Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Viral

sports

ഏഴര മാസം ഗർഭിണി ! ഓടിത്തീർത്തത് ഏഴ് ലോക മാരത്തൺ!

 

 

ഒരു സ്ത്രീ ഗർഭിണിയായാൽ എല്ലാവരും പറയും - "റെസ്റ്റ് എടുക്കൂ, ഓടരുത്, ചാടരുത്, ഭാരം എടുക്കരുത്!"പക്ഷേ അമേരിക്കയിലെ 38 കാരിയായ ഡീർഡ്രെ കീൻ ആ ഉപദേശങ്ങളെല്ലാം കേട്ട് ചിരിച്ചു. ഏഴര മാസം ഗർഭിണി, വയറും വെച്ച് അവർ ഓടിത്തീർത്തത് ലോകത്തിലെ ഏറ്റവും വലിയ മാരത്തണുകളിൽ ഒന്നാണ് - ന്യൂയോർക്ക് സിറ്റി മാരത്തൺ.

2026 നവംബർ ഒന്നിന് ന്യൂയോർക്കിൽ നടന്ന മാരത്തണിൽ ഡീർഡ്രെ ഫിനിഷ് ചെയ്തത് നാല് മണിക്കൂർ ആറ് മിനിറ്റ് 55 സെക്കൻഡിൽ ആണ്. സാധാരണക്കാർക്ക് പോലും ഓടിത്തീർക്കാൻ പ്രയാസമുള്ള 42 കിലോമീറ്റർ! അതും ശരാശരി ഒരു മൈലിന് ഒമ്പത് മിനിറ്റ് 26 സെക്കൻഡ് വേഗതയിൽ.ഫിനിഷ് ലൈൻ കടക്കുമ്പോൾ അവർ ഒറ്റയ്ക്കായിരുന്നില്ല. അവരുടെ വയറ്റിൽ അവരുടെ കുഞ്ഞും ഓടുന്നുണ്ടായിരുന്നു.

 

ഒരു മാരത്തൺ അല്ല, ഏഴ് മാരത്തൺ!
ഇതാണ് ഏറ്റവും ഞെട്ടിക്കുന്നത്. ഡീർഡ്രെ ഈ വർഷം ഓടിയത് ഒരു മാരത്തൺ മാത്രമല്ല. ലോകത്തിലെ ഏഴ് പ്രധാന മാരത്തണുകൾ ,എല്ലാം ഒരു വർഷം കൊണ്ട് ഓടിത്തീർത്തു. സിഡ്നി മാരത്തൺ ഓടുമ്പോൾ ഗർഭം 25 ആഴ്ച, ബെർലിൻ ഓടുമ്പോൾ 29 ആഴ്ച, ചിക്കാഗോ ഓടുമ്പോൾ 31 ആഴ്ച, ന്യൂയോർക്ക് ഓടുമ്പോൾ 34 ആഴ്ച.

ഞാൻ ഗർഭിണിയാകുന്നതിന് മുമ്പ് തന്നെ ഓട്ടക്കാരിയായിരുന്നു. എന്‍റെ ശരീരത്തിന് ഇത് പരിചയമുണ്ട്. ഡോക്ടറോട് ചോദിച്ചിട്ടാണ് ഞാൻ ഓടുന്നത്. ഗർഭിണിയായാൽ റെസ്റ്റ് എടുക്കണം എന്നില്ല, അത് മറ്റൊരു രീതിയിൽ തുടരാം എന്ന് കാണിക്കാനാണ് ഞാൻ ഓടുന്നത്" - എന്നാണ് ഡീർഡ്രെ പറയുന്നത്.2026 ൽ മാത്രം അവർ 11 റേസുകളിലാണ് പങ്കെടുത്തത്. ഏഴ് വേൾഡ് മേജേഴ്സ്, രണ്ട് അൾട്രാമാരത്തൺ, ഒരു അയൺമാൻ, അയർലൻഡിലെ ഒരു ട്രെയിൽ മാരത്തൺ.

Kouthukam

2,500 കി​ലോ​മീ​റ്റ​ർ, അ​ഞ്ച് മ​ണി​ക്കൂ​ർ; പ​രി​ക്കേ​റ്റ ആ​ന​ക്കു​ട്ടി​ക്കാ​യി അ​ന​ന്ത് അം​ബാ​നി​യു​ടെ അ​ടി​യ​ന്ത​ര എ​യ​ർ​ലി​ഫ്റ്റ്

ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​റി​ലു​ള്ള വ​ൻ​താ​ര വ​ന്യ​ജീ​വി സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​സ​മി​ൽ നി​ന്നും ര​ണ്ട് മാ​സം പ്രാ​യ​മു​ള്ള 'രാ​ജ' എ​ന്ന ആ​ന​ക്കു​ട്ടി​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ എ​ത്തി​ച്ചു. വ​ൻ​താ​ര സ്ഥാ​പ​ക​ൻ അ​ന​ന്ത് അം​ബാ​നി​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ ന​വം​ബ​ർ 20-ന് ​സ​ജ​മാ​ക്കി​യ ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ലാ​ണ് ഈ ​അ​ടി​യ​ന്ത​ര ദൗ​ത്യം ന​ട​ന്ന​ത്. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് അ​സ​മി​ലെ ഗോ​ഗാ​മു​ഖി​ലു​ള്ള രൂ​പാ​ഹി വ​ന​മേ​ഖ​ല​യി​ലാ​ണ് ല​ഖിം​പു​ർ സ്വ​ദേ​ശി ഭു​വ​ൻ പെ​ഗു​വി​ന്‍റെ 'മ​ഖോ​ണി' എ​ന്ന പി​ടി​യാ​ന​യ്ക്ക് രാ​ജ ജ​നി​ച്ച​ത്. എ​ന്നാ​ൽ ജ​നി​ച്ച​യു​ട​ൻ ത​ന്നെ അ​മ്മ​യാ​ന​യു​ടെ പാ​ലും പ​രി​ച​ര​ണ​വും ന​ഷ്ട​മാ​യ കു​ഞ്ഞാ​ന​യ്ക്ക്, അ​മ്മ​യു​ടെ ച​വി​ട്ടേ​റ്റ് കാ​ലി​ന് ഗു​രു​ത​ര​മാ​യി ഒ​ടി​വ് സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് വ​ൻ​താ​ര​യി​ലെ മു​തി​ർ​ന്ന വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ വ​സ​തി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​യി​ലാ​യി​രു​ന്ന രാ​ജ​യെ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട പ​രി​ച​ര​ണ​ത്തി​നാ​യാ​ണ് ജാം​ന​ഗ​റി​ലേ​ക്ക് മാ​റ്റി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഗു​വാ​ഹ​ത്തി​യി​ൽ എ​ത്തി​ച്ച ആ​ന​ക്കു​ട്ടി​യെ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ പ്ര​ത്യേ​ക സ​ജീ​ക​ര​ണ​ങ്ങ​ളു​ള്ള വി​മാ​ന​ത്തി​ൽ ജാം​ന​ഗ​റി​ലേ​ക്ക് എ​ത്തി​ച്ചു. റോ​ഡ് മാ​ർ​ഗം ദി​വ​സ​ങ്ങ​ളോ​ളം എ​ടു​ക്കു​മാ​യി​രു​ന്ന 2,500 കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​രം, വി​ദ​ഗ്ധ വെ​റ്റ​റി​ന​റി സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ൽ വെ​റും അ​ഞ്ച് മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് പി​ന്നി​ട്ട​ത്. ജാം​ന​ഗ​റി​ൽ എ​ത്തു​ന്ന​തോ​ടെ രാ​ജ​യു​ടെ കാ​ലി​ന് വി​ദ​ഗ്ധ ഓ​ർ​ത്തോ​പീ​ഡി​ക് ചി​കി​ത്സ​യും കൃ​ത്യ​മാ​യ പോ​ഷ​കാ​ഹാ​ര​വും ദീ​ർ​ഘ​കാ​ല പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്കും. അ​ന​ന്ത് അം​ബാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള മൂ​ന്നാ​മ​ത്തെ അ​ടി​യ​ന്ത​ര വ​ന്യ​ജീ​വി എ​യ​ർ​ലി​ഫ്റ്റാ​ണി​ത്.

Viral

സൈനിക വാഹനത്തിന് ചെല്ലാൻ നൽകിയതിൽ എംവിഐക്ക് താത്കാലിക മാറ്റം

സൈ​നി​ക വാ​ഹ​ന​ത്തി​ന് പി​ഴ ചു​മ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​സ​മി​ലെ ജോ​ർ​ഹ​ട്ടി​ൽ ഉ​ട​ലെ​ടു​ത്ത ത​ർ​ക്ക​ത്തി​ന് പി​ന്നാ​ലെ, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ സ​മീം സു​ൽ​ത്താ​ന​യെ ഡ്യൂ​ട്ടി​യി​ൽ നി​ന്ന് മാ​റ്റി​നി​ർ​ത്തി. സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച് ചെ​ല്ലാ​ൻ ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വാ​ഗ്വാ​ദ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് വി​ഷ​യം ച​ർ​ച്ച​യാ​യ​ത്. ന​വം​ബ​ർ 18-ന് ​ജോ​ർ​ഹ​ട്ട് ന​ഗ​ര​ത്തി​ലെ എ​ടി റോ​ഡി​ൽ ഇ​ന്‍റ​ർ-​സ്റ്റേ​റ്റ് ബ​സ് ടെ​ർ​മി​ന​ലി​ന് സ​മീ​പം ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് സം​ഭ​വം.

ലി​ച്ചു​ബാ​രി​യി​ലെ ജോ​ർ​ഹ​ട്ട് മി​ലി​ട്ട​റി സ്റ്റേ​ഷ​ൻ 41 സ​ബ്-​ഏ​രി​യ​യി​ലെ സൈ​നി​ക​ൻ ഔ​ദ്യോ​ഗി​ക യാ​ത്ര​യ്ക്കി​ടെ ഓ​ടി​ച്ച വാ​ഹ​ന​മാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഒ​പ്പം മ​റ്റൊ​രു ജൂ​നി​യ​ർ സൈ​നി​ക​നു​മു​ണ്ടാ​യി​രു​ന്നു. പി​ഴ ചു​മ​ത്തി​യ ശേ​ഷം വാ​ഹ​ന​ത്തി​ന് മു​ന്നി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ നി​ർ​ത്തി ചി​ത്ര​മെ​ടു​ത്ത​താ​ണ് ത​ർ​ക്കം മൂ​ർ​ച്ഛി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ന്‍റെ പേ​രി​ല​ല്ല പി​ഴ ഈ​ടാ​ക്കി​യ​തെ​ന്നും, സൈ​നി​ക ലൈ​സ​ൻ​സ് പ്ര​തി​രോ​ധ വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മേ സാ​ധു​ത​യു​ള്ളൂ​വെ​ന്നും ജി​ല്ലാ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ഓ​ഫീ​സ​ർ ധ​ന​ഞ്ജ​യ് സൈ​കി​യ വ്യ​ക്ത​മാ​ക്കി.

ചോ​ദ്യം ചെ​യ്യ​ലി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​ല്പം പ​രു​ഷ​മാ​യ പെ​രു​മാ​റ്റ​മു​ണ്ടാ​യെ​ന്ന് സ​മ്മ​തി​ച്ച അ​ദ്ദേ​ഹം, മാ​റ്റി​നി​ർ​ത്ത​ൽ താ​ത്കാ​ലി​ക ന​ട​പ​ടി മാ​ത്ര​മാ​ണെ​ന്നും സ​സ്‌​പെ​ൻ​ഷ​നോ പി​രി​ച്ചു​വി​ട​ലോ അ​ല്ലെ​ന്നും അ​റി​യി​ച്ചു. സ​മീ​പ​ജി​ല്ല​യാ​യ ഗോ​ലാ​ഗ​ട്ടി​ൽ ന​വം​ബ​ർ 13-ന് 26 ​പേ​രു​ടെ ജീ​വ​നെ​ടു​ത്ത വാ​ഹ​നാ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ച ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു ഈ ​ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.

സൈ​നി​ക​ർ​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടി​ൽ ജോ​ർ​ഹ​ട്ട് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യും സേ​ന​യോ​ടു​ള്ള ആ​ദ​ര​വ് ആ​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തു. സൈ​ന്യ​ത്തെ അ​നാ​ദ​രി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ഭ​ര​ണ​കൂ​ടം, ലി​ച്ചു​ബാ​രി​യി​ലെ 41 സ​ബ്-​ഏ​രി​യ ആ​സ്ഥാ​ന​ത്ത് ജ​ന​റ​ൽ ഓ​ഫീ​സ​ർ ക​മാ​ൻ​ഡിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന സം​യു​ക്ത യോ​ഗ​ത്തി​ലും വി​ഷ​യം ച​ർ​ച്ച ചെ​യ്തു. സി​വി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും ത​മ്മി​ലു​ള്ള പ​ര​സ്പ​ര വി​ശ്വാ​സ​വും ഏ​കോ​പ​ന​വും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു​വ​ന്നു.

Special

മ​ന​സി​ന് കു​ളി​ർ​മ​യേ​കു​ന്ന ജാ​പ്പ​നീ​സ് മാ​ജി​ക്!

 

തി​ര​ക്കേ​റി​യ ജീ​വി​ത​ത്തി​ൽ, മാ​ന​സി​ക സ​മ്മ​ർ​ദ്ദം അ​നു​ഭ​വി​ക്കാ​ത്ത​വ​ർ വി​ര​ള​മാ​ണ്. ജോ​ലി​ഭാ​രം, സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ അ​മി​ത ഉ​പ​യോ​ഗം, ഉ​റ​ക്ക​മി​ല്ലാ​യ്മ എ​ന്നി​വ മ​ന​സി​നെ ക്ഷീ​ണി​പ്പി​ക്കു​മ്പോ​ൾ, ആ​ശ്വാ​സ​ത്തി​നാ​യി പ​ല​രും പു​സ്ത​ക​ങ്ങ​ളി​ലേ​ക്ക് തി​രി​യു​ക​യാ​ണ്.​ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ജ​പ്പാ​നി​ൽ നി​ന്നു​ള്ള 'ഹീ​ലിം​ഗ് ഫി​ക്ഷ​ൻ' എ​ന്ന സാ​ഹി​ത്യ ശാ​ഖ ലോ​ക​മെ​മ്പാ​ടും ശ്ര​ദ്ധ നേ​ടു​ന്ന​ത്. 

