കുക്കൂ, കുക്കൂ പാട്ട് വീണ്ടും; ഇത്തവണ ചുവടുവച്ചത് തമിഴ്നാട് റെയില്‍വേ പോലീസ്
Tuesday, May 11, 2021 4:18 PM IST
കോവിഡ് ബോധവത്കരണത്തിനായി സംസ്ഥാന പോലീസ് മീഡിയാ സെന്റർ പുറത്തിറക്കിയ വീഡിയോ വൈറലായിരുന്നു. റാപ് മ്യൂസിക് വീഡിയോയായ "എൻജോയ് എൻജാമി' അനുകരിച്ചായിരുന്നു കേരള പോലീസിന്റെ ബോധവത്കരണ വീഡിയോ തയാറാക്കിയിരിക്കുന്നത്.
എന്നാല്‍ ഇപ്പോഴിത "എൻജോയ് എൻജാമി ക്ക് ചുവടുകളുമായി ചെന്നൈ റെയില്‍വേ പോലീസും എത്തിയിരിക്കുന്നു. കോവിഡ് ബോധവത്കരണത്തിനായിട്ടാണ് പോലീസിന്റെ ചുവടുവയ്പ്പ്. ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു പോലീസുകാരുടെ ഡാന്‍സ്. വനിതാ പോലീസുകരാണ് ഡാന്‍സ് ചെയ്തത്. പിപിഇ കിറ്റ് ധരിച്ച് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് ഉണ്ടായിരുന്നു.
“മഹാമാരിയെ ഒത്തൊരുമിച്ചു നേരിടാം. കേരള പോലീസ് എപ്പോഴും നിങ്ങളോടൊപ്പം,” എന്ന കുറിപ്പോടെയായയിരുന്നു കേരളാ പോലീസ് മീഡിയ സെന്റർ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയരക്ടർ വിപി പ്രമോദ് കുമാറാണ് വീഡിയോ സംവിധാനം ചെയ്തത്.
പോലീസ് ഉദ്യോഗസ്ഥർ തന്നെയാണ് വീഡിയോയിൽ നൃത്തം ചെയ്യുന്നതും. വിവിധ സിനിമകളിലെ രംഗങ്ങൾ കൂട്ടിച്ചേർത്തും ഇതേ ഗാനത്തിന്റെ വീഡിയോയും കേരളാ പോലീസ് പുറത്തിറക്കിയിരുന്നു..