വിവാഹനിശ്ചയ മോതിരം പങ്കുവച്ചു; പക്ഷെ വൈറലായത് മറ്റൊന്ന്!
Saturday, August 21, 2021 2:01 AM IST
വിവാഹത്തോട് അനുബന്ധിച്ചുള്ള ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് സാധാരണമാണ്. ചില ചിത്രങ്ങളും വീഡിയോകളും വൈറലാകാറുമുണ്ട്. എന്നാൽ പ്രധാന ചിത്രത്തിൽ നിന്ന് മാറി പശ്ചാത്തലത്തിൽ നടന്ന സംഭവം വൈറലായ സംഭവമാണ് ഒരു യുവതിക്ക് പറയാനുള്ളത്.
വിവാഹനിശ്ചയ മോതിരമാണ് സന്തോഷത്തോടെ യുവതി റെഡ്ഡിറ്റിൽ പങ്കുവെച്ചത്. എന്നാൽ ഫോട്ടോ കണ്ടവരിൽ ഭൂരിഭാഗം പേരുടേയും ശ്രദ്ധ പോയത് വിരലിലെ മോതിരത്തിൽ അല്ല. ഭാവി വരൻ അണിഞ്ഞ വജ്രമോതിരത്തിന്റെ ചിത്രമാണ് യുവതി പങ്കുവെച്ചത്.
തന്റെ സ്വപ്നങ്ങളുടെ വ്യാപാരി എന്ന കുറിപ്പോടെയായിരുന്നു മനോഹരമായ വിവാഹനിശ്ചയ മോതിരം പങ്കുവെച്ചത്. മനോഹരമായ വജ്രമോതിരം സമ്മാനിച്ച യുവാവും ഈ ഫോട്ടോയിൽ യുവതി അറിയാതെ ഇടംപിടിച്ചിരുന്നു.
അതാകട്ടെ മോതിരം കാണിച്ച് കൈ ഉയർത്തിപ്പിടിച്ച് എടുത്ത ചിത്രത്തിൽ അൽപം മാറി മൂത്രമൊഴിക്കുന്ന വിധത്തിലാണ് ഭാവി വരൻ ഫോട്ടോയിൽ ഉൾപ്പെട്ടിരുന്നത്. ഇതാണ് ഫോട്ടോ കണ്ട ആളുകൾ മുഴുവൻ ശ്രദ്ധിച്ചത്. ഫോട്ടോ അപ് ലോഡ് ചെയ്ത യുവതിയാകട്ടെ ഇങ്ങനെയൊരു കാര്യം ശ്രദ്ധിച്ചതുമില്ല.
ചിത്രത്തിന് കമന്റ് ചെയ്ത ആരും യുവതിയുടെ വിരലിലെ മോതിരത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല. ഇതോടെ യുവതിയും പ്രകോപിതയായി. ഭാവി ഭർത്താവ് കാരണം തന്റെ വിവാഹനിശ്ചയ മോതിരത്തിന്റെ വില നഷ്ടമായെന്നായിരുന്നു യുവതിയുടെ പ്രതികരണം. ഈ പ്രതികരണവും പിന്നീട് വൈറലായി.