Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : ViralNews

Kouthukam

ഗംഗയുടെ ശക്തമായ ഒഴുക്കിൽപ്പെട്ട നായയ്ക്ക് രക്ഷകനായി ബംഗാൾ മന്ത്രി; ഹൃദയം കവർന്ന് രക്ഷാപ്രവർത്തനം

കോ​ൽ​ക്ക​ത്ത​യി​ലെ ബാ​ബു ഘ​ട്ടി​ൽ ഛഠ് ​പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ പ​ശ്ചി​മ ബം​ഗാ​ൾ കാ​യി​ക-​യു​വ​ജ​ന​ക്ഷേ​മ മ​ന്ത്രി ഡോ. ​ഇ​ന്ദ്ര​നി​ൽ ഖാ​ന്‍റെ ഇ​ട​പെ​ട​ൽ കൊ​ണ്ട് ഒ​രു മി​ണ്ടാ​പ്രാ​ണി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ചു. പു​ല​ർ​ച്ചെ ഘ​ട്ടി​ലെ​ത്തി​യ മ​ന്ത്രി, ഗം​ഗാ​ന​ദി​യി​ലെ ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കി​ൽ​പ്പെ​ട്ട് ത​ള​ർ​ന്നു​പോ​യ ഒ​രു നാ​യ മു​ങ്ങി​ത്താ​ഴു​ന്ന​ത് യാ​ദൃ​ശ്ചി​ക​മാ​യി കാ​ണു​ക​യാ​യി​രു​ന്നു.

ഒ​ട്ടും സ​മ​യം പാ​ഴാ​ക്കാ​തെ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ​യും ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ​യും സ​ഹാ​യം തേ​ടി​യ അ​ദ്ദേ​ഹം, അ​ടി​യ​ന്ത​ര​മാ​യി നാ​യ​യെ ര​ക്ഷി​ക്കാ​ൻ സ്പീ​ഡ് ബോ​ട്ടു​ക​ൾ ഇ​റ​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി.

തു​ട​ർ​ന്ന് സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ ധീ​ര​മാ​യ ശ്ര​മ​ത്തി​നൊ​ടു​വി​ൽ നാ​യ​യെ സു​ര​ക്ഷി​ത​മാ​യി ക​ര​യ്ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ത​ണു​ത്ത വെ​ള്ള​ത്തി​ൽ കി​ട​ന്ന് വി​റ​ച്ചും ഭ​യ​ന്നും അ​വ​ശ​നി​ല​യി​ലാ​യ നാ​യ​യെ ക​ണ്ട ഉ​ട​ൻ മ​ന്ത്രി ത​ന്‍റെ കൈ​യി​ൽ ക​രു​തി​യ തു​ണി കൊ​ണ്ട് പൊ​തി​ഞ്ഞ് ശ​രീ​ര​ത്തി​ന് ചൂ​ടു​ന​ൽ​കു​ക​യും, കു​ടി​ക്കാ​ൻ ചൂ​ടു​പാ​ൽ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

നാ​യ​യു​ടെ ആ​രോ​ഗ്യ​നി​ല പൂ​ർ​ണ​മാ​യും തൃ​പ്തി​ക​ര​മാ​കു​ന്ന​തു​വ​രെ മ​ന്ത്രി സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. ജ​ന​സാ​ഗ​ര​മാ​യി മാ​റി​യ ച​ട​ങ്ങു​ക​ൾ​ക്കി​ട​യി​ലും സ​ഹ​ജീ​വി സ്നേ​ഹ​ത്തി​ന്‍റെ മാ​തൃ​ക​യാ​യി മാ​റി​യ ഈ ​സം​ഭ​വം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ വ​ലി​യ രീ​തി​യി​ലാ​ണ് ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്.

Viral

എ​ഐ​ഐ​എം​എ​സി​ലെ വൈ​റ​ൽ ജ​ന​സം​ഖ്യാ ബോ​ർ​ഡ്; പി​ന്നി​ലെ യാ​ഥാ​ർ​ഥ്യം വെ​ളി​പ്പെ​ടു​ത്തി 'ഗ്രോ​ക്ക്'!

