വ​നി​താ റി​പ്പോ​ര്‍​ട്ട​റെ തൊ​ട്ട് സൗ​ദി​യി​ലെ ആ​ദ്യ പു​രു​ഷ റോ​ബോ​ട്ട്; പി​ന്നാ​ലെ വി​വാ​ദ​വും
Saturday, March 9, 2024 4:33 PM IST
എ​ഐ​യു​ടെ കാ​ല​മാ​ണ​ല്ലൊ. റോ​ബോ​ട്ടു​ക​ള്‍ പ​ഠി​പ്പി​ക്കു​ന്ന​തും ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തും വാ​ര്‍​ത്ത വാ​യി​ക്കു​ന്ന​തു​മൊ​ക്കെ വ​ലി​യ വാ​ര്‍​ത്ത ആ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. അ​തി​നി​ട​യി​ല്‍ ആ​ദ്യ​ത്തെ വി​വാ​ദ​വും ഒ​രു റോ​ബോ​ട്ട് സൃ​ഷ്ടി​ച്ചു ക​ഴി​ഞ്ഞു.

സൗ​ദി അ​റേ​ബ്യ​യി​ലെ ആ​ദ്യ​ത്തെ പു​രു​ഷ റോ​ബോ​ട്ട് ആ​ണ് ഇ​ത്ത​ര​ത്തി​ല്‍ വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം പി​ടി​ച്ച​ത്. ഈ ​മാ​സം നാ​ലി​ന് റി​യാ​ദി​ല്‍ ന​ട​ന്ന ഡീ​പ്ഫാ​സ്റ്റി​ന്‍റെ ര​ണ്ടാം പ​തി​പ്പി​ല്‍ സൗ​ദി അ​റേ​ബ്യ​യി​ലെ ആ​ദ്യ​ത്തെ പു​രു​ഷ ഹ്യൂ​മ​നോ​യി​ഡ് റോ​ബോ​ട്ടി​നെ അ​നാ​ച്ഛാ​ദ​നം ചെ​യ്തി​രു​ന്നു.

ചടങ്ങിനി​ട​യി​ല്‍ റോ​ബോ​ട്ട് വ​നി​താ റി​പ്പോ​ര്‍​ട്ട​റു​ടെ ശ​രീ​ര​ത്തി​ന്‍റെ പി​ന്നി​ല്‍ തൊ​ടു​ക​യു​ണ്ടാ​യി. ഒ​ന്നു​ഞെ​ട്ടി​യ റി​പ്പോ​ര്‍ട്ടർ ഉ​ട​ന​ടി അ​ല്‍​പം മാ​റു​ക​യും ചെ​യ്യു​ന്ന​താ​യി എ​ക്‌​സി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം.

വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ലി​യ ച​ര്‍​ച്ച​യ്ക്ക് വ​ഴി​വ​ച്ചു. ചി​ല സോ​ഷ്യ​ല്‍ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ള്‍ റോ​ബോ​ട്ടി​നെ ന്യാ​യീ​ക​രി​ച്ചു. ഇ​ത് പ്രോ​ഗ്രാ​മിം​ഗ് ത​ക​രാ​റി​നാ​ല്‍ സം​ഭ​വി​ച്ച​താ​കാ​മെ​ന്ന് അ​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ന്നാ​ല്‍ ഈ ​റോ​ബോ​ട്ടി​ന്‍റെ കൈ​യു​ടെ ച​ല​ന​ങ്ങ​ള്‍ മ​നഃ​പൂ​ര്‍​വ​മാ​ണെ​ന്നാ​ണ് മ​റ്റു ചി​ല​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടത്. റോ​ബോ​ട്ട് ആ​യ​തി​നാ​ല്‍ എ​ന്തു നി​ഗ​മ​നം പ​റ​യ​ണം എ​ന്ന ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ണ് നെ​റ്റി​സ​ണി​ല്‍ പ​ല​രും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.