ന​മ്മു​ടെ വ​ഴി​യ​രി​കി​ല്‍ കി​ഴ​ങ്ങും സ​വാ​ള​യും വി​ല്‍​ക്കു​ന്ന റ​ഷ്യ​ക്കാ​രി; വൈ​റ​ല്‍ വീ​ഡി​യോ
Wednesday, March 6, 2024 12:37 PM IST
ന​മ്മു​ടെ നി​ര​ത്തു​ക​ളി​ല്‍ ഉ​ന്തു​വ​ണ്ടി​യി​ലും മ​റ്റു​മാ​യി ക​ച്ച​വ​ടം ന​ട​ത്തു​ന്ന ധാ​രാ​ളം ആ​ളു​ക​ളെ കാ​ണാ​റു​ണ്ട​ല്ലൊ. നി​ത്യ​വും കാ​ണു​ന്ന ഇ​ത്ത​രം ആ​ളു​ക​ളു​മാ​യി നാം ​കു​ശ​ലസം​ഭാ​ഷ​ണ​വും ന​ട​ത്താ​റു​ണ്ട്.

എ​ന്നാ​ല്‍ സ​വാ​ള വി​ല്‍​ക്കാ​ന്‍ എ​ത്തു​ന്ന​ത് ഒ​രു മ​റു​നാ​ട്ടു​കാ​രി ആ​ണെ​ങ്കി​ലൊ? ആ​രു​മൊ​ന്ന് അ​മ്പ​ര​ക്കും. അ​ത്ത​ര​മൊ​രു കാ​ഴ്ച ക​ഴി​ഞ്ഞ​ദി​വ​സം സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ എ​ത്തു​ക​യു​ണ്ടാ​യി.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി​യ വീ​ഡി​യോ​യി​ല്‍ മ​രി​യ ചു​ഗു​റോ​വ എ​ന്ന റ​ഷ്യ​ക്കാ​രി​യാ​ണു​ള്ള​ത്. നി​ര​ത്തി​ല്‍ കു​റ​ച്ചാ​ളു​ക​ള്‍ കി​ഴ​ങ്ങും സ​വാ​ള​യു​മൊ​ക്കെ വി​ല്‍​ക്കു​ന്നു. അ​വി​ടേ​യ്ക്ക് എ​ത്തു​ന്ന മാ​രി എ​ന്ന മ​രി​യ ക​ച്ച​വ​ട​ക്കാ​ര​നോ​ട് ത​ന്നെ​യും ഈ ​വി​ല്‍​പ​ന ഒ​ന്ന് പ​ഠി​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഹി​ന്ദി​യി​ലാ​ണ് ഈ ​യു​വ​തി​യു​ടെ സം​ഭാ​ഷ​ണം. "ന​മ​സ്‌​തേ ഭ​യ്യാ, സ​ബ്‌​സി ബെ​ച്‌​ന സി​ഖാ​വോ (പ​ച്ച​ക്ക​റി വി​ല്‍​ക്കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന് എ​ന്നെ പ​ഠി​പ്പി​ക്കൂ)' എ​ന്നാ​ണ​വ​ള്‍ പ​റ​യു​ന്ന​ത്. ഇ​ത് സ​മ്മ​തി​ച്ച ക​ച്ച​വ​ട​ക്കാ​ന്‍ ത​ന്‍റെ സ്ഥാ​നം മാ​റി​ക്കൊ​ടു​ന്നു.

പി​ന്നീ​ട് ഈ ​റ​ഷ്യ​ക്കാ​രി ക​ച്ച​വ​ടം ആ​രം​ഭി​ക്കു​ന്നു. ചി​ല ഹി​ന്ദി സി​നി​മ​ക​ളെ അ​നു​സ്മ​രി​പ്പി​ക്കും പോ​ലെ​യാ​ണ് ഈ ​ക​ച്ച​വ​ടം. ഇ​വ​ര്‍ ഉ​പ​യോ​ക്താ​ക്ക​ളോ​ട് വി​ശേ​ഷ​ങ്ങ​ളും ചോ​ദി​ക്കു​ന്നു​ണ്ട്. മാ​രി​യു​ടെ ര​സ​ക​ര​മാ​യ ഉ​ച്ച​രാ​ണം ആ​ളു​ക​ളെ ചി​രി​പ്പി​ക്കു​ന്നു. ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​മ്പോ​ള്‍ യ​ഥാ​ര്‍​ഥ മു​ത​ലാ​ളി​ക്കും സ​ന്തോ​ഷം.

വെെവ​റ​ലാ​യി മാ​റി​യ ഈ ​വീ​ഡി​യോ​​യ്ക്ക് നി​ര​വ​ധി ക​മന്‍റു​ക​ള്‍ ല​ഭി​ച്ചു. "അ​വ​ര്‍​ക്കൊ​രു ക​ണ്ടന്‍റും അ​യാ​ള്‍​ക്ക് ജീ​വി​ത​വും; എ​ന്താ​യാ​ലും സം​ഭ​വം ഇ​ന്ന് വി​ജ​യി​ച്ചു'എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.