ഇ​ന്ത്യ​യി​ലെ ജ​ന​സം​ഖ്യ ത​ത്സ​മ​യം രേ​ഖ​പ്പെ​ടു​ത്തു​ന്ന ഡി​ജി​റ്റ​ൽ ബോ​ർ​ഡ് ഡ​ൽ​ഹി എ​ഐ​ഐ​എം​എ​സി​ൽ സ്ഥാ​പി​ച്ചെ​ന്ന രീ​തി​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ വ​ൻ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

രാ​ജ്യ​ത്ത് പെ​രു​കു​ന്ന ജ​ന​സം​ഖ്യ​യെ​ക്കു​റി​ച്ചും പ്ര​ച​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ളു​ടെ സ്രോ​ത​സി​നെ​ക്കു​റി​ച്ചും കൃ​ത്യ​ത​യെ​ക്കു​റി​ച്ചും നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ചോ​ദ്യ​ങ്ങ​ളു​യ​ർ​ത്തു​ന്ന​ത്. ന​വം​ബ​ർ 10-ന് ​വൈ​കു​ന്നേ​രം രേ​ഖ​പ്പെ​ടു​ത്തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ 148.16 കോ​ടി ക​ട​ന്ന​താ​യി വീ​ഡി​യോ​യി​ൽ അ​വ​കാ​ശ​പ്പെ​ടു​ന്നു.

വി​ഷ​യ​ത്തി​ൽ വ്യ​ക്ത​ത തേ​ടി യാ​ഷ് എ​ന്ന സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​വ് എ​ഐ ചാ​റ്റ്‌​ബോ​ട്ട് 'ഗ്രോ​ക്കി​നെ' സ​മീ​പി​ച്ച​തോ​ടെ​യാ​ണ് ഇ​തി​നു​പി​ന്നി​ലെ യാ​ഥാ​ർ​ഥ്യം പു​റ​ത്തു​വ​ന്ന​ത്. ഡ​ൽ​ഹി എ​ഐ​ഐ​എം​എ​സി​ലെ ബോ​ർ​ഡി​ൽ കാ​ണി​ക്കു​ന്ന തു​ക ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ പ്ര​വ​ച​ന​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന​താ​ണെ​ങ്കി​ലും, ഇ​ത് ത​ത്സ​മ​യ ജ​ന​ന-​മ​ര​ണ ര​ജി​സ്ട്രേ​ഷ​ൻ സം​വി​ധാ​ന​മ​ല്ലെ​ന്ന് ഗ്രോ​ക്ക് വ്യ​ക്ത​മാ​ക്കി.

ജ​ന​ന​നി​ര​ക്കും മ​ര​ണ​നി​ര​ക്കും കൃ​ത്യ​മാ​യി ട്രാ​ക്ക് ചെ​യ്യു​ന്ന​തി​ന് പ​ക​രം, ശ​രാ​ശ​രി ജ​ന​സം​ഖ്യാ വ​ള​ർ​ച്ചാ നി​ര​ക്ക് ക​ണ​ക്കാ​ക്കി വി​വ​ര​ങ്ങ​ൾ നി​ര​ന്ത​രം പു​തു​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു 'ഡെ​മോ​ഗ്രാ​ഫി​ക് പ്രൊ​ജ​ക്ഷ​ൻ ക്ലോ​ക്ക്' മാ​ത്ര​മാ​ണി​തെ​ന്ന് എ​ഐ ചൂ​ണ്ടി​ക്കാ​ട്ടി.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ 2024-ലെ ​പോ​പ്പു​ലേ​ഷ​ൻ പ്രോ​സ്പെ​ക്ട്സ് റി​പ്പോ​ർ​ട്ടി​നെ അ​ടി​സ്ഥാ​ന​മാ​ക്കി വേ​ൾ​ഡോ​മീ​റ്റ​ർ ന​ൽ​കു​ന്ന സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​രം ന​വം​ബ​ർ മാ​സ​ത്തോ​ടെ രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ ഏ​ക​ദേ​ശം 148.13 കോ​ടി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ലെ വ​ള​ർ​ച്ചാ നി​ര​ക്ക് തു​ട​രു​ക​യാ​ണെ​ങ്കി​ൽ 2028-ഓ​ടെ ഇ​ന്ത്യ​യി​ലെ ആ​കെ ജ​ന​സം​ഖ്യ 150 കോ​ടി ക​ട​ക്കു​മെ​ന്നാ​ണ് ആ​ഗോ​ള ജ​ന​സം​ഖ്യാ വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ൽ.

Viral

'ഓ ​മൈ ഗോ​ഡ്!' ക​ൺ​മു​ന്നി​ൽ പ്രി​യ ശി​ഷ്യ​ൻ; അ​പ്ര​തീ​ക്ഷി​ത​മാ​യി വീ​ട്ടു​പ​ടി​ക്ക​ൽ എ​ത്തി​യ ഇ​ന്ത്യ​ൻ താ​ര​ത്തെ ചേ​ർ​ത്തു​പി​ടി​ച്ച് അ​ധ്യാ​പി​ക

ആ​ദ​ര​വും സ്നേ​ഹ​വും നി​റ​ഞ്ഞ വേ​റി​ട്ടൊ​രു നി​മി​ഷ​ത്തി​ലൂ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ഹൃ​ദ​യം ക​വ​രു​ക​യാ​ണ് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം അ​ഭി​ഷേ​ക് ശ​ർ​മ്മ. ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം ത​ന്‍റെ പ്രി​യ​പ്പെ​ട്ട അ​ധ്യാ​പി​ക​യെ അ​പ്ര​തീ​ക്ഷി​ത​മാ​യി നേ​രി​ൽ കാ​ണാ​നെ​ത്തി​യ താ​ര​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ദീ​പാ​വ​ലി ആ​ഘോ​ഷ വേ​ള​യി​ലാ​ണ് അ​ഭി​ഷേ​ക് ത​നി​ക്ക് വ​ഴി​വി​ള​ക്കാ​യ അ​ധ്യാ​പി​ക​യെ കാ​ണാ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത്. യാ​ത്ര​യ്ക്കി​ട​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ന​ട​ന്ന ഈ ​സ​ന്ദ​ർ​ശ​നം ഇ​ത്ര​യ​ധി​കം ആ​ളു​ക​ളു​ടെ ഹൃ​ദ​യം തൊ​ടു​മെ​ന്ന് താ​രം പോ​ലും ക​രു​തി​യി​ട്ടു​ണ്ടാ​വി​ല്ല.

അ​ധ്യാ​പി​ക​യു​ടെ വീ​ടി​ന് മു​ന്നി​ലെ സി​സി​ടി​വി ക്യാ​മ​റ​യി​ലാ​ണ് ഈ ​വൈ​കാ​രി​ക രം​ഗ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി മു​ഖ​ത്തെ മാ​സ്ക് മാ​റ്റി ഗേ​റ്റി​ന​ടു​ത്തേ​ക്ക് ന​ട​ന്നു​വ​രു​ന്ന അ​ഭി​ഷേ​കി​നെ ക​ണ്ട് അ​ധ്യാ​പി​ക ആ​ദ്യം അ​ത്ഭു​ത​പ്പെ​ട്ടു.

തി​രി​ച്ച​റി​ഞ്ഞ നി​മി​ഷം ത​ന്നെ ആ​ശ്ച​ര്യ​ത്തോ​ടെ​യും സ്നേ​ഹ​ത്തോ​ടെ​യും അ​വ​ർ പ്രി​യ ശി​ഷ്യ​നെ ചേ​ർ​ത്തു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ധ്യാ​പി​ക​യു​ടെ മു​ഖ​ത്തു​ണ്ടാ​യ ആ ​അ​വി​സ്മ​ര​ണീ​യ​മാ​യ സ​ന്തോ​ഷ​വും ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​വു​മാ​ണ് ഈ ​വീ​ഡി​യോ​യെ വേ​റി​ട്ടു​നി​ർ​ത്തു​ന്ന​ത്.