 

സം​ഘ​ർ​ഷ​ങ്ങ​ളോ, അ​തി​ഭീ​ക​ര​മാ​യ ട്വി​സ്റ്റു​ക​ളോ ഇ​ല്ലാ​തെ, സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ ജീ​വി​ത​ത്തി​ലൂ​ടെ വാ​യ​ന​ക്കാ​ര​ന് മാ​ന​സി​ക ശാ​ന്തി ന​ൽ​കു​ന്ന​വ​യാ​ണ് ഈ ​പു​സ്ത​ക​ങ്ങ​ൾ. ഒ​രു ചെ​റി​യ ക​ഫേ, ഒ​രു പ​ഴ​യ പു​സ്ത​ക​ശാ​ല, ഒ​രു ചെ​റി​യ ഭ​ക്ഷ​ണ​ശാ​ല എ​ന്നി​വ​യാ​ണ് ഈ ​ക​ഥ​ക​ളു​ടെ പ​ശ്ചാ​ത്ത​ലം. അ​വി​ടെ എ​ത്തു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ചെ​റി​യ സ​ങ്ക​ട​ങ്ങ​ളും, അ​വ​ർ ക​ണ്ടെ​ത്തു​ന്ന പ​രി​ഹാ​ര​ങ്ങ​ളു​മാ​ണ് ക​ഥ.​വാ​യ​ന​ക്കാ​ര​നെ ഉ​ത്തേ​ജി​പ്പി​ക്കു​ക​യ​ല്ല, മ​റി​ച്ച് അ​വ​നെ ശാ​ന്ത​നാ​ക്കു​ക​യാ​ണ് ഈ ​പു​സ്ത​ക​ങ്ങ​ളു​ടെ ല​ക്ഷ്യം.
ശ്ര​ദ്ധേ​യ​മാ​യ അ​ഞ്ച് പു​സ്ത​ക​ങ്ങ​ൾ

1. ബി​ഫോ​ർ ദി ​കോ​ഫി ഗെ​റ്റ്സ് കോ​ൾ​ഡ് - തോ​ഷി​കാ​സു ക​വാ​ഗു​ച്ചി
ഒ​രു പ്ര​ത്യേ​ക ക​ഫേ​യി​ലെ സീ​റ്റി​ലി​രു​ന്നാ​ൽ ഭൂ​ത​കാ​ല​ത്തി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യും. എ​ന്നാ​ൽ കാ​പ്പി ത​ണു​ക്കു​ന്ന​തി​ന് മു​ൻ​പ് തി​രി​ചെ​ത്ത​ണം. ന​ഷ്ട​പ്പെ​ട്ട​വ​രോ​ട് പ​റ​യാ​ൻ ബാ​ക്കി​വെ​ച്ച വാ​ക്കു​ക​ൾ പ​റ​യാ​ൻ ല​ഭി​ക്കു​ന്ന അ​വ​സ​ര​മാ​ണ് ഈ ​നോ​വ​ലി​ന്‍റെ പ്ര​മേ​യം.

2. ദി ​ക​മോ​ഗാ​വ ഫു​ഡ് ഡി​റ്റ​ക്ടീ​വ്സ് - ഹി​സാ​ഷി കാ​ഷി​വാ​യി
ക്യോ​ട്ടോ​യി​ലെ ഒ​രു ഭ​ക്ഷ​ണ​ശാ​ല​യി​ൽ, കു​ട്ടി​ക്കാ​ല​ത്ത് ക​ഴി​ച്ച മ​റ​ക്കാ​നാ​വാ​ത്ത ഒ​രു വി​ഭ​വം വീ​ണ്ടും ക​ഴി​ക്കാ​ൻ ആ​ളു​ക​ൾ എ​ത്തു​ന്നു. ഭ​ക്ഷ​ണ​ത്തി​ലൂ​ടെ മ​ന​സി​ലെ മു​റി​വു​ക​ൾ ഉ​ണ​ക്കു​ന്ന​താ​ണ് ഈ ​ക​ഥ.

3. സ്ട്രേ​ഞ്ച് വെ​ത​ർ ഇ​ൻ ടോ​ക്കി​യോ - ഹി​രോ​മി ക​വാ​കാ​മി
ഒ​റ്റ​യ്ക്ക് ജീ​വി​ക്കു​ന്ന മു​പ്പ​തു​കാ​രി​യാ​യ ഒ​രു സ്ത്രീ​യും അ​വ​രു​ടെ മു​ൻ അ​ധ്യാ​പ​ക​നും ത​മ്മി​ൽ ഒ​രു ചെ​റി​യ ഭ​ക്ഷ​ണ​ശാ​ല​യി​ൽ വെ​ച്ച് ഉ​ട​ലെ​ടു​ക്കു​ന്ന സാ​വ​ധാ​ന​ത്തി​ലു​ള്ള സ്നേ​ഹ​ത്തി​ന്‍റെ ക​ഥ​യാ​ണ് ഇ​ത്.

4. ഡേ​യ്സ് അ​റ്റ് ദി ​മോ​റി​സാ​ക്കി ബു​ക്ക്‌​ഷോ​പ്പ് - സ​തോ​ഷി യാ​ഗി​സാ​വ
പ്ര​ണ​യ​ന​ഷ്ട​ത്തി​ൽ ത​ക​ർ​ന്നു​പോ​യ ഒ​രു യു​വ​തി, ടോ​ക്കി​യോ​യി​ലെ പ​ഴ​യ പു​സ്ത​ക​ശാ​ല​യി​ൽ എ​ത്തി പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന ക​ഥ. വാ​യ​ന എ​ങ്ങ​നെ മ​നു​ഷ്യ​നെ ര​ക്ഷി​ക്കും എ​ന്ന് ഈ ​നോ​വ​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

5. ദി ​ന​കാ​നോ ത്രി​ഫ്റ്റ് ഷോ​പ്പ് - ഹി​രോ​മി ക​വാ​കാ​മി
പ​ഴ​യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ഒ​രു ക​ട​യും അ​വി​ടെ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ ജീ​വി​ത​വു​മാ​ണ് പ്ര​മേ​യം. ഓ​രോ വ​സ്തു​വി​നും പി​ന്നി​ലു​ള്ള ഓ​ർ​മ​ക​ളി​ലൂ​ടെ ജീ​വി​ത​ത്തെ നോ​ക്കി​ക്കാ​ണു​ന്ന ര​ച​ന.

ഇ​ന്ന​ത്തെ വാ​യ​ന​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത് ആ​വേ​ശം മാ​ത്ര​മ​ല്ല, ആ​ശ്വാ​സം കൂ​ടി​യാ​ണ്. ഒ​രു ദി​വ​സ​ത്തെ തി​ര​ക്കു​ക​ൾ​ക്ക് ശേ​ഷം, മ​ന​സ്ഒ​ന്ന് ത​ണു​പ്പി​ക്കാ​ൻ ഈ ​പു​സ്ത​ക​ങ്ങ​ൾ സ​ഹാ​യി​ക്കു​ന്നു എ​ന്ന​താ​ണ് ഇ​വ​യു​ടെ വി​ജ​യ​ത്തി​ന് കാ​ര​ണം."​ഒ​ന്ന് നി​ർ​ത്തു​ക, ഒ​രു കാ​പ്പി കു​ടി​ക്കു​ക, എ​ല്ലാം ശ​രി​യാ​കും" എ​ന്ന സ​ന്ദേ​ശ​മാ​ണ് ഈ ​പു​സ്ത​ക​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.
ഹീ​ലിം​ഗ് ഫി​ക്ഷ​ൻ വെ​റു​മൊ​രു ട്രെ​ൻ​ഡ് അ​ല്ല. മാ​റു​ന്ന ജീ​വി​ത​ശൈ​ലി​യി​ൽ, മാ​ന​സി​കാ​രോ​ഗ്യ​ത്തി​ന് വാ​യ​ന ന​ൽ​കു​ന്ന പ്രാ​ധാ​ന്യ​ത്തെ​യാ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്. പു​സ്ത​ക​ങ്ങ​ൾ വെ​റും വി​നോ​ദ​മ​ല്ല, അ​വ മ​ന​സ്സി​നു​ള്ള മ​രു​ന്ന് കൂ​ടി​യാ​ണ് എ​ന്ന് ഈ ​ജാ​പ്പ​നീ​സ് ര​ച​ന​ക​ൾ തെ​ളി​യി​ക്കു​ന്നു.

Special

GTA 6-ലെ മാൻഡിയുടെ വീട്ടിലെ വിചിത്ര ദൃശ്യങ്ങൾ പുറത്ത്

ഗ്രാ​ൻ​ഡ് തെ​ഫ്റ്റ് ഓ​ട്ടോ 6-ലെ ​നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ൾ ച​ർ​ച്ച​യാ​കു​മ്പോ​ൾ, 'മാ​ൻ​ഡി' എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ചു​റ്റി​പ്പ​റ്റി​യു​ള്ള ര​സ​ക​ര​വും ദു​രൂ​ഹ​വു​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ഗെ​യി​മിം​ഗ് ലോ​ക​ത്ത് ശ്ര​ദ്ധ നേ​ടു​ന്ന​ത്. വാ​ട​ക വാ​ങ്ങാ​നാ​യി പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ ജെ​യ്‌​സ​ൺ മാ​ൻ​ഡി​യു​ടെ വീ​ട്ടി​ലെ​ത്തു​ന്ന 'പൈ​പ്പ്‌​വ​ർ​ക്ക്' എ​ന്ന മി​ഷ​നി​ലാ​ണ് ഇ​രു​വ​രും ക​ണ്ടു​മു​ട്ടു​ന്ന​ത്. വാ​ട​ക ന​ൽ​കു​ന്ന​തി​ന് പ​ക​രം വീ​ട്ടി​ലെ പൈ​പ്പ് ത​ക​രാ​ർ ന​ന്നാ​ക്കാ​ൻ മാ​ൻ​ഡി ആ​വ​ശ്യ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് സം​സാ​ര​ത്തി​ലൂ​ടെ ജെ​യ്‌​സ​ണെ അ​ടു​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്നു.

കി​ട​ക്ക​യി​ൽ ഇ​രു​ന്നു​കൊ​ണ്ടും പി​ന്നീ​ട് സി​ങ്ക് ന​ന്നാ​ക്കു​ന്ന​തി​നി​ടെ ബി​ക്കി​നി ധ​രി​ച്ചു​മെ​ല്ലാം മാ​ൻ​ഡി ജെ​യ്‌​സ​ണി​ന്‍റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, പ്ലം​ബിം​ഗ് ജോ​ലി​ക​ളി​ലും പ്ല‌‌‌‌​യ​ർ ചോ​ദി​ക്കു​ന്ന​തി​ലും മാ​ത്ര​മാ​ണ് ജെ​യ്‌​സ​ൺ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. ഇ​ത് ലൂ​സി​യ​യ്ക്ക് എ​തി​രാ​ളി​യു​ണ്ടാ​യോ എ​ന്ന ത​മാ​ശ​ക​ൾ​ക്ക് വ​ഴി​വെ​ച്ചെ​ങ്കി​ലും, ഗെ​യിം​സ്‌​പോ​ട്ടി​ന്‍റെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം മാ​ൻ​ഡി​യു​മാ​യി പ്ര​ണ​യ​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടാ​ൻ ക​ളി​ക്കാ​ർ​ക്ക് ക​ഴി​യി​ല്ല. ജെ​യ്‌​സ​ൺ മ​ട​ങ്ങാ​ൻ ഒ​രു​ങ്ങു​മ്പോ​ൾ ത​ട​യാ​ൻ ശ്ര​മി​ക്കു​മ്പോ​ഴും അ​യാ​ൾ വ​ഴ​ങ്ങു​ന്നി​ല്ല, ഈ ​സം​ഭാ​ഷ​ണ​ത്തി​ൽ മാ​റ്റം വ​രു​ത്താ​നു​ള്ള അ​വ​സ​ര​വും ഗെ​യിം ന​ൽ​കു​ന്നി​ല്ല.

പി​ന്നീ​ട് ജെ​യ്‌​സ​ൺ മാ​ൻ​ഡി​യു​ടെ വീ​ട്ടി​ലേ​ക്ക് തി​രി​കെ ചെ​ല്ലു​മ്പോ​ൾ അ​വ​ൾ ടി​വി​ക്ക് മു​ന്നി​ലി​രു​ന്ന് ക​ര​യു​ന്ന​തും ജെ​യ്‌​സ​ണെ ക​ണ്ട് പു​റ​ത്തു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തും അ​വ​ളു​ടെ നി​രാ​ശ​യു​ടെ സൂ​ച​ന​യാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് മാ​ൻ​ഡി​യു​ടെ വീ​ട്ടി​ൽ നി​ന്നും പ​രി​സ​ര​ത്തു​നി​ന്നും ഞെ​ട്ടി​ക്കു​ന്ന ചി​ല ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. പൈ​പ്പ് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ജെ​യ്‌​സ​ണി​ന് മ​നു​ഷ്യ​ന്‍റെ വി​ര​ൽ ല​ഭി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഐ​ജി​എ​ൻ പു​റ​ത്തു​വി​ട്ടി​രു​ന്നു.

