​റോ​ണി എ​ന്ന യു​വാ​വാ​ണ് ഈ ​താ​രം. ഇ​ദ്ദേ​ഹം ത​ന്‍റെ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ര്‍ ജോ​ലി ഉ​പേ​ക്ഷി​ക്കു​ക​യു​ണ്ടാ​യി. സാ​ധാ​ര​ണ​യാ​യി "ഒ​മ്പ​തു​മു​ത​ല്‍ അ​ഞ്ചു​വ​രെ' എ​ന്ന ക്ര​മ​ത്തി​ലെ ജോ​ലി ആയി​രു​ന്നു ആ​ളി​ന്.

എ​ന്നാ​ല്‍ ഈ ​പ​ഴ​ഞ്ച​ന്‍ ശെെലി​യോ​ട് ഒ​ത്തു​പോ​കാ​ന്‍ വി​ല്ലാ​രി​ക്ക് ആ​യി​ല്ല. കു​റേ ശ്ര​മി​ച്ചി​ട്ടും എ​ല്ലാ​യി​ട​ത്തു കൃ​ത്യ​മാ​യി എ​ത്താ​നും ജോ​ലി കൃ​ത്യ​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​നും ക​ഴി​യു​ന്നി​ല്ല. അ​ത് ത​ന്നെ ബാ​ധി​ച്ച് തു​ട​ങ്ങു​ന്നു എ​ന്ന് മ​ന​സി​ലാ​ക്കി​യ അ​ദ്ദേ​ഹം ജോ​ലി ഉ​പേ​ഷി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു; ന​ട​പ്പി​ലാ​ക്കി.

രാ​ജി​ക്ക​ത്ത് കൈ​മാ​റി​യ ദി​വ​സം ന​ല്ല മ​ഴ​യാ​യി​രു​ന്നു. ഒ​ന്നും നോ​ക്കി​യി​ല്ല ആ ​മ​ഴ​യും ന​ന​ഞ്ഞൊ​രു വീ​ഡി​യോ അ​ങ്ങ് പ​ക​ര്‍​ത്തി. ജോ​ലി രാ​ജി​വ​ച്ച​തി​ന്‍റെ സ​ന്തോ​ഷ​വും പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു വീ​ഡി​യോ.

ആ​ളു​ക​ള്‍​ക്ക് ഒ​രേ സ​മ​യം കൗ​തു​ക​വും ആ​ത്മ​വി​ശ്വാ​സ​വും ന​ല്‍​കു​വാ​ന്‍ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്തി​ക്ക് ക​ഴി​ഞ്ഞു. നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് ല​ഭി​ച്ചു. "ഞാ​ന്‍ കോ​ര്‍​പ്പ​റേ​റ്റ് ലോ​കം വി​ടു​മ്പോ​ള്‍ ഇ​തേ സ​ന്തോ​ഷ​മാ​ണ് തോ​ന്നി​യ​ത്' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.