വളർത്തുനായയെപ്പോലെ യാക്കിനെയും കൂട്ടി നടത്തം; ചൈനീസ് ഗ്രാമവാസി സോഷ്യൽ മീഡിയയിൽ താരം!
വളർത്തുനായയെ കൂട്ടി പ്രഭാത നടത്തത്തിന് പോകുന്നവരെ നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ, വളർത്തുനായയെപ്പോലെ കൂറ്റൻ ഒരു വെള്ളയാക്കിനെ കൂട്ടി നടക്കാൻ ഇറങ്ങിയാലോ? അതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കാഴ്ച.
ചൈനയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. വെളുത്ത്, നീണ്ട രോമം നിറഞ്ഞ് കാണാൻ അതീവ ഭംഗിയുള്ള ഒരു കൂറ്റൻ യാക്ക്. ചുവന്ന പുതപ്പ് അണിയിച്ച്, മൂക്കിൽ കയറിട്ട് തന്‍റെ വളർത്തുനായയെ കൊണ്ടുപോകുന്ന ലാഘവത്തോടെ ഉടമസ്ഥൻ റോഡിലൂടെ നടത്തുന്നു.ആരും നോക്കി നിന്നുപോകുന്ന കാഴ്ചയാണിത്.
യാക്ക് എന്ന് കേൾക്കുമ്പോൾ കാട്ടിലെ മൃഗമാണ് നമ്മുടെ മനസിൽ. എന്നാൽ ഇവിടെ അത് വീട്ടിലെ അംഗത്തെപ്പോലെ ഉടമയെ അനുസരിക്കുന്നു.ഈ വേറിട്ട കൂട്ടുകെട്ടിന്‍റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. "ഇത്രയും ഭംഗിയുള്ള യാക്കിനെ ആദ്യമായി കാണുന്നു" എന്നാണ് ആളുകൾ കമന്‍റ് ചെയ്യുന്നത്.