കൂ​ടാ​തെ വീ​ടി​ന് പു​റ​ത്ത് ആ​സി​ഡും വാ​ളു​ക​ളും, പു​തു​താ​യി കു​ഴി​ച്ച​തെ​ന്ന് തോ​ന്നി​ക്കു​ന്ന ശ​വ​ക്കു​ഴി​യും, കാ​റി​ന്‍റെ ഡി​ക്കി​യി​ൽ ക​യ​റും ഇ​റ​ച്ചി വെ​ട്ടു​ന്ന ക​ത്തി​യും കൂ​ടു​ത​ൽ ആ​സി​ഡും ക​ണ്ടെ​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മൃ​ത​ദേ​ഹ​ങ്ങ​ൾ ന​ശി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഇ​ത്ത​രം വ​സ്തു​ക്ക​ൾ മാ​ൻ​ഡി ഒ​രു സീ​രി​യ​ൽ കി​ല്ല​റാ​കാ​മെ​ന്ന ഊ​ഹാ​പോ​ഹ​ങ്ങ​ൾ​ക്ക് ശ​ക്തി പ​ക​രു​ന്നു​ണ്ടെ​ങ്കി​ലും ഗെ​യിം ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ജെ​യ്‌​സ​ണും മാ​ൻ​ഡി​യും ത​മ്മി​ൽ മു​ൻ​പ​രി​ച​യ​മു​ണ്ടാ​കാ​മെ​ന്നും അ​താ​ണ് അ​വ​ളു​ടെ പെ​രു​മാ​റ്റ​ത്തി​ന് പി​ന്നി​ലെ​ന്നു​മാ​ണ് ഐ​ജി​എ​ൻ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

Kouthukam

ഡൽഹി മെട്രോ സ്റ്റേഷൻ കവാടത്തിൽ പശു; സുരക്ഷാ ആശങ്കയുമായി യാത്രക്കാർ

ഡ​ൽ​ഹി​യി​ലെ ക​ർ​ക്ക​ർ​ദൂ​മ മെ​ട്രോ സ്റ്റേ​ഷ​നി​ലെ​ത്തി​യ യാ​ത്ര​ക്കാ​ർ​ക്ക് കൗ​തു​ക​ക​ര​വു​മാ​യ ഒ​രു കാ​ഴ്ച​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​നാ​യ​ത്. തി​ര​ക്കേ​റി​യ സ്റ്റേ​ഷ​ൻ ക​വാ​ട​ത്തി​ലെ പ​ടി​ക്കെ​ട്ടു​ക​ൾ​ക്ക് തൊ​ട്ട​രി​കി​ലാ​യി ഒ​രു പ​ശു നി​ല​യു​റ​പ്പി​ച്ച​താ​ണ് യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച​ത്. പ​ടി​ക്കെ​ട്ടു​ക​ളി​ലൂ​ടെ ആ​ളു​ക​ൾ പ​തി​വു​പോ​ലെ ക​യ​റി​യി​റ​ങ്ങു​ന്ന​തി​നി​ടെ ശാ​ന്ത​മാ​യി നി​ൽ​ക്കു​ന്ന പ​ശു​വി​ന്‍റെ ചി​ത്രം പ്ര​തീ​ക് സൈ​നി എ​ന്ന എ​ക്സ് ഉ​പ​യോ​ക്താ​വാ​ണ് പു​റ​ത്തു​വി​ട്ട​ത്. ക​ർ​ക്ക​ർ​ദൂ​മ മെ​ട്രോ സ്റ്റേ​ഷ​ന് ചു​റ്റും ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ഡ​ൽ​ഹി മെ​ട്രോ റെ​യി​ൽ കോ​ർ​പ്പ​റേ​ഷ​നെ ടാ​ഗ് ചെ​യ്തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ഈ ​ദൃ​ശ്യം പ​ങ്കു​വെ​ച്ച​ത്.

ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്ന​ത്. ചി​ല​ർ ഈ ​ദൃ​ശ്യ​ത്തെ കൗ​തു​ക​ത്തോ​ടെ ക​ണ്ട​പ്പോ​ൾ, സു​ര​ക്ഷാ സ​ജീ​ക​ര​ണ​ങ്ങ​ളു​ള്ള പൊ​തു​ഗ​താ​ഗ​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മൃ​ഗ​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണ് എ​ത്തു​ന്ന​തെ​ന്ന ആ​ശ​ങ്ക​യും പ​ല​രും പ​ങ്കു​വെ​ച്ചു. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ ഡ​ൽ​ഹി മെ​ട്രോ അ​ധി​കൃ​ത​ർ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി. യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച അ​ധി​കൃ​ത​ർ, സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്ന് മൃ​ഗ​ങ്ങ​ളെ ഒ​ഴി​വാ​ക്കാ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് കൃ​ത്യ​മാ​യ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് അ​റി​യി​ച്ചു. വി​ഷ​യം ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും, യാ​ത്ര​ക്കാ​ർ​ക്ക് പ​രാ​തി​ക​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളും അ​റി​യി​ക്കു​ന്ന​തി​നാ​യി ഔ​ദ്യോ​ഗി​ക ഫീ​ഡ്‌​ബാ​ക്ക് പോ​ർ​ട്ട​ൽ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും ഡി​എം​ആ​ർ​സി വ്യ​ക്ത​മാ​ക്കി. പൊ​തു​ഗ​താ​ഗ​ത ഇ​ട​ങ്ങ​ൾ ത​ട​സ​ര​ഹി​ത​മാ​യി സൂ​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​മാ​ണ് ഈ ​സം​ഭ​വം വീ​ണ്ടും ഓ​ർ​മ്മി​പ്പി​ക്കു​ന്ന​ത്.

Viral

മരിച്ചെന്ന് കരുതിയ സ്ത്രീ ചൂളയ്ക്കുള്ളിൽ വെച്ച് നിലവിളിച്ചാലോ? ശ്മശാന വീഡിയോയിൽ ദുരൂഹത

മ​രി​ച്ചെ​ന്ന് ക​രു​തി സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കാ​യി വൈ​ദ്യു​ത ശ്മ​ശാ​ന​ത്തി​ൽ എ​ത്തി​ച്ച സ്ത്രീ, ​ചൂ​ള​യ്ക്കു​ള്ളി​ൽ വെ​ച്ച് നി​ല​വി​ളി​ച്ചു​വെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തോ​ടെ​യു​ള്ള ഒ​രു വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്. ബ​ന്ധു​ക്ക​ൾ മ​ര​ണം ഉ​റ​പ്പി​ച്ച് ശ്മ​ശാ​ന​ത്തി​ൽ കൊ​ണ്ടു​വ​ന്ന സ്ത്രീ​യെ വൈ​ദ്യു​ത ചൂ​ള​യി​ലേ​ക്ക് ക​ട​ത്തി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ഉ​ള്ളി​ൽ നി​ന്നും നി​ല​വി​ളി കേ​ട്ട​താ​യും, ഇ​തോ​ടെ പ​രി​ഭ്രാ​ന്ത​രാ​യ ആ​ളു​ക​ൾ വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ച​താ​യു​മാ​ണ് ദൃ​ശ്യ​ങ്ങ​ൾ​ക്കൊ​പ്പ​മു​ള്ള വി​വ​ര​ണ​ത്തി​ൽ പ​റ​യു​ന്ന​ത്.

ഈ ​ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ഓ​ൺ​ലൈ​നി​ൽ വ​ലി​യ ആ​ശ​ങ്ക​യും ച​ർ​ച്ച​ക​ളും സൃ​ഷ്ടി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും, ഇ​ത് സ്ഥി​രീ​ക​രി​ക്കു​ന്ന യാ​തൊ​രു തെ​ളി​വു​ക​ളും ഇ​തു​വ​രെ ല​ഭ്യ​മാ​യി​ട്ടി​ല്ല. ചൂ​ള​യ്ക്കു​ള്ളി​ൽ വെ​ക്കു​മ്പോ​ൾ സ്ത്രീ​ക്ക് ജീ​വ​നു​ണ്ടാ​യി​രു​ന്നു​വെ​ന്നോ, കേ​ട്ട​താ​യി പ​റ​യു​ന്ന ശ​ബ്ദം ഉ​ള്ളി​ൽ നി​ന്ന് ത​ന്നെ​യാ​ണ് വ​ന്ന​തെ​ന്നോ പ്ര​ച​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​കു​ന്നി​ല്ല. വീ​ഡി​യോ എ​പ്പോ​ൾ ചി​ത്രീ​ക​രി​ച്ച​താ​ണെ​ന്നോ ഇ​തി​ന് പി​ന്നി​ലെ യ​ഥാ​ർ​ഥ സാ​ഹ​ച​ര്യം എ​ന്താ​യി​രു​ന്നു​വെ​ന്നോ വ്യ​ക്ത​മാ​ക്കു​ന്ന വി​വ​ര​ങ്ങ​ളും അ​ജ്ഞാ​ത​മാ​യി തു​ട​രു​ക​യാ​ണ്.

ബോ​ണ്ട് തി​രി​ചെ​ത്തു​ന്നു!

 

 

My name is Bond...
James Bond

ഈ ​ഡ​യ​ലോ​ഗ് കേ​ൾ​ക്കു​മ്പോ​ൾ ത​ന്നെ ന​മ്മു​ടെ മ​ന​സ്സി​ൽ ഓ​ടി വ​രു​ന്ന​ത് ഒ​രു കാ​റാ​ണ്. Aston Martin DB5.ബോ​ണ്ട് എ​ന്നാ​ൽ കാ​ർ മാ​ത്ര​മ​ല്ല, കാ​ർ എ​ന്നാ​ൽ ബോ​ണ്ട് കൂ​ടി​യാ​ണ്. ഇ​പ്പോ​ൾ ബോ​ണ്ട് ലോ​ക​ത്ത് ഏ​റ്റ​വും വ​ലി​യ ച​ർ​ച്ച അ​താ​ണ് - അ​ടു​ത്ത ബോ​ണ്ട് ആ​ര്? അ​ടു​ത്ത ഡ്രീം ​കാ​ർ ഏ​ത്?

007പ​ദ​വി​യി​ലേ​ക്ക് റോ​ബ​ർ​ട്ട് പാ​റ്റി​ൻ​സ​ൺ?

ഡാ​നി​യ​ൽ ക്രെ​യ്ഗി​ന് ശേ​ഷം ആ​രാ​കും അ​ടു​ത്ത ജെ​യിം​സ് ബോ​ണ്ട് എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​പ്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ കേ​ൾ​ക്കു​ന്ന പേ​രാ​ണ് റോ​ബ​ർ​ട്ട് പാ​റ്റി​ൻ​സ​ൺ.Twilight-​ലെ എ​ഡ്വേ​ർ​ഡ് ആ​യി വ​ന്ന്, Batman ആ​യി ത​ക​ർ​ത്ത്, ഇ​പ്പോ​ൾ 007 ആ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണോ പാ​റ്റി​ൻ​സ​ൺ? സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​താ​ണ് ച​ർ​ച്ച. പാ​റ്റി​ൻ​സ​ൺ വ​ന്നാ​ൽ ബോ​ണ്ട് കൂ​ടു​ത​ൽ സ്റ്റൈ​ലി​ഷ് ആ​കും, കൂ​ടു​ത​ൽ യ​ങ് ആ​കും എ​ന്നാ​ണ് ഫാ​ൻ​സ് പ​റ​യു​ന്ന​ത്.

ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടി​ല്ല. പ​ക്ഷേ, അ​ണി​യ​റ​യി​ൽ ച​ർ​ച്ച​ക​ൾ ത​കൃ​തി​യാ​ണ്.

ബോ​ണ്ടി​ന്‍റെ ഡ്രീം ​കാ​ർ

1964 ൽ Goldfinger ​ൽ ആ​ദ്യ​മാ​യി വ​ന്ന DB5 മു​ത​ൽ ഇ​ങ്ങോ​ട്ട്, ബോ​ണ്ടി​ന്‍റെ കാ​റു​ക​ൾ എ​ല്ലാം ച​രി​ത്ര​മാ​ണ്. മെ​ഷീ​ൻ ഗ​ണ്ണു​ക​ൾ, ബോം​ബു​ക​ൾ, പ​റ​ക്കു​ന്ന കാ​ർ... എ​ല്ലാം ബോ​ണ്ടി​ന്‍റെ കാ​റി​ലു​ണ്ടാ​യി​രു​ന്നു.

ഇ​നി പു​തി​യ ബോ​ണ്ട് വ​ന്നാ​ൽ, പു​തി​യ കാ​ല​ത്തി​ന് പ​റ്റി​യ പു​തി​യ ഡ്രീം ​കാ​ർ വേ​ണ്ടേ?

ഇ​ല​ക്ട്രി​ക് Aston Martin ആ​കു​മോ? അ​തോ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ള്ള പു​തി​യ സൂ​പ്പ​ർ കാ​ർ ആ​കു​മോ? അ​താ​ണ് ഇ​പ്പോ​ൾ എ​ല്ലാ​വ​രു​ടെ​യും ചോ​ദ്യം.​ഒ​രു കാ​ര്യം ഉ​റ​പ്പ്. ബോ​ണ്ട് മാ​റി​യാ​ലും, കാ​ലം മാ​റി​യാ​ലും, ആ ​കാ​റി​ന്‍റെ ശ​ബ്ദം കേ​ൾ​ക്കു​മ്പോ​ൾ ന​മ്മ​ൾ എ​ഴു​ന്നേ​റ്റ് നി​ന്ന് പ​റ​യും -

"ബോ​ണ്ട് തി​രി​ച്ചെ​ത്തി!"

Special

അച്ഛന്‍റെ സ്നേഹത്തിന് മക്കൾ നൽകിയ സമ്മാനം!

പി​റ​ന്നാ​ൾ സ​മ്മാ​നം എ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ ന​മ്മ​ൾ ആ​ലോ​ചി​ക്കു​ന്ന​ത് ഒ​രു ഷ​ർ​ട്ടോ, ഒ​രു വാ​ച്ചോ, പ​ര​മാ​വ​ധി ഒ​രു ഫോ​ണോ ആ​ണ്. പ​ക്ഷെ ഈ ​വീ​ട്ടി​ൽ അ​ച്ഛ​ന്‍റെ 75 ാം പി​റ​ന്നാ​ളി​ന് മ​ക്ക​ൾ കൊ​ണ്ടു​വ​ന്ന​ത് കേ​ര​ളം ഒ​ന്ന​ട​ങ്കം തി​രി​ഞ്ഞു​നോ​ക്കി​യ ഒ​രു കാ​ഴ്ച​യാ​ണ് - ചു​വ​ന്ന നി​റ​ത്തി​ൽ തി​ള​ങ്ങു​ന്ന റോ​ൾ​സ് റോ​യ്സ് ക​ള്ളി​ന​ൻ. വി​ല ഏ​ക​ദേ​ശം 12 കോ​ടി രൂ​പ.

