സോഫയുടെ പിന്നിൽ വിഷപ്പാന്പ്; പേടിച്ച് വിറച്ച് വീട്ടുകാർ
Thursday, April 7, 2022 8:56 PM IST
വീട്ടിനുള്ളിൽ കയറി പതുങ്ങിയിരിക്കുന്ന ഒരു പാമ്പിന്റെ വീഡിയോ വൈറലാകുന്നു.അമേരിക്കയിലെ കലിഫോർണിയയിലെ ഒരു വീട്ടിലാണ് പാമ്പ് കയറിയത്. വീടിനുളിൽ കയറിയ പാമ്പ് വീട്ടിലെ സോഫയിലാണ് ഒളിച്ചിരുന്നത്. ഏഴടി നീളമുള്ള ഒരു ഭീമൻ പാമ്പാണ് സോഫായിലെ കുഷ്യന് പിന്നിൽ മറഞ്ഞിരുന്നത്.
വീടിനുള്ളിൽ പാമ്പിനെ കണ്ടതോടെ വീട്ടുകാർ പരിഭ്രാന്തരായെങ്കിലും അവർ ഉടൻ തന്നെ സോ കാൾ റാറ്റിൽ സ്നേക്ക് റിമൂവൽ എന്ന സ്ഥാപനത്തിലെ പാമ്പുപിടുത്ത വിദഗ്ധനായ അലക്സ് ടിജോയുടെ സഹായം തേടുകയായിരുന്നു. സ്ഥലത്തെത്തിയ അലക്സ് പാമ്പിനെ കുഷ്യന് പിന്നിൽ നിന്നും കണ്ടെടുക്കുകയായിരുന്നു. പാമ്പ് സോഫയിൽ ചുരുണ്ടുകൂടി കിടക്കുന്നതും അലക്സ് അതിനെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ വൈറലാണ്.
ഇത്രയും വലിപ്പമുള്ള പാമ്പ് ആരുടേയും കണ്ണിൽ പെടാതെ വീടിനുള്ളിലേക്ക് കയറുകയും സോഫയിൽ ഒളിച്ചിരിക്കുകയും ചെയ്തത് എങ്ങനെയെന്ന സംശമാണ് കൂടുതൽ പേരും ചോദിച്ചിരിക്കുന്നത്. അതെങ്ങനെയന്നതിൽ തങ്ങൾക്കും വ്യക്തതയില്ലെന്നാണ് പാമ്പ് പിടുത്ത സംഘടനയുടെ മറുപടി.