വി​ജ​യ​ങ്ങ​ളു​ടെ കൊ​ടു​മു​ടി ക​യ​റു​മ്പോ​ഴും ഗു​രു​ക്ക​ന്മാ​രോ​ടു​ള്ള സ്നേ​ഹ​വും ആ​ദ​ര​വും കാ​ല​മെ​ത്ര മാ​റി​യാ​ലും മ​ങ്ങ​ലേ​ൽ​ക്കാ​തെ നി​ല​നി​ൽ​ക്കു​മെ​ന്നും, ക്ലാ​സ് മു​റി​ക​ൾ​ക്കും പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ക്കും അ​പ്പു​റ​മാ​ണ് ആ ​ബ​ന്ധ​മെ​ന്നും ഈ ​കു​ഞ്ഞു നി​മി​ഷം ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

Viral

മീ​നു​ക​ളെ ക​ട​ലി​ൽ തു​റ​ന്നു​വി​ട്ട ദ​മ്പ​തി​ക​ൾ​ക്ക് സൈ​ബ​ർ ലോ​ക​ത്ത് വ​ൻ സ്വീ​കാ​ര്യ​ത​യും ഒ​പ്പം വി​മ​ർ​ശ​ന​വും

ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി​യ ദ​മ്പ​തി​ക​ൾ ത​മി​ഴ്നാ​ട്ടി​ലെ ധ​നു​ഷ്കോ​ടി ക​ട​ൽ​ത്തീ​ര​ത്ത് വെ​ച്ച് മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്നും അ​ഞ്ച് കി​ലോ ജീ​വ​നു​ള്ള മീ​നു​ക​ളെ വി​ല​കൊ​ടു​ത്തു വാ​ങ്ങി വീ​ണ്ടും ക​ട​ലി​ലേ​ക്ക് ത​ന്നെ തു​റ​ന്നു​വി​ട്ട സം​ഭ​വം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി മാ​റി​യി​രി​ക്കു​ന്നു.

യു​വ​തി മീ​നു​ക​ളെ സ്നേ​ഹ​ത്തോ​ടെ വെ​ള്ള​ത്തി​ലേ​ക്ക് തി​രി​കെ വി​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് ഈ ​വി​ചി​ത്ര​മാ​യ വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​ത്.

അ​തേ ക​ട​ലി​ൽ ത​ന്നെ​യു​ള്ള മീ​നു​ക​ളെ പ​ണം കൊ​ടു​ത്ത് വാ​ങ്ങി വീ​ണ്ടും അ​വി​ടെ​ത്ത​ന്നെ തു​റ​ന്നു​വി​ടു​ന്ന​ത് എ​ന്ത് ബു​ദ്ധി​യാ​ണെ​ന്ന ചോ​ദ്യ​വു​മാ​യി നി​ര​വ​ധി പേ​രാ​ണ് ഇ​തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്. ക​ട​ലി​ന് ഇ​ത്ത​രം കാ​രു​ണ്യ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും സ്വ​ന്തം ബു​ദ്ധി​ക്കാ​ണ് ആ​ദ്യം ഓ​ക്സി​ജ​ൻ ന​ൽ​കേ​ണ്ട​തെ​ന്നും വി​മ​ർ​ശ​ക​ർ പ​രി​ഹ​സി​ക്കു​ന്നു.

എ​ന്നാ​ൽ ഇ​തി​നെ അ​നു​കൂ​ലി​ച്ചും നി​ര​വ​ധി പേ​ർ അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്നു​ണ്ട്. മീ​നു​ക​ൾ വീ​ണ്ടും മ​റ്റാ​രു​ടെ​യെ​ങ്കി​ലും വ​ല​യി​ല​ക​പ്പെ​ടാം അ​ല്ലെ​ങ്കി​ൽ മ​റ്റു ജീ​വി​ക​ളു​ടെ ഇ​ര​യാ​കാം എ​ന്ന​റി​യാ​മെ​ങ്കി​ലും, അ​വ​യ്ക്ക് ജീ​വി​ക്കാ​ൻ മ​റ്റൊ​രു അ​വ​സ​രം കൂ​ടി ന​ൽ​കി എ​ന്ന​തി​ൽ ദ​മ്പ​തി​ക​ളു​ടെ മ​ന​സി​ലെ ന​ന്മ​യാ​ണ് കാ​ണേ​ണ്ട​തെ​ന്ന് അ​നു​കൂ​ലി​ക്കു​ന്ന​വ​ർ വാ​ദി​ക്കു​ന്നു.

മി​ണ്ടാ​പ്രാ​ണി​ക​ളു​ടെ ജീ​വ​നും മ​നു​ഷ്യ​രു​ടേ​തു​പോ​ലെ ത​ന്നെ തു​ല്യ പ്രാ​ധാ​ന്യ​മു​ള്ള​താ​ണെ​ന്നും മ​റ്റു​ള്ള​വ​രു​ടെ കാ​രു​ണ്യ​ത്തെ ട്രോ​ളു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ലെ​ന്നു​മാ​ണ് ഇ​വ​രു​ടെ പ​ക്ഷം.