മു​റ്റ​ത്ത് കാ​ർ വ​ന്നു നി​ന്ന​പ്പോ​ൾ പ​ട്ടാ​ഭി​രാ​മ​ൻ എ​ന്ന ആ ​അ​ച്ഛ​ന്‍റെ മു​ഖ​ത്ത് ക​ണ്ട​ത് അ​ത്ഭു​ത​മ​ല്ല, ക​ണ്ണീ​രാ​ണ്. കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന് അ​റി​യാം, ഇ​ത് വെ​റു​മൊ​രു കാ​ർ അ​ല്ലെ​ന്ന്. ഇ​ത് താ​ൻ ജീ​വി​തം മു​ഴു​വ​ൻ കൊ​ണ്ട് ഉ​ണ്ടാ​ക്കി​യ കു​ടും​ബം ത​നി​ക്ക് ത​രു​ന്ന സ്നേ​ഹ​ത്തി​ന്‍റെ അ​ട​യാ​ള​മാ​ണ്.​പ​ട്ടാ​ഭി​രാ​മ​ൻ എ​ന്ന് പ​റ​ഞ്ഞാ​ൽ സാ​ധാ​ര​ണ ഒ​രു അ​ച്ഛ​ൻ അ​ല്ല. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തു​ണി​ക്ക​ട സാ​മ്രാ​ജ്യ​ത്തി​ന്‍റെ ത​ല​വ​നാ​ണ് അ​ദ്ദേ​ഹം.

മ​ക്ക​ൾ​ക്ക് വേ​ണ്ടി ജീ​വി​തം മു​ഴു​വ​ൻ ക​ഷ്ട​പ്പെ​ട്ട ഒ​ര​ച്ഛ​ൻ. ഇ​ന്ന് മ​ക്ക​ൾ വ​ലി​യ നി​ല​യി​ൽ എ​ത്തി​യെ​ങ്കി​ൽ, അ​തി​ന് പി​ന്നി​ൽ ഈ ​മ​നു​ഷ്യ​ന്‍റെ വി​യ​ർ​പ്പു​ണ്ട്. അ​ത് മ​ക്ക​ൾ​ക്ക് ന​ന്നാ​യി അ​റി​യാം. അ​തു​കൊ​ണ്ടാ​ണ് അ​വ​ർ ഈ ​സ​മ്മാ​ന​ത്തെ 'സ​മ്മാ​നം' എ​ന്ന​ല്ല, 'സ​മ​ർ​പ്പ​ണം' എ​ന്ന് വി​ളി​ച്ച​ത്.

ഫോ​ട്ടോ ഒ​ന്ന് സൂ​ക്ഷി​ച്ച് നോ​ക്കൂ. കാ​റി​ന് മു​ന്നി​ൽ അ​ച്ഛ​നും അ​മ്മ​യും, ചു​റ്റും മ​ക്ക​ളും. എ​ല്ലാ​വ​രു​ടെ​യും മു​ഖ​ത്ത് ഒ​രേ ചി​രി. 12 കോ​ടി​യു​ടെ കാ​റി​ന്‍റെ തി​ള​ക്ക​മ​ല്ല ആ ​ഫോ​ട്ടോ​യി​ൽ. ആ ​കു​ടും​ബ​ത്തി​ന്‍റെ ഒ​രു​മ​യു​ടെ തി​ള​ക്ക​മാ​ണ്.​അ​തു​കൊ​ണ്ട് ത​ന്നെ​യാ​വാം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഈ ​ചി​ത്രം വൈ​റ​ലാ​യ​ത്.

സ്വ​ത്തി​ന് വേ​ണ്ടി അ​ച്ഛ​നും മ​ക്ക​ളും ത​മ്മി​ൽ ത​ർ​ക്കം, അ​ച്ഛ​നെ വൃ​ദ്ധ​സ​ദ​ന​ത്തി​ൽ ആ​ക്കു​ന്ന മ​ക്ക​ൾ, അ​ച്ഛ​ന്‍റെ പി​റ​ന്നാ​ൾ പോ​ലും മ​റ​ക്കു​ന്ന തി​ര​ക്ക്. അ​തി​നി​ട​യി​ലാ​ണ് ഈ ​കാ​ഴ്ച കേ​ര​ള​ത്തെ ഞെ​ട്ടി​ക്കു​ന്ന​ത്.​റോ​ൾ​സ് റോ​യ്സ് ക​ള്ളി​ന​ൻ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വി​ല കൂ​ടി​യ എ​സ്‌​യു​വി ക​ളി​ൽ ഒ​ന്നാ​ണ്. 10.50 കോ​ടി എ​ക്സ് ഷോ​റൂം വി​ല, ഓ​ൺ​റോ​ഡ് 12 കോ​ടി​യി​ല​ധി​കം വ​രും.

പ​ക്ഷെ ആ ​വീ​ട്ടി​ൽ ആ​രും അ​തി​ന്‍റെ വി​ല​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്നി​ല്ല. എ​ല്ലാ​വ​രും സം​സാ​രി​ക്കു​ന്ന​ത് 75 വ​ർ​ഷം കൊ​ണ്ട് അ​ച്ഛ​ൻ കു​ടും​ബ​ത്തി​ന് ന​ൽ​കി​യ സ്നേ​ഹ​ത്തി​ന്‍റെ വി​ല​യെ​ക്കു​റി​ച്ചാ​ണ്.​ഒ​രു അ​ച്ഛ​നെ സം​ബ​ന്ധി​ച്ച് ഇ​തി​ലും വ​ലി​യ അം​ഗീ​കാ​ര​മി​ല്ല. താ​ൻ വ​ള​ർ​ത്തി​യ മ​ക്ക​ൾ ഒ​രു​മി​ച്ച് നി​ൽ​ക്കു​ന്നു, ത​ന്നെ ഇ​ത്ര​യ​ധി​കം സ്നേ​ഹി​ക്കു​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വാ​യി മു​റ്റ​ത്ത് നി​ൽ​ക്കു​ന്ന ഈ ​കാ​ർ മ​തി.

അ​ത് റോ​ൾ​സ് റോ​യ്സ് ആ​യ​തു​കൊ​ണ്ട​ല്ല വി​ല​യേ​റു​ന്ന​ത്, അ​ത് മ​ക്ക​ൾ ഒ​രു​മി​ച്ച് കൊ​ടു​ത്ത​തു​കൊ​ണ്ടാ​ണ്.​ചി​ല സ​മ്മാ​ന​ങ്ങ​ൾ​ക്ക് വി​ല​യി​ല്ല, വി​ല​മ​തി​ക്കാ​നാ​വി​ല്ല. ഇ​ത് അ​തി​ൽ ഒ​ന്നാ​ണ്.

Kouthukam

സിംഹക്കുട്ടികളെ രക്ഷിക്കാൻ വനപാലകരുടെ സാഹസിക ഇടപെടൽ

ഗു​ജ​റാ​ത്തി​ലെ ഗി​ർ വ​ന​മേ​ഖ​ല​യി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ബൈ​ക്കു​ക​ൾ കു​റു​കെ നി​ർ​ത്തി സിം​ഹ​ത്തി​ന്‍റെ വ​ഴി ത​ട​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. വ​ന്യ​ജീ​വി സം​ര​ക്ഷ​ണ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​യും മ​നു​ഷ്യ​രു​ടെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും സു​ര​ക്ഷ​യെ​യും മു​ൻ​നി​ർ​ത്തി വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഈ ​സം​ഭ​വം വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മ​റ്റൊ​രു ആ​ൺ​സിം​ഹ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള പ്ര​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച സിം​ഹ​ത്തെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ബൈ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് ആ​വ​ർ​ത്തി​ച്ച് പി​ന്തി​രി​പ്പി​ച്ച​ത്. ആ ​പ്ര​ദേ​ശ​ത്ത് സിം​ഹ​ക്കു​ട്ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യും, അ​വ​യ്ക്ക് നേ​രെ​യു​ണ്ടാ​യേ​ക്കാ​വു​ന്ന ആ​ക്ര​മ​ണം ഒ​ഴി​വാ​ക്കി സം​ര​ക്ഷ​ണം ന​ൽ​കാ​നാ​ണ് വ​ന​പാ​ല​ക​ർ ഇ​ത്ത​ര​മൊ​രു സാ​ഹ​സ​ത്തി​ന് മു​തി​ർ​ന്ന​തെ​ന്നു​മാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ.

ഗൗ​ര​വ് ഭ​ര​ദ്വാ​ജ് എ​ന്ന എ​ക്സ് ഉ​പ​യോ​ക്താ​വ് പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം നി​ര​വ​ധി​പ്പേ​രു​ടെ ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​ദ്ദേ​ശ്യം ന​ല്ല​താ​ണെ​ങ്കി​ലും, ഇ​ത്ത​ര​ത്തി​ൽ സിം​ഹ​ത്തെ ത​ട​യു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നും വ​ന്യ​ജീ​വി ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും വീ​ഡി​യോ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. കൂ​ടാ​തെ, മ​നു​ഷ്യ​രു​ടെ ഇ​ത്ര​യ​ടു​ത്തു​ള്ള സാ​ന്നി​ധ്യ​ത്തോ​ട് സിം​ഹം യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ പ്ര​തി​ക​രി​ച്ച​തി​ൽ അ​ദ്ദേ​ഹം അ​ത്ഭു​തം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

വീ​ഡി​യോ​യ്ക്ക് താ​ഴെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് നി​റ​യു​ന്ന​ത്. വ​ന​പാ​ല​ക​രു​ടെ ഇ​ട​പെ​ട​ൽ പ്രോ​ട്ടോ​ക്കോ​ളു​ക​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന് ഒ​രു വി​ഭാ​ഗം വി​മ​ർ​ശി​ക്കു​മ്പോ​ൾ, സിം​ഹ​ക്കു​ട്ടി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ണി​ച്ച ധൈ​ര്യ​ത്തെ​യും മൃ​ഗ​ങ്ങ​ളു​ടെ സ്വ​ഭാ​വ​രീ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള അ​വ​രു​ടെ കൃ​ത്യ​മാ​യ ധാ​ര​ണ​യെ​യും മ​റ്റൊ​രു വി​ഭാ​ഗം പ്ര​ശം​സി​ക്കു​ന്നു. ഗി​ർ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളും സിം​ഹ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​വി​ശേ​ഷ​മാ​യ സ​ഹ​വ​ർ​ത്തി​ത്വ​ത്തെ​ക്കു​റി​ച്ചും പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.

കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് സ​സ്യ​ഭു​ക്കു​ക​ളാ​യ വ​ന്യ​മൃ​ഗ​ങ്ങ​ൾ ക​യ​റു​ന്ന​ത് ത​ട​യാ​ൻ സിം​ഹ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം സ​ഹാ​യി​ക്കു​ന്ന​തി​നാ​ൽ, പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ പോ​ലും അ​വ​യെ ഒ​രു ശ​ല്യ​മാ​യി കാ​ണാ​റി​ല്ലെ​ന്നും സ്വാ​ഗ​തം ചെ​യ്യാ​റു​ണ്ടെ​ന്നും ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ത​ന്നെ ത​ട​ഞ്ഞ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കാ​ൻ മു​തി​രാ​തെ, സിം​ഹം വ​ള​രെ ശാ​ന്ത​മാ​യി ദി​ശ മാ​റി ന​ട​ന്നു​പോ​യ​ത് കാ​ഴ്ച​ക്കാ​രി​ൽ വ​ലി​യ കൗ​തു​ക​വും ആ​ശ്ച​ര്യ​വു​മാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.

Kouthukam

ഗംഗയുടെ ശക്തമായ ഒഴുക്കിൽപ്പെട്ട നായയ്ക്ക് രക്ഷകനായി ബംഗാൾ മന്ത്രി; ഹൃദയം കവർന്ന് രക്ഷാപ്രവർത്തനം

കോ​ൽ​ക്ക​ത്ത​യി​ലെ ബാ​ബു ഘ​ട്ടി​ൽ ഛഠ് ​പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ പ​ശ്ചി​മ ബം​ഗാ​ൾ കാ​യി​ക-​യു​വ​ജ​ന​ക്ഷേ​മ മ​ന്ത്രി ഡോ. ​ഇ​ന്ദ്ര​നി​ൽ ഖാ​ന്‍റെ ഇ​ട​പെ​ട​ൽ കൊ​ണ്ട് ഒ​രു മി​ണ്ടാ​പ്രാ​ണി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ചു. പു​ല​ർ​ച്ചെ ഘ​ട്ടി​ലെ​ത്തി​യ മ​ന്ത്രി, ഗം​ഗാ​ന​ദി​യി​ലെ ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കി​ൽ​പ്പെ​ട്ട് ത​ള​ർ​ന്നു​പോ​യ ഒ​രു നാ​യ മു​ങ്ങി​ത്താ​ഴു​ന്ന​ത് യാ​ദൃ​ശ്ചി​ക​മാ​യി കാ​ണു​ക​യാ​യി​രു​ന്നു.

ഒ​ട്ടും സ​മ​യം പാ​ഴാ​ക്കാ​തെ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ​യും ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ​യും സ​ഹാ​യം തേ​ടി​യ അ​ദ്ദേ​ഹം, അ​ടി​യ​ന്ത​ര​മാ​യി നാ​യ​യെ ര​ക്ഷി​ക്കാ​ൻ സ്പീ​ഡ് ബോ​ട്ടു​ക​ൾ ഇ​റ​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി.

തു​ട​ർ​ന്ന് സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ ധീ​ര​മാ​യ ശ്ര​മ​ത്തി​നൊ​ടു​വി​ൽ നാ​യ​യെ സു​ര​ക്ഷി​ത​മാ​യി ക​ര​യ്ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ത​ണു​ത്ത വെ​ള്ള​ത്തി​ൽ കി​ട​ന്ന് വി​റ​ച്ചും ഭ​യ​ന്നും അ​വ​ശ​നി​ല​യി​ലാ​യ നാ​യ​യെ ക​ണ്ട ഉ​ട​ൻ മ​ന്ത്രി ത​ന്‍റെ കൈ​യി​ൽ ക​രു​തി​യ തു​ണി കൊ​ണ്ട് പൊ​തി​ഞ്ഞ് ശ​രീ​ര​ത്തി​ന് ചൂ​ടു​ന​ൽ​കു​ക​യും, കു​ടി​ക്കാ​ൻ ചൂ​ടു​പാ​ൽ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

നാ​യ​യു​ടെ ആ​രോ​ഗ്യ​നി​ല പൂ​ർ​ണ​മാ​യും തൃ​പ്തി​ക​ര​മാ​കു​ന്ന​തു​വ​രെ മ​ന്ത്രി സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. ജ​ന​സാ​ഗ​ര​മാ​യി മാ​റി​യ ച​ട​ങ്ങു​ക​ൾ​ക്കി​ട​യി​ലും സ​ഹ​ജീ​വി സ്നേ​ഹ​ത്തി​ന്‍റെ മാ​തൃ​ക​യാ​യി മാ​റി​യ ഈ ​സം​ഭ​വം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ വ​ലി​യ രീ​തി​യി​ലാ​ണ് ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്.

Viral

മോ​ട്ടോ​ർ​മാ​ൻ ക്യാ​ബി​നി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റാ​ൻ യു​വ​തി​യു​ടെ ശ്ര​മം; സു​ര​ക്ഷാ വീ​ഴ്ച​യി​ൽ അ​ന്വേ​ഷ​ണം

ലോ​ക്ക​ൽ ട്രെ​യി​നി​ലെ നി​യ​ന്ത്രി​ത മേ​ഖ​ല​യാ​യ മോ​ട്ടോ​ർ​മാ​ൻ ക്യാ​ബി​നി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ഒ​രു യു​വ​തി ശ്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഓ​ൺ​ലൈ​നി​ൽ പ്ര​ച​രി​ച്ച​ത് റെ​യി​ൽ​വേ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. സ്ക​ർ​ട്ടും ഹൈ​ഹീ​ൽ​സും ധ​രി​ച്ച യു​വ​തി ക്യാ​ബി​ന്‍റെ വാ​തി​ൽ​പ്പി​ടി​യി​ൽ ഇ​രു കൈ​ക​ളും കൊ​ണ്ട് മു​റു​കെ പി​ടി​ച്ച് പി​ന്നി​ലേ​ക്ക് ചാ​ഞ്ഞ് വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ​ക്ക് മാ​ത്രം അ​നു​മ​തി​യു​ള്ള ഈ ​ഭാ​ഗ​ത്തേ​ക്ക് യാ​ത്ര​ക്കാ​ർ ക​യ​റു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​വും അ​പ​ക​ട​ക​ര​വു​മാ​ണ്. ദൃ​ശ്യ​ങ്ങ​ൾ ഗോ​രെ​ഗാ​വ് സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള​താ​ണെ​ന്നും യു​വ​തി മ​ദ്യ​പി​ച്ചി​ട്ടു​ണ്ടാ​കാ​മെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ​മു​ണ്ടെ​ങ്കി​ലും, ഈ ​വി​വ​ര​ങ്ങ​ൾ​ക്കും യു​വ​തി​യു​ടെ വ്യ​ക്തി​ത്വ​ത്തി​നും ഇ​തു​വ​രെ സ്ഥി​രീ​ക​ര​ണ​മി​ല്ല.

ന​വം​ബ​ർ 16-ന് ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ ല​ഭി​ച്ച പ​രാ​തി​യെ​ത്തു​ട​ർ​ന്ന് റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ് വി​ഷ​യ​ത്തി​ൽ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി. പ​രാ​തി​യി​ൽ സൂ​ചി​പ്പി​ച്ചി​രു​ന്ന ഗോ​രെ​ഗാ​വ് സ്റ്റേ​ഷ​നി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്താ​നാ​യി അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സു​ഭാ​ഷ് യാ​ദ​വും ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ വി​നാ​യ​ക് കോ​റെ​യും സ്റ്റേ​ഷ​ൻ മാ​സ്റ്റ​റെ​യും ഗ​വ​ൺ​മെ​ന്‍റ് റെ​യി​ൽ​വേ പൊ​ലി​സി​നെ​യും സ​മീ​പി​ച്ചു. എ​ന്നാ​ൽ അ​ത്ത​ര​മൊ​രു സം​ഭ​വം സ്റ്റേ​ഷ​നി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യ​ത്. ട്രെ​യി​നി​ലെ മോ​ട്ടോ​ർ​മാ​നോ ഗാ​ർ​ഡോ ഇ​ക്കാ​ര്യം സ്റ്റേ​ഷ​ൻ മാ​സ്റ്റ​റു​ടെ ഓ​ഫീ​സി​ൽ അ​റി​യി​ച്ചി​ട്ടി​ല്ല. രാ​ത്രി​കാ​ല​ങ്ങ​ളി​ലും മ​റ്റ് ഷി​ഫ്റ്റു​ക​ളി​ലും ജോ​ലി ചെ​യ്ത ജീ​വ​ന​ക്കാ​രോ​ട് വി​വ​ര​ങ്ങ​ൾ തേ​ടി​യെ​ങ്കി​ലും ആ​ർ​ക്കും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​വി​ല്ലാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഗോ​രെ​ഗാ​വ് സ്റ്റേ​ഷ​നി​ലെ ഒ​ന്നും ര​ണ്ടും പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ വ​ട​ക്കും തെ​ക്കും ഭാ​ഗ​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ചു. എ​ന്നാ​ൽ യു​വ​തി ക്യാ​ബി​ൻ വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളൊ​ന്നും ഈ ​ക്യാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞി​ട്ടി​ല്ല. ഇ​തോ​ടെ സം​ഭ​വം ന​ട​ന്ന​ത് ഗോ​രെ​ഗാ​വ് സ്റ്റേ​ഷ​നി​ൽ ത​ന്നെ​യാ​ണോ എ​ന്നോ, ഏ​ത് സ്റ്റേ​ഷ​നി​ലാ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​തെ​ന്നോ കൃ​ത്യ​മാ​യി ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ആ​ർ​പി​എ​ഫ് ത​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ രേ​ഖ​പ്പെ​ടു​ത്തി.

Viral

കാ​ത്തി​രി​പ്പി​ന് വി​രാ​മം; GTA 6 എ​ത്തു​ന്നു! ഇ​ന്ത്യ​യി​ൽ അ​ർ​ധ​രാ​ത്രി മു​ത​ൽ ക​ളി തു​ട​ങ്ങാം

ലോ​ക​മെ​മ്പാ​ടു​മു​ള്ള ഗെ​യി​മിം​ഗ് പ്രേ​മി​ക​ൾ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ഗ്രാ​ൻ​ഡ് തെ​ഫ്റ്റ് ഓ​ട്ടോ​യു​ടെ ആ​റാം പ​തി​പ്പ് (GTA 6) ന​വം​ബ​ർ 19-ന് ​ആ​ഗോ​ള​ത​ല​ത്തി​ൽ റി​ലീ​സ് ചെ​യ്യു​ക​യാ​ണ്. ഇ​ന്ത്യ​ൻ ഗെ​യി​മ​ർ​മാ​ർ​ക്ക് അ​ർ​ധ​രാ​ത്രി 12 മ​ണി മു​ത​ൽ ത​ന്നെ ഗെ​യിം ക​ളി​ച്ചു​തു​ട​ങ്ങാം. പ്ലേ​സ്റ്റേ​ഷ​ൻ അ​ഞ്ച്, എ​ക്സ്ബോ​ക്സ് സീ​രീ​സ് എ​ക്സ്|​എ​സ് ക​ൺ​സോ​ളു​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ല​ഭ്യ​മാ​കു​ന്ന​ത്. അ​തേ​സ​മ​യം, പി​സി പ​തി​പ്പി​ന്‍റെ റി​ലീ​സ് തീ​യ​തി റോ​ക്ക്സ്റ്റാ​ർ ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

ജേ​സ​ൺ, ലൂ​സി​യ എ​ന്നീ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മു​ന്നേ​റു​ന്ന ഗെ​യി​മി​ന്‍റെ ഡി​ജി​റ്റ​ൽ പ​തി​പ്പു​ക​ൾ പ്ലേ​സ്റ്റേ​ഷ​ൻ, എ​ക്സ്ബോ​ക്സ് സ്റ്റോ​റു​ക​ളി​ൽ ല​ഭ്യ​മാ​ണ്. സ്റ്റാ​ൻ​ഡേ​ർ​ഡ് എ​ഡി​ഷ​ന് 5,999 രൂ​പ​യും അ​ൾ​ട്ടി​മേ​റ്റ് എ​ഡി​ഷ​ന് 7,499 രൂ​പ​യു​മാ​ണ് വി​ല. ന​വം​ബ​ർ 20-ന് ​മു​മ്പ് ഗെ​യിം വാ​ങ്ങു​ന്ന​വ​ർ​ക്ക് വി​ന്‍റേ​ജ് വൈ​സ് സി​റ്റി പ്ലാ​ക്കും ഒ​രു മാ​സ​ത്തെ ജി​ടി​എ പ്ല​സ് അം​ഗ​ത്വ​വും ല​ഭി​ക്കും. ഫി​സി​ക്ക​ൽ പ​തി​പ്പു​ക​ൾ ഡി​സ്ക് രൂ​പ​ത്തി​ല​ല്ല, മ​റി​ച്ച് കോ​ഡ് അ​ട​ങ്ങി​യ ബോ​ക്സു​ക​ളാ​യാ​ണ് വി​പ​ണി​യി​ലെ​ത്തു​ന്ന​ത്.

ഏ​ക​ദേ​ശം 212 ജി​ബി വ​രെ സ്റ്റോ​റേ​ജ് ആ​വ​ശ്യ​മു​ള്ള​തി​നാ​ൽ ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ന്ന​തി​ന് മു​ൻ​പ് ക​ൺ​സോ​ളി​ൽ ആ​വ​ശ്യ​ത്തി​ന് സ്ഥ​ലം ഉ​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ട്. റി​ലീ​സ് സ​മ​യ​ത്ത് ത​ട​സ​ങ്ങ​ളി​ല്ലാ​തെ ക​ളി​ക്കാ​നാ​യി പ്ലേ​സ്റ്റേ​ഷ​ൻ അ​ഞ്ച് അ​ല്ലെ​ങ്കി​ൽ എ​ക്സ്ബോ​ക്സ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഗെ​യിം മു​ൻ​കൂ​ട്ടി ഡൗ​ൺ​ലോ​ഡ് ചെ​യ്തു​വെ​ക്കാ​നു​ള്ള (പ്രീ-​ലോ​ഡ്) സൗ​ക​ര്യ​വും ക​മ്പ​നി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക​ൺ​സോ​ൾ ഇ​ന്‍റ​ർ​നെ​റ്റു​മാ​യി ബ​ന്ധി​പ്പി​ച്ച് ഗെ​യിം ലൈ​ബ്ര​റി വ​ഴി ഈ ​പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കാ​വു​ന്ന​താ​ണ്.

Viral

കക്കുന്നവൻ വായിക്കില്ല, വായിക്കുന്നവൻ കക്കില്ല- രാത്രിയിലും അടയ്കാത്ത പാളയത്തെ പുസ്തകകട

തി​രു​വ​ന​ന്ത​പു​രം പാ​ള​യ​ത്തെ ആ ​പ​ഴ​യ പു​സ്ത​ക ക​ട​ ക​ണ്ടി​ട്ടു​ണ്ടോ ?റോ​ഡ​രി​കി​ൽ, ഒ​രു മ​ര​ച്ചു​വ​ട്ടി​ൽ,കെട്ട് കെട്ടായി അ​ടു​ക്കി വെ​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന് പു​സ്ത​ക​ങ്ങ​ൾ. മു​ക​ളി​ൽ ഒ​രു പ്ലാ​സ്റ്റി​ക് ഷീ​റ്റ് മാ​ത്രം. അ​താ​ണ് ക​ട.

വൈ​കു​ന്നേ​രം മ​റ്റു ക​ട​ക​ളൊ​ക്കെ അ​ട​ച്ച് സാ​ധ​ന​ങ്ങ​ൾ അ​ക​ത്തേ​ക്ക് എ​ടു​ത്തു വെ​ക്കും. പ​ക്ഷെ ഈ ​പു​സ്ത​ക ക​ട അ​ങ്ങ​നെ ചെ​യ്യാ​റി​ല്ല. രാ​ത്രി​യി​ലും പു​സ്ത​കം അ​വി​ടെ ത​ന്നെ കി​ട​ക്കും. മ​ഴ ന​ന​യും, വെ​യി​ൽ കൊ​ള്ളും. പ​ക്ഷെ എ​ടു​ത്തു വെ​ക്കി​ല്ല.​എ​ന്തു​കൊ​ണ്ടെ​ന്ന് ചോ​ദി​ച്ചാ​ൽ, അ​വ​ർ​ക്ക് ഒ​രു ഉ​ത്ത​ര​മേ ഉ​ള്ളൂ. ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ ​ഉ​ത്ത​ര​മാ​ണ് വൈ​റ​ൽ.

"ക​ക്കു​ന്ന​വ​ൻ വാ​യി​ക്കി​ല്ല, വാ​യി​ക്കു​ന്ന​വ​ൻ ക​ക്കു​ക​യു​മി​ല്ല"

എ​ന്ത് സ​ത്യ​മു​ള്ള വാ​ക്ക് . ക​ട​യു​ടെ ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ട്ട് മ​ണി​കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ ചി​ത്രം ആ​ളു​ക​ൾ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.​ചി​ന്തി​ച്ച് നോ​ക്കൂ, മോ​ഷ്ടി​ക്കാ​ൻ വ​രു​ന്ന​വ​ൻ പു​സ്ത​കം മോ​ഷ്ടി​ക്കു​മോ? ഇ​ല്ല. അ​വ​ന് പു​സ്ത​ക​ത്തി​ന്‍റെ വി​ല അ​റി​യി​ല്ല. പ​ക്ഷെ വാ​യി​ക്കാ​ൻ വ​രു​ന്ന​വ​ന് അ​തി​ന്‍റെ വി​ല അ​റി​യാം. അ​വ​ൻ ഒ​രി​ക്ക​ലും അ​ത് മോ​ഷ്ടി​ക്കി​ല്ല. അ​വ​ൻ വി​ല കൊ​ടു​ത്ത് വാ​ങ്ങും.​വാ​യ​ന മ​നു​ഷ്യ​നെ മോ​ഷ്ടാ​വി​ൽ നി​ന്ന് മ​നു​ഷ്യ​നാ​ക്കി മാ​റ്റും. അ​താ​ണ് ഈ ​ക​ട​ക്കാ​ര​ൻ ന​മ്മ​ളെ പ​ഠി​പ്പി​ക്കു​ന്ന​ത്.​ഫോ​ണി​ൽ റീ​ൽ​സ് ക​ണ്ട്, സ്ക്രോ​ൾ ചെ​യ്ത് ന​മ്മ​ൾ സ​മ​യം ക​ള​യു​മ്പോ​ൾ, പാ​ള​യ​ത്തെ ആ ​മ​ര​ച്ചു​വ​ട്ടി​ൽ ഇ​ന്നും കു​റ​ച്ച് പു​സ്ത​ക​ങ്ങ​ൾ ആ​രെ​യോ കാ​ത്ത് കി​ട​പ്പു​ണ്ട്. ആ​രെ​ങ്കി​ലും വ​ന്ന് തൊ​ടാ​നും, വാ​യി​ക്കാ​നും.

Kouthukam

2,500 കി​ലോ​മീ​റ്റ​ർ, അ​ഞ്ച് മ​ണി​ക്കൂ​ർ; പ​രി​ക്കേ​റ്റ ആ​ന​ക്കു​ട്ടി​ക്കാ​യി അ​ന​ന്ത് അം​ബാ​നി​യു​ടെ അ​ടി​യ​ന്ത​ര എ​യ​ർ​ലി​ഫ്റ്റ്

ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​റി​ലു​ള്ള വ​ൻ​താ​ര വ​ന്യ​ജീ​വി സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​സ​മി​ൽ നി​ന്നും ര​ണ്ട് മാ​സം പ്രാ​യ​മു​ള്ള 'രാ​ജ' എ​ന്ന ആ​ന​ക്കു​ട്ടി​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ എ​ത്തി​ച്ചു. വ​ൻ​താ​ര സ്ഥാ​പ​ക​ൻ അ​ന​ന്ത് അം​ബാ​നി​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ ന​വം​ബ​ർ 20-ന് ​സ​ജ​മാ​ക്കി​യ ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ലാ​ണ് ഈ ​അ​ടി​യ​ന്ത​ര ദൗ​ത്യം ന​ട​ന്ന​ത്. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് അ​സ​മി​ലെ ഗോ​ഗാ​മു​ഖി​ലു​ള്ള രൂ​പാ​ഹി വ​ന​മേ​ഖ​ല​യി​ലാ​ണ് ല​ഖിം​പു​ർ സ്വ​ദേ​ശി ഭു​വ​ൻ പെ​ഗു​വി​ന്‍റെ 'മ​ഖോ​ണി' എ​ന്ന പി​ടി​യാ​ന​യ്ക്ക് രാ​ജ ജ​നി​ച്ച​ത്. എ​ന്നാ​ൽ ജ​നി​ച്ച​യു​ട​ൻ ത​ന്നെ അ​മ്മ​യാ​ന​യു​ടെ പാ​ലും പ​രി​ച​ര​ണ​വും ന​ഷ്ട​മാ​യ കു​ഞ്ഞാ​ന​യ്ക്ക്, അ​മ്മ​യു​ടെ ച​വി​ട്ടേ​റ്റ് കാ​ലി​ന് ഗു​രു​ത​ര​മാ​യി ഒ​ടി​വ് സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് വ​ൻ​താ​ര​യി​ലെ മു​തി​ർ​ന്ന വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ വ​സ​തി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​യി​ലാ​യി​രു​ന്ന രാ​ജ​യെ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട പ​രി​ച​ര​ണ​ത്തി​നാ​യാ​ണ് ജാം​ന​ഗ​റി​ലേ​ക്ക് മാ​റ്റി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഗു​വാ​ഹ​ത്തി​യി​ൽ എ​ത്തി​ച്ച ആ​ന​ക്കു​ട്ടി​യെ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ പ്ര​ത്യേ​ക സ​ജീ​ക​ര​ണ​ങ്ങ​ളു​ള്ള വി​മാ​ന​ത്തി​ൽ ജാം​ന​ഗ​റി​ലേ​ക്ക് എ​ത്തി​ച്ചു. റോ​ഡ് മാ​ർ​ഗം ദി​വ​സ​ങ്ങ​ളോ​ളം എ​ടു​ക്കു​മാ​യി​രു​ന്ന 2,500 കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​രം, വി​ദ​ഗ്ധ വെ​റ്റ​റി​ന​റി സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ൽ വെ​റും അ​ഞ്ച് മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് പി​ന്നി​ട്ട​ത്. ജാം​ന​ഗ​റി​ൽ എ​ത്തു​ന്ന​തോ​ടെ രാ​ജ​യു​ടെ കാ​ലി​ന് വി​ദ​ഗ്ധ ഓ​ർ​ത്തോ​പീ​ഡി​ക് ചി​കി​ത്സ​യും കൃ​ത്യ​മാ​യ പോ​ഷ​കാ​ഹാ​ര​വും ദീ​ർ​ഘ​കാ​ല പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്കും. അ​ന​ന്ത് അം​ബാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള മൂ​ന്നാ​മ​ത്തെ അ​ടി​യ​ന്ത​ര വ​ന്യ​ജീ​വി എ​യ​ർ​ലി​ഫ്റ്റാ​ണി​ത്.

Kouthukam

സ്കൂൾ അധികൃതരുടെ അനാസ്ഥയോ? 15 അടി മതിൽ വലിഞ്ഞുകയറി പുറത്തുപോകുന്ന വിദ്യാർഥികളുടെ ദൃശ്യങ്ങൾ വൈറൽ

മ​ധ്യ​പ്ര​ദേ​ശി​ലെ ഛത്ത​ർ​പു​ർ ജി​ല്ല​യി​ലു​ള്ള സ​ന്ദീ​പ​നി സ്കൂ​ളി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളെ നോ​ക്കു​കു​ത്തി​യാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ 15 അ​ടി​യോ​ളം ഉ​യ​ര​മു​ള്ള ഗേ​റ്റും ചു​റ്റു​മ​തി​ലും ചാ​ടി​ക്ക​ട​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ന​വം​ബ​ർ 17 ചൊ​വ്വാ​ഴ്ച ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യ്ക്കെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. യാ​തൊ​രു​വി​ധ മേ​ൽ​നോ​ട്ട​വു​മി​ല്ലാ​തെ വി​ദ്യാ​ർ​ഥി​ക​ൾ ഉ​യ​ര​മു​ള്ള മ​തി​ലി​ൽ വ​ലി​ഞ്ഞു​ക​യ​റി ക്യാ​മ്പ​സി​ന് പു​റ​ത്തേ​ക്ക് പോ​കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

സം​ഭ​വ​സ​മ​യ​ത്ത് സ്കൂ​ൾ പ​രി​സ​ര​ത്ത് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ആ​രും ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന​ത് വ​ലി​യ വീ​ഴ്ച​യാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. സ്കൂ​ളി​ന്‍റെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ​ക്കാ​യി പ്ര​തി​വ​ർ​ഷം ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ക്കു​ന്നു​ണ്ടെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് ഇ​ത്ത​ര​മൊ​രു സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ ഇ​ത്ര​യും ഉ​യ​ര​മു​ള്ള മ​തി​ലി​ലും ഗേ​റ്റി​ലും ക​യ​റു​ന്ന​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്കും ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ൾ​ക്കും ഇ​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക ര​ക്ഷി​താ​ക്ക​ൾ​ക്കി​ട​യി​ൽ ശ​ക്ത​മാ​ണ്.

ഇ​ത്ത​ര​മൊ​രു സം​ഭ​വം സ്കൂ​ളി​ൽ ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന​താ​ണോ അ​തോ ഇ​തൊ​രു പ​തി​വ് രീ​തി​യാ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. വി​ദ്യാ​ർ​ഥി​ക​ളു​ടെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​ൽ ആ​ർ​ക്കാ​ണ് ഉ​ത്ത​ര​വാ​ദി​ത്ത​മെ​ന്നും നി​ല​വി​ലെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ എ​ത്ര​ത്തോ​ളം ഫ​ല​പ്ര​ദ​മാ​ണെ​ന്നു​മു​ള്ള ചോ​ദ്യ​ങ്ങ​ൾ ഇ​തോ​ടെ സ​ജീ​വ​മാ​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​ക​ൾ ഇ​പ്പോ​ൾ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​യി​രി​ക്കു​ക​യാ​ണ്.

വി​ഷ​യ​ത്തി​ൽ ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണം തേ​ടി സ്കൂ​ൾ അ​ധി​കൃ​ത​രെ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ​യും ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ല​ഭ്യ​മാ​യി​ല്ല. സു​ര​ക്ഷാ ചെ​ല​വു​ക​ളെ​ക്കു​റി​ച്ചും ഗാ​ർ​ഡു​ക​ളു​ടെ അ​സാ​ന്നി​ധ്യ​ത്തെ​ക്കു​റി​ച്ചു​മു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ സ്വ​ത​ന്ത്ര​മാ​യി സ്ഥി​രീ​ക​രി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും സം​ഭ​വ​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

Special

ജോലിയിലെ കർക്കശമുഖം മടുത്തു; സമാധാനം തേടി വനവാസത്തിലേക്ക് കടന്ന മുൻ സിബിഐ ഇൻസ്പെക്ടറുടെ അനുഭവം

സ​മ്പ​ത്തും പ​ദ​വി​യും ആ​ഡം​ബ​ര​വും ജീ​വി​ത​വി​ജ​യ​ത്തി​ന്‍റെ അ​ട​യാ​ള​ങ്ങ​ളാ​യി കാ​ണു​ന്ന ഇ​ന്ന​ത്തെ കാ​ല​ത്ത്, ത​ന്‍റെ സ​ർ​ക്കാ​ർ ജോ​ലി ഉ​പേ​ക്ഷി​ച്ച് വ​ന​വാ​സ​വും ആ​ത്മീ​യ​ത​യും തി​ര​ഞ്ഞെ​ടു​ത്ത മു​ൻ സെ​ൻ​ട്ര​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ (സി​ബി​ഐ) ഇ​ൻ​സ്പെ​ക്ട​റു​ടെ അ​നു​ഭ​വ​ക്കു​റി​പ്പ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധ നേ​ടു​ന്നു. പേ​ര് പു​റ​ത്തു​വി​ടാ​ത്ത ഈ ​മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ, ഭൗ​തി​ക നേ​ട്ട​ങ്ങ​ൾ​ക്ക​പ്പു​റ​മു​ള്ള മ​നഃ​സ​മാ​ധാ​ന​ത്തെ​യും ജീ​വി​ത​ല​ക്ഷ്യ​ത്തെ​യും കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ളാ​ണ് മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്.

അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യി​ൽ ജോ​ലി കി​ട്ടി​യ ആ​ദ്യ​കാ​ല​ത്ത് എ​ല്ലാം തി​ക​ഞ്ഞെ​ന്ന തോ​ന്ന​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും, കാ​ല​ക്ര​മേ​ണ ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ത്തി​നു​ള്ളി​ൽ ത​നി​ക്ക് മാ​ന​സി​ക​മാ​യി ശ്വാ​സം​മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ട്ട​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​റ്റു​ള്ള​വ​രോ​ട് ക​ർ​ക്ക​ശ​മാ​യും പ​രു​ഷ​മാ​യും പെ​രു​മാ​റേ​ണ്ടി വ​ന്ന​ത് സ്വ​ന്തം പ്ര​കൃ​ത​ത്തി​ന് ചേ​രാ​ത്ത​താ​യി​രു​ന്നു​വെ​ന്നും, സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യു​ണ്ടാ​യി​രു​ന്നി​ട്ടും ഉ​ള്ളി​ലെ ശൂ​ന്യ​ത​യും സ്വാ​ത​ന്ത്ര്യ​ക്കു​റ​വും അ​ല​ട്ടി​യ​തോ​ടെ​യാ​ണ് പ​ദ​വി ഒ​ഴി​യാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

ജോ​ലി വി​ട്ട​തി​നു​ശേ​ഷം വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച അ​ദ്ദേ​ഹം ഓം​കാ​രേ​ശ്വ​റി​ന് സ​മീ​പം ന​ർ​മ്മ​ദാ ന​ദീ​തീ​ര​ത്ത് പ​രി​ക്ര​മ​ത്തി​നെ​ത്തി​യ​തോ​ടെ​യാ​ണ് ജീ​വി​ത​ത്തി​ൽ വ​ലി​യ മാ​റ്റ​മു​ണ്ടാ​യ​ത്. ന​ദീ​തീ​ര​ത്ത് എ​ത്തി​യ​തോ​ടെ മ​ന​സി​ന്‍റെ ഭാ​ര​മൊ​ഴി​ഞ്ഞ​താ​യും അ​തൊ​രു പു​തി​യ ആ​ത്മീ​യ തു​ട​ക്ക​മാ​യെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ്മി​ക്കു​ന്നു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ സ​മ്പാ​ദ്യ​മോ ഇ​ല്ലാ​തെ, ല​ഭി​ക്കു​ന്ന​ത് ക​ഴി​ച്ച് പ്രാ​ർ​ഥ​ന​യി​ലും ധ്യാ​ന​ത്തി​ലും മു​ഴു​കി​യ നാ​ളു​ക​ളി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ക​ട​ന്നു​പോ​യ​ത്. തു​ട​ർ​ന്ന് മ​ല​മു​ക​ളി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​ൽ സ​ന്യാ​സി​മാ​ർ​ക്കൊ​പ്പം കു​റ​ച്ചു​കാ​ലം താ​മ​സി​ക്കു​ക​യും സ​മീ​പ​ത്തെ ഗ്രാ​മ​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് പ്ര​കൃ​തി​യെ അ​ടു​ത്ത​റി​യാ​നു​ള്ള പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു​ന​ൽ​കു​ക​യും ചെ​യ്തു. നി​ല​വി​ൽ വ​ന​ത്തി​ലെ ഗു​ഹ​ക​ളി​ൽ ക​ഴി​ഞ്ഞ് ല​ളി​ത​മാ​യി പാ​ച​കം ചെ​യ്തും ധ്യാ​നി​ച്ചു​മാ​ണ് അ​ദ്ദേ​ഹം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

സ​മൂ​ഹ​ത്തി​ൽ വ​ള​ർ​ന്നു​വ​രു​ന്ന അ​ഴി​മ​തി​യു​ടെ വേ​രു​ക​ൾ കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​ണ് തു​ട​ങ്ങു​ന്ന​തെ​ന്നും വീ​ഡി​യോ​യി​ൽ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. മ​റ്റു​ള്ള​വ​രു​ടെ സ​മ്പ​ത്തു​മാ​യി മ​ക്ക​ളെ താ​ര​ത​മ്യം ചെ​യ്യു​ന്ന രീ​തി മാ​താ​പി​താ​ക്ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും, അ​ത്ത​രം താ​ര​ത​മ്യ​ങ്ങ​ൾ കു​ട്ടി​ക​ളെ തെ​റ്റാ​യ പ്ര​വ​ണ​ത​ക​ളി​ലേ​ക്ക് ന​യി​ക്കു​മെ​ന്നു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​പ്രാ​യം. ഉ​ന്ന​ത പ​ദ​വി​ക​ളി​ലേ​ക്കോ സ​ന്യാ​സ​ത്തി​ലേ​ക്കോ ന​യി​ക്കു​ന്ന​തി​നേ​ക്കാ​ൾ പ്ര​ധാ​നം മ​ക്ക​ളെ സ​ഹാ​നു​ഭൂ​തി​യു​ള്ള ന​ല്ല മ​നു​ഷ്യ​രാ​യി വ​ള​ർ​ത്തു​ക എ​ന്ന​താ​ണ്. വ​സ്ത്ര​ധാ​ര​ണ​ത്തി​ല​ല്ല, മ​റി​ച്ച് താ​ൻ ചെ​യ്യു​ന്ന ജോ​ലി​യോ​ടു​ള്ള ആ​ത്മാ​ർ​ഥ​ത​യി​ലാ​ണ് യ​ഥാ​ർ​ഥ വി​ശു​ദ്ധി കു​ടി​കൊ​ള്ളു​ന്ന​തെ​ന്നും, സ്വ​യം തി​രി​ച്ച​റി​യു​ന്ന​തി​ലാ​ണ് യ​ഥാ​ർ​ഥ സ്വാ​ത​ന്ത്ര്യ​വും സ​ന്തോ​ഷ​വു​മെ​ന്നും ഈ ​മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ടി​വ​ര​യി​ടു​ന്നു.

Special

വളർത്തുനായയെപ്പോലെ യാക്കിനെയും കൂട്ടി നടത്തം; ചൈനീസ് ഗ്രാമവാസി സോഷ്യൽ മീഡിയയിൽ താരം!

വളർത്തുനായയെപ്പോലെ യാക്കിനെയും കൂട്ടി നടത്തം; ചൈനീസ് ഗ്രാമവാസി സോഷ്യൽ മീഡിയയിൽ താരം!

വളർത്തുനായയെ കൂട്ടി പ്രഭാത നടത്തത്തിന് പോകുന്നവരെ നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ, വളർത്തുനായയെപ്പോലെ കൂറ്റൻ ഒരു വെള്ളയാക്കിനെ കൂട്ടി നടക്കാൻ ഇറങ്ങിയാലോ? അതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കാഴ്ച.

ചൈനയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. വെളുത്ത്, നീണ്ട രോമം നിറഞ്ഞ് കാണാൻ അതീവ ഭംഗിയുള്ള ഒരു കൂറ്റൻ യാക്ക്. ചുവന്ന പുതപ്പ് അണിയിച്ച്, മൂക്കിൽ കയറിട്ട് തന്‍റെ വളർത്തുനായയെ കൊണ്ടുപോകുന്ന ലാഘവത്തോടെ ഉടമസ്ഥൻ റോഡിലൂടെ നടത്തുന്നു.ആരും നോക്കി നിന്നുപോകുന്ന കാഴ്ചയാണിത്.

യാക്ക് എന്ന് കേൾക്കുമ്പോൾ കാട്ടിലെ മൃഗമാണ് നമ്മുടെ മനസിൽ. എന്നാൽ ഇവിടെ അത് വീട്ടിലെ അംഗത്തെപ്പോലെ ഉടമയെ അനുസരിക്കുന്നു.ഈ വേറിട്ട കൂട്ടുകെട്ടിന്‍റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. "ഇത്രയും ഭംഗിയുള്ള യാക്കിനെ ആദ്യമായി കാണുന്നു" എന്നാണ് ആളുകൾ കമന്‍റ് ചെയ്യുന്നത്.

Special

മാൾട്ട പ്രധാനമന്ത്രിയുടെ വീട്ടിലെ മലയാളി മാലാഖ!

 

മാ​ൾ​ട്ട പാ​ർ​ല​മെ​ന്‍റി​ൽ ബ​ജ​റ്റ് പ്ര​സം​ഗം ന​ട​ക്കു​ക​യാ​ണ്. പ്ര​ധാ​ന​മ​ന്ത്രി റോ​ബ​ർ​ട്ട് അ​ബേ​ല മാ​ൾ​ട്ടീ​സ് ഭാ​ഷ​യി​ൽ പ്ര​സം​ഗി​ക്കു​ന്നു. പെ​ട്ടെ​ന്ന് അ​ദ്ദേ​ഹം ഇം​ഗ്ലീ​ഷി​ലേ​ക്ക് മാ​റി. സ​ഭ ഒ​ന്നു നി​ശ​ബ്ദ​മാ​യി.എ​ന്‍റെ​പ​പ്പ​യ്ക്കും മ​മ്മി​ക്കും അ​സു​ഖം വ​ന്ന​പ്പോ​ഴും, എ​ന്‍റെ മ​ക​ൾ​ക്ക് പ​രി​ച​ര​ണം വേ​ണ്ടി വ​ന്ന​പ്പോ​ഴും ഒ​രു വി​ദേ​ശ ന​ഴ്സ് ആ​ണ് ഓ​ടി വ​ന്ന​ത്. അ​വ​ളു​ടെ പേ​ര് ഗീ​തു. താ​ങ്ക്യൂ ഗീ​തു, നി​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ൾ​ക്ക് ഞ​ങ്ങ​ൾ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു.

"ആ ​ഗീ​തു, ന​മ്മു​ടെ സ്വ​ന്തം മ​ല​യാ​ളി​യാ​ണ്. തൃ​ശൂ​ർ ചാ​ല​ക്കു​ടി മേ​ലൂ​ർ സ്വ​ദേ​ശി​നി ഗീ​തു ലൂ​യി​സ്.​പ്ര​തി​ഫ​ലം പ്ര​തീ​ക്ഷി​ക്കാ​ത്ത ഒ​രു വ​ർ​ഷ​ത്തെ സേ​വ​നം.35​കാ​രി​യാ​യ ഗീ​തു ലൂ​യി​സ് മാ​ൾ​ട്ട​യി​ലെ Health Mark ക​മ്പ​നി​യി​ലെ ന​ഴ്സാ​ണ്. മാ​ൾ​ട്ട​യി​ൽ 1200 ൽ ​അ​ധി​കം ഇ​ന്ത്യ​ൻ ന​ഴ്സു​മാ​രു​ണ്ട്, അ​തി​ൽ 80% പേ​രും മ​ല​യാ​ളി​ക​ൾ.​ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് ഗീ​തു​വി​ന്‍റെ ജീ​വി​തം മാ​റു​ന്ന​ത്.

മാ​ൾ​ട്ട​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പി​താ​വു​മാ​യ ജോ​ർ​ജ് അ​ബേ​ല അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് കി​ട​പ്പി​ലാ​യി. അ​ദ്ദേ​ഹ​ത്തെ പ​രി​ച​രി​ക്കാ​ൻ വി​ശ്വ​സി​ച്ച് വി​ളി​പ്പി​ച്ച​ത് ഗീ​തു​വി​നെ​യാ​ണ്.​പി​ന്നീ​ട് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​മ്മ​യ്ക്കും, മ​ക​ൾ​ക്കും അ​സു​ഖം വ​ന്ന​പ്പോ​ഴും ആ ​മ​ല​യാ​ളി കൈ​ക​ളാ​ണ് തു​ണ​യാ​യ​ത്.​സു​ര​ക്ഷാ പ്രോ​ട്ടോ​കോ​ൾ കാ​ര​ണം, താ​ൻ മാ​ൾ​ട്ട പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കു​ടും​ബ​ത്തെ പ​രി​ച​രി​ക്കു​ന്നു എ​ന്ന് ഗീ​തു തൃ​ശൂ​രി​ലു​ള്ള സ്വ​ന്തം മാ​താ​പി​താ​ക്ക​ളാ​യ ലൂ​യി​സി​നോ​ടും ബീ​ന​യോ​ടും പോ​ലും പ​റ​ഞ്ഞി​രു​ന്നി​ല്ല.

ഞാ​ൻ ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ചി​ല്ല"​പ്ര​ധാ​ന​മ​ന്ത്രി എ​ന്‍റെ പേ​ര് പ​റ​ഞ്ഞ​പ്പോ​ൾ ഞാ​ൻ തീ​ർ​ത്തും അ​മ്പ​ര​ന്നു പോ​യി. ഞാ​ൻ ചെ​യ്ത​ത് എ​ന്‍റെ ഡ്യൂ​ട്ടി​യാ​യി മാ​ത്ര​മേ ക​ണ്ടു​ള്ളൂ. ഇ​ങ്ങ​നെ ഒ​രു അം​ഗീ​കാ​രം ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ചി​ല്ല" - ഗീ​തു പ​റ​യു​ന്നു.​കോ​വി​ഡ് കാ​ല​ത്ത് എ​യ​ർ​പോ​ർ​ട്ടി​ലെ ഡ്യൂ​ട്ടി​യും, വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റി​ൽ 250 മ​ല​യാ​ളി ന​ഴ്സു​മാ​രെ ന​യി​ച്ച​തും ഗീ​തു ത​ന്നെ.

മാ​ൾ​ട്ട​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യി​ൽ വ​ലി​യ പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ട് എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഗീ​തു​വി​നെ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.​ഇ​ത് ഒ​രു ഗീ​തു​വി​ന്‍റെ മാ​ത്രം ക​ഥ​യ​ല്ല. സ്വ​ന്തം നാ​ടും വീ​ടും വി​ട്ട്, അ​ന്യ​നാ​ട്ടി​ൽ പോ​യി, അ​മ്മ​യെ പോ​ലെ, സ​ഹോ​ദ​രി​യെ പോ​ലെ രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ കൂ​ടി അം​ഗീ​കാ​ര​മാ​ണ്.​മേ​ലൂ​രി​ലെ ഒ​രു ചെ​റി​യ വീ​ട്ടി​ൽ നി​ന്ന് തു​ട​ങ്ങി, മാ​ൾ​ട്ട പാ​ർ​ല​മെ​ന്‍റി​ന്‍റെ രേ​ഖ​ക​ളി​ൽ ഇ​ടം പി​ടി​ച്ചി​രി​ക്കു​ക​യാ​ണ് ആ ​മ​ല​യാ​ളി ന​ഴ്സ്.

Special

അ​മ്മ​യെ ഒ​രേ സ​മ​യം ചി​രി​പ്പി​ച്ചും ക​ണ്ണ് നി​റ​യി​പ്പി​ച്ചും രാ​ഹു​ൽ ഗാ​ന്ധി

ഇ​ന്ന​ലെ ഒ​രു വേ​ദി​യി​ൽ രാ​ഹു​ൽ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച.​ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വേ​ദ​ന നി​റ​ഞ്ഞ, ഉ​ള്ളു​പൊ​ള്ളി​ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ളാ​ണ് രാ​ഹു​ൽ പ​ങ്കു​വെ​ച്ച​ത്. അ​ത് കേ​ട്ട് സോ​ണി​യ ഗാ​ന്ധി​യു​ടെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞു. ഒ​പ്പം ചി​രി​യും.

രാ​ഹു​ൽ പ​റ​ഞ്ഞ ഓ​രോ വാ​ക്കി​നും ര​ണ്ട് ഭാ​വ​മാ​യി​രു​ന്നു. ഒ​ന്ന് ചി​രി​യു​ടെ, മ​റ്റൊ​ന്ന് ക​ണ്ണീ​രി​ന്‍റെ.​ആ റെ​സ്റ്റോ​റ​ന്‍റി​ലെ വെ​യി​റ്റ​റി​ൽ നി​ന്ന് ഇ​ന്ദി​ര​യു​ടെ മ​രു​മ​ക​ളി​ലേ​ക്ക് ക​ഥ തു​ട​ങ്ങു​ന്ന​ത് ,ഇം​ഗ്ല​ണ്ടി​ലെ ഒ​രു ചെ​റി​യ റെ​സ്റ്റോ​റ​ന്‍റി​ൽ നി​ന്നാ​ണ്. കേം​ബ്രി​ഡ്ജി​ൽ പ​ഠി​ക്കു​ന്ന കാ​ലം. ഇ​റ്റ​ലി​യി​ൽ നി​ന്ന് വ​ന്ന ഒ​രു പെ​ൺ​കു​ട്ടി ജീ​വി​ക്കാ​ൻ വേ​ണ്ടി ആ ​റെ​സ്റ്റോ​റ​ന്‍റി​ൽ വെ​യി​റ്റ​റാ​യി ജോ​ലി ചെ​യ്യു​ന്നു. പേ​ര് സോ​ണി​യ അ​ന്‍റോ​ണി​യ മൈ​നോ.​അ​വി​ടേ​ക്കാ​ണ് രാ​ജീ​വ് ഗാ​ന്ധി എ​ന്ന ചെ​റു​പ്പ​ക്കാ​ര​ൻ ക​യ​റി വ​രു​ന്ന​ത്. ആ ​ക​ണ്ടു​മു​ട്ട​ൽ പി​ന്നീ​ട് ഇ​ന്ത്യ​യു​ടെ ച​രി​ത്രം ത​ന്നെ മാ​റ്റി​യ പ്ര​ണ​യ​മാ​യി.​ആ റെ​സ്റ്റോ​റ​ന്‍റി​ലെ ഓ​ർ​മ​ക​ൾ, കാ​മു​കി​യാ​യി ന​ട​ന്ന കാ​ലം, കൈ​യി​ലെ പു​സ്ത​ക​ത്തി​ലെ കു​റി​പ്പു​ക​ൾ... രാ​ഹു​ൽ അ​തെ​ല്ലാം ഓ​ർ​ത്തെ​ടു​ത്ത​പ്പോ​ൾ സോ​ണി​യ​യു​ടെ മു​ഖ​ത്ത് ആ​ദ്യം പു​ഞ്ചി​രി വി​ട​ർ​ന്നു. പി​ന്നീ​ട് ആ ​പു​ഞ്ചി​രി ക​ണ്ണീ​രാ​യി മാ​റി.​

ഒ​രു സാ​ധാ​ര​ണ​ക്കാ​രി​യി​ൽ നി​ന്ന്, ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും വ​ലി​യ രാ​ഷ്ട്രീ​യ കൊ​ടു​ങ്കാ​റ്റു​ക​ളെ അ​തി​ജീ​വി​ച്ച വ​നി​ത​യാ​യി മാ​റി​യ സോ​ണി​യ​യു​ടെ ജീ​വി​തം ത​ന്നെ വേ​ദ​ന​യും പോ​രാ​ട്ട​വും നി​റ​ഞ്ഞ​താ​ണ്. ഭ​ർ​ത്താ​വി​നെ​യും ഭ​ർ​തൃ​മാ​താ​വി​നെ​യും ന​ഷ്ട​പ്പെ​ട്ടി​ട്ടും ത​ള​രാ​തെ നി​ന്ന ആ ​അ​മ്മ​യു​ടെ ജീ​വി​ത​ക​ഥ മ​ക​ൻ പ​റ​യു​മ്പോ​ൾ കേ​ൾ​ക്കു​ന്ന​വ​രു​ടെ പോ​ലും ക​ണ്ണ് ന​ന​യും.

ഒ​രു സാ​ധാ​ര​ണ​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി​യി​ൽ നി​ന്ന് ഇ​ന്ത്യ​യു​ടെ മ​രു​മ​ക​ളും കോ​ൺ​ഗ്ര​സി​ന്‍റെ അ​ധ്യ​ക്ഷ​യു​മാ​യി മാ​റി​യ സോ​ണി​യ​യു​ടെ ജീ​വി​തം ത​ന്നെ ഒ​രു പു​സ്ത​ക​മാ​ണ്. ആ ​പു​സ്ത​ക​ത്തി​ലെ ഏ​റ്റ​വും ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ താ​ളു​ക​ളാ​ണ് രാ​ഹു​ൽ ഇ​ന്ന​ലെ മ​റി​ച്ചു നോ​ക്കി​യ​ത്.​വേ​ദി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ​ക്കും ആ ​നി​മി​ഷം മ​റ​ക്കാ​നാ​വാ​ത്ത​താ​യി മാ​റി.​അ​തു​കൊ​ണ്ടാ​ണ് ഇ​ന്ന​ലെ വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​റ​ഞ്ഞ​ത് - "ഇ​ത് വെ​റു​മൊ​രു പ്ര​സം​ഗ​മ​ല്ല, ഒ​രു മ​ക​ൻ അ​മ്മ​യ്ക്ക് ന​ൽ​കു​ന്ന ഹൃ​ദ​യ​ത്തി​ന്‍റ കാ​ഴ്ച​യാ​ണ്" എ​ന്ന്

Special

ആ​റ്റി​റ്റ്യൂ​ഡ് ലു​ക്കി​ന് നി​റ​ഞ്ഞ കൈ​യ​ടി!

 

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ താ​ര​മാ​യ​ത് ഒ​രു കു​ഞ്ഞ് ആ​റ്റി​റ്റ്യൂ​ഡ് ആ​ണ്! കൂ​ളിം​ഗ് ഗ്ലാ​സും സ​സ്പെ​ൻ​ഡ​റും ഇ​ട്ട്, "ഞാ​നൊ​ന്നും ആ​രെ​യും ഭ​യ​ക്കി​ല്ല" എ​ന്ന ഭാ​വ​ത്തി​ൽ നി​ൽ​ക്കു​ന്ന ആ ​കൊ​ച്ചു താ​രം!

ആ ​ലു​ക്കി​ന് സോ​ഷ്യ​ൽ മീ​ഡി​യ ഒ​ന്ന​ട​ങ്കം കൈ​യ​ടി കൊ​ടു​ത്തു.​ഇ​പ്പോ​ഴി​താ ആ ​വൈ​റ​ൽ താ​ര​ത്തി​ന് ഒ​രു സ​ന്തോ​ഷ വാ​ർ​ത്ത!​പു​തി​യൊ​രു സ്കൂ​ട്ട​ർ വാ​ങ്ങാ​ൻ ഹോ​ണ്ട ഷോ​റൂ​മി​ൽ എ​ത്തി​യ കു​ടും​ബ​ത്തി​ലെ ആ ​കു​ഞ്ഞ് സൂ​പ്പ​ർ​സ്റ്റാ​റി​നെ ക​ണ്ട​തും, ക​മ്പ​നി ത​ന്നെ ഒ​രു വ​ലി​യ സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ചു.​ആ കൊ​ച്ചു​മി​ടു​ക്ക​ന് ഇ​നി ഫ്രീ​യാ​യി പ​ഠി​ക്കാം!​ആ​റ്റി​റ്റ്യൂ​ഡ് കൊ​ണ്ട് ക​യ്യ​ടി വാ​ങ്ങി​യ ആ ​മി​ടു​ക്ക​ന്‍റെ വി​ദ്യാ​ഭ്യാ​സ ചെ​ല​വ് ഇ​നി ക​മ്പ​നി ഏ​റ്റെ​ടു​ക്കും എ​ന്നാ​ണ് വി​വ​രം.

സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ കൈ​യ​ടി വെ​റും ലൈ​ക്കി​ൽ ഒ​തു​ങ്ങി​യി​ല്ല, ആ ​കു​ഞ്ഞി​ന്‍റെ ഭാ​വി ത​ന്നെ തെ​ളി​യി​ച്ചു!​ഒ​രു ചെ​റി​യ സ്റ്റൈ​ലി​ഷ് ലു​ക്ക് എ​ങ്ങ​നെ​യാ​ണ് ഒ​രു കു​ടും​ബ​ത്തി​ന്‍റെ ഭാ​വി മാ​റ്റി​യ​ത് എ​ന്ന് നോ​ക്കൂ.​ഇ​താ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ പ​വ​ർ! കൈ​യ​ടി​ക്കേ​ണ്ട​ത് ആ​റ്റി​റ്റ്യൂ​ഡി​ന് മാ​ത്ര​മ​ല്ല, ആ ​ന​ല്ല മ​ന​സ്സി​നും കൂ​ടി​യാ​ണ്!

Special

ഒ​രു ഓ​ട്ടോ​യ്ക്കും ലണ്ടൻ വ​രെ പോ​കാം, മ​ന​സ്സു​വെ​ച്ചാ​ൽ!

 

ന​മ്മു​ടെ ഓ​ട്ടോ​യെ ല​ണ്ട​നി​ലേ​ക്ക് ക​ട​ത്തി ബ്രി​ട്ടീ​ഷ് ദ​മ്പ​തി​ക​ൾ!​ന​മ്മു​ടെ നാ​ട്ടി​ലെ റോ​ഡു​ക​ളി​ലെ താ​ര​മാ​ണ് ഓ​ട്ടോ​റി​ക്ഷ. മീ​റ്റ​റി​ല്ലാ​ത്ത ഓ​ട്ടം, കാ​റ്റ് കേ​റി കി​ട​ക്കു​ന്ന മൂ​ന്ന് ട​യ​ർ...
പ​ക്ഷേ ഇ​തേ ഓ​ട്ടോ​യെ കാ​ണാ​ൻ ഒ​രു ബ്രി​ട്ടീ​ഷ് ദ​മ്പ​തി​ക​ൾ ചെ​യ്ത​ത് കേ​ട്ടാ​ൽ നി​ങ്ങ​ൾ ഞെ​ട്ടും!

ന​മ്മു​ടെ ഇ​ന്ത്യ​ൻ ഓ​ട്ടോ​റി​ക്ഷ​യെ അ​വ​ർ യു.​കെ-​യി​ലേ​ക്ക് 'ക​ട​ത്തി'!​അ​തെ, ടിം​മി ദ ​ടി​ൻ ക്യാ​ൻ (Timmy the Tin Can) എ​ന്ന് പേ​രി​ട്ട KL 07 BQ 2587 ന​മ്പ​റു​ള്ള ചു​വ​ന്ന ഓ​ട്ടോ​റി​ക്ഷ​യെ ല​ണ്ട​നി​ലെ ട​വ​ർ ബ്രി​ഡ്ജി​ന് മു​ന്നി​ൽ എ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​ദ​മ്പ​തി​ക​ൾ.

ഇ​ന്ത്യ​ൻ റോ​ഡു​ക​ളി​ൽ 4,218 കി​ലോ​മീ​റ്റ​ർ ഓ​ടി ക​റ​ങ്ങി​യ ശേ​ഷം ഈ ​ഓ​ട്ടോ​യോ​ട് ഇ​വ​ർ​ക്ക് അ​ത്ര​യ്ക്ക് ഇ​ഷ്ടം തോ​ന്നി. ന​മ്മു​ടെ ഓ​ട്ടോ​യു​ടെ കു​ലു​ക്ക​വും ശ​ബ്ദ​വും ഒ​ക്കെ അ​വ​ർ​ക്ക് ഒ​രു അ​ത്ഭു​ത​മാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ഒ​രു ക​ണ്ടെ​യ്ന​റി​ൽ ക​യ​റ്റി നേ​രെ ല​ണ്ട​നി​ലേ​ക്ക്!

ഇ​പ്പോ​ൾ ല​ണ്ട​ൻ തെ​രു​വു​ക​ളി​ൽ ചു​വ​ന്ന ക​ണ്ണു​വെ​ച്ച ഈ ​ഓ​ട്ടോ ഓ​ടു​ന്ന​ത് കാ​ണാ​ൻ ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടു​ക​യാ​ണ്. വി​ദേ​ശി​ക​ൾ​ക്ക് ഇ​ത് ഒ​രു കാ​ഴ്ച​യാ​ണ്, ന​മു​ക്ക് മ​ല​യാ​ളി​ക​ൾ​ക്ക് ഇ​ത് അ​ഭി​മാ​ന​വും!

Video

സിബിഐ ഓഫീസറായിരുന്നു! ലക്ഷങ്ങൾ ശമ്പളം! എന്നിട്ടും എല്ലാം ഉപേക്ഷിച്ച് കാട്ടിലേക്ക് പോയി! കാരണം കേട്ടാൽ ഞെട്ടും!

 

മ​നു​ഷ്യ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹം എ​ന്താ​ണ്?
ന​ല്ല ജോ​ലി, മി​ക​ച്ച ശ​മ്പ​ളം, സ​മൂ​ഹ​ത്തി​ൽ അം​ഗീ​കാ​രം. ഇ​തെ​ല്ലാം നേ​ടി​യി​ട്ടും മ​ന​സ്സി​ന് സ​മാ​ധാ​നം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ എ​ന്ത് ചെ​യ്യും? അ​ത്ത​ര​മൊ​രു മ​നു​ഷ്യ​ന്‍റെ വീ​ഡി​യോ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​നി​ൽ നി​ന്ന് സ​ന്യാ​സി​യി​ലേ​ക്ക്
ഒ​രു​കാ​ല​ത്ത് സി​ബി​ഐ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യി​ലെ ജോ​ലി, അ​ധി​കാ​രം, സ​മൂ​ഹ​ത്തി​ലെ ബ​ഹു​മാ​നം. പു​റ​മെ നി​ന്ന് നോ​ക്കു​ന്ന​വ​ർ​ക്ക് അ​ത് ഒ​രു സ്വ​പ്ന​തു​ല്യ​മാ​യ ജീ​വി​ത​മാ​യി​രു​ന്നു.​എ​ന്നാ​ൽ ആ ​ജീ​വി​ത​ത്തി​നു​ള്ളി​ൽ അ​ദ്ദേ​ഹം ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദം അ​നു​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഫ​യ​ലു​ക​ൾ, സ​മ​യ​പ​രി​ധി​ക​ൾ, മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ്മ​ർ​ദ്ദം, നി​ര​ന്ത​ര​മാ​യ ഓ​ട്ടം. രാ​വി​ലെ മു​ത​ൽ രാ​ത്രി വ​രെ ജോ​ലി​യു​ടെ പി​ന്നാ​ലെ ഓ​ടു​ന്ന ഒ​രു ജീ​വി​തം. കു​ടും​ബ​ത്തോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ.​ക്ര​മേ​ണ അ​ദ്ദേ​ഹം തി​രി​ച്ച​റി​ഞ്ഞു, ഈ ​ഓ​ട്ട​ത്തി​ന് അ​വ​സാ​ന​മി​ല്ലെ​ന്ന്.

എ​ത്ര പ​ണ​വും പ​ദ​വി​യും ഉ​ണ്ടാ​യി​ട്ടും മ​ന​സ്സ് അ​ശാ​ന്ത​മാ​യി​രു​ന്നു. ഉ​റ​ക്ക​മി​ല്ലാ​യ്മ​യും നി​ര​ന്ത​ര​മാ​യ ഉ​ത്ക​ണ്ഠ​യും അ​ദ്ദേ​ഹ​ത്തെ അ​ല​ട്ടി.​ഒ​ടു​വി​ൽ അ​ദ്ദേ​ഹം ഒ​രു നി​ർ​ണാ​യ​ക തീ​രു​മാ​ന​മെ​ടു​ത്തു. ജോ​ലി​യും പ​ദ​വി​യും ന​ഗ​ര​ജീ​വി​ത​വും എ​ല്ലാം ഉ​പേ​ക്ഷി​ച്ച്, സ​മാ​ധാ​നം തേ​ടി വ​ന​ത്തി​ലെ ഗു​ഹ​ക​ളി​ലേ​ക്ക് പോ​യി.

ന​ദി​ക്ക​ര​യി​ൽ, ക​ണ്ണു​ക​ൾ അ​ട​ച്ച്, കൈ​ക​ൾ കൂ​പ്പി ധ്യാ​ന​ത്തി​ൽ ഇ​രി​ക്കു​ന്ന ഒ​രു സ​ന്യാ​സി. നീ​ട്ടി വ​ള​ർ​ത്തി​യ മു​ടി​യും താ​ടി​യും, ല​ളി​ത​മാ​യ വ​സ്ത്ര​വും, മു​ഖ​ത്ത് നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ശാ​ന്ത​ത​യും. ഒ​രു​കാ​ല​ത്ത് ഫ​യ​ലു​ക​ൾ​ക്ക് പി​ന്നി​ൽ ഇ​രു​ന്ന മ​നു​ഷ്യ​ൻ, ഇ​ന്ന് പ്ര​കൃ​തി​യു​ടെ മ​ടി​യി​ൽ സ​മാ​ധാ​നം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു.

Corehub Up