അ​ങ്ങ​നെ ഒ​ടു​വി​ൽ, ക​ട​ലി​ന്‍റെ മ​ടി​ത്ത​ട്ടി​ൽ ജീ​വ​ൻ തി​രി​കെ ന​ൽ​കി​യ ആ ​ദ​മ്പ​തി​ക​ളു​ടെ പ്ര​വൃ​ത്തി സ​ദു​ദ്ദേ​ശ​പ​ര​മാ​ണോ അ​തോ വെ​റും പ്ര​ഹ​സ​ന​മാ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഇ​പ്പോ​ഴും ര​ണ്ട് ത​ട്ടി​ലാ​ണ്.

Viral

ക​ഴു​ത്തി​ൽ ക​ത്തി​വെ​ച്ച് മാ​ല ക​വ​രാ​ൻ ശ്ര​മം; ബം​ഗ​ളൂ​രു​വി​ൽ യു​വ​തി​യെ വ​ലി​ച്ചി​ഴ​ച്ച് പ്ര​തി, ര​ക്ഷ​യാ​യ​ത് നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ

ബം​ഗ​ളൂ​രു ഇ​ന്ദി​രാ​ന​ഗ​റി​ലെ തി​ര​ക്കേ​റി​യ നൂ​റു അ​ടി റോ​ഡി​ൽ പ​ട്ടാ​പ്പ​ക​ലു​ണ്ടാ​യ ന​ടു​ക്കു​ന്ന ക​വ​ർ​ച്ചാ​ശ്ര​മ​ത്തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് ന​ഗ​രം. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 31 ന് ​ന​ട​ന്ന ഈ ​സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് വ​ലി​യ തോ​തി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്കും സു​ര​ക്ഷാ ആ​ശ​ങ്ക​ക​ൾ​ക്കും വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്.

ഹെ​ൽ​മ​റ്റും കൈ​യു​റ​ക​ളും ധ​രി​ച്ച് പ്ര​മു​ഖ ലെ​ത​ർ റി​പ്പ​യ​റി​ങ് ക​ട​യി​ലെ​ത്തി​യ നാ​ൽ​പ്പ​തു​കാ​ര​നാ​യ പ്ര​ഭു​രാ​ജ് എ​ന്ന രാ​ജ്, ത​നി​ക്ക് പി​ന്നി​ൽ കൊ​ല​യാ​ളി​ക​ൾ ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ് ജീ​വ​ന​ക്കാ​രി​യാ​യ ഇ​രു​പ​ത്തി​മൂ​ന്നു​കാ​രി​യു​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് അ​ക​ത്തേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു.

ക​ട​യ്ക്കു​ള്ളി​ൽ ആ ​സ​മ​യ​ത്ത് മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ അ​ല്പ​സ​മ​യ​ത്തി​ന​കം കൈ​യി​ൽ ക​രു​തി​യ ക​ത്തി പു​റ​ത്തെ​ടു​ത്ത പ്ര​തി യു​വ​തി​യു​ടെ ക​ഴു​ത്തി​ൽ വെ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും, നാ​ല​ര ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന 35 ഗ്രാം ​സ്വ​ർ​ണ​മാ​ല ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

ബ​ഹ​ളം വെ​ക്കു​ന്ന​ത് ത​ട​യാ​ൻ യു​വ​തി​യു​ടെ വാ​യ തു​ണി​കൊ​ണ്ട് മൂ​ടു​ക​യും, ഫെ​വി​ക്വി​ക് ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ മേ​ശ​യി​ൽ ഒ​ട്ടി​ച്ചു​വെ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത ശേ​ഷം ഇ​യാ​ൾ യു​വ​തി​യെ ക​ട​യ്ക്ക് പു​റ​ത്തേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ട് ഓ​ട്ടോ​യി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

യു​വ​തി​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രും സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ളും ജീ​വ​ൻ പ​ണ​യം വെ​ച്ച് ന​ട​ത്തി​യ ഇ​ട​പെ​ട​ലാ​ണ് വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ​ത്. പ്ര​തി​യു​ടെ ഭീ​ഷ​ണി​ക​ൾ വ​ക​വെ​യ്ക്കാ​തെ ധൈ​ര്യ​ശാ​ലി​ക​ളാ​യ നാ​ട്ടു​കാ​ർ ഇ​യാ​ളെ വ​ള​ഞ്ഞി​ട്ട് കീ​ഴ്പ്പെ​ടു​ത്തു​ക​യും പൊ​ലി​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

ക​വ​ർ​ച്ചാ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത ഇ​ന്ദി​രാ​ന​ഗ​ർ പൊ​ലി​സ് പ്ര​തി​യെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. തി​ര​ക്കേ​റി​യ വാ​ണി​ജ്യ കേ​ന്ദ്ര​ത്തി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് ന​ഗ​ര​ത്തി​ലെ സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് വീ​ണ്ടും ഗൗ​ര​വ​ക​ര​മാ​യ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്നു​ണ്ട്.

Viral

ഒ​റ്റ​പ്പെ​ട്ട​വ​ന്‍റെ ക​ല്യാ​ണം ലോ​ക​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​യി മാ​റി​യ​പ്പോ​ൾ

അ​പൂ​ർ​വ​മാ​യൊ​രു ക​ല്യാ​ണ​ക്ഷ​ണ​ത്തി​ന്‍റെ ക​ഥ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഏ​റെ ശ്ര​ദ്ധ​നേ​ടു​ന്ന​ത്. സ്വ​ന്ത​മെ​ന്ന് പ​റ​യാ​ൻ അ​ധി​ക​മാ​രു​മി​ല്ലാ​തി​രു​ന്ന ഒ​രു യു​വാ​വ് ത​ന്‍റെ വ​ലി​യ ദി​വ​സ​ത്തി​ൽ കൂ​ടെ​യു​ണ്ടാ​കാ​ൻ അ​പ​രി​ചി​ത​രെ ക്ഷ​ണി​ച്ച​പ്പോ​ൾ, ഇ​ന്‍റ​ർ​നെ​റ്റ് ലോ​കം ഒ​ന്ന​ട​ങ്കം ആ ​ക്ഷ​ണ​ക്ക​ത്ത് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കൗ​മാ​ര​ത്തി​ൽ ത​ന്നെ പി​താ​വി​നെ ന​ഷ്ട​പ്പെ​ടു​ക​യും പി​ന്നീ​ട് ജ്യേ​ഷ്ഠ​നൊ​പ്പം പ​ല​വി​ധ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ട്ട് വ​ള​രു​ക​യും ചെ​യ്ത ചൈ​ന സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട നി​മി​ഷ​മാ​യി​രു​ന്നു ഇ​ത്.

ക​ഠി​നാ​ധ്വാ​നം ചെ​യ്ത് സ​മ്പാ​ദി​ച്ച പ​ണം കൊ​ണ്ട് താ​ൻ പ്ര​ണ​യി​ച്ച പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ അ​ദ്ദേ​ഹം തീ​രു​മാ​നി​ച്ചെ​ങ്കി​ലും, ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ബ​ന്ധു​ക്ക​ളോ പ്രി​യ​പ്പെ​ട്ട​വ​രോ ഇ​ല്ലെ​ന്ന സ​ങ്ക​ടം അ​ല​ട്ടി. തു​ട​ർ​ന്ന് ത​ന്‍റെ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ച്ച് അ​ദ്ദേ​ഹം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ആ​ളു​ക​ളെ വി​വാ​ഹ​ത്തി​ന് ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​ക്ഷ​ണം ല​ഭി​ച്ച​തോ​ടെ ഇ​ന്‍റ​ർ​നെ​റ്റ് ലോ​ക​ത്തെ ഒ​ട്ടേ​റെ അ​പ​രി​ചി​ത​രാ​യ ആ​ളു​ക​ൾ വ​ധൂ​വ​ര​ന്മാ​ർ​ക്ക് പി​ന്തു​ണ​യു​മാ​യി ഓ​ടി​യെ​ത്തി. എ​ളി​മ​യാ​ർ​ന്ന ആ ​ച​ട​ങ്ങി​നെ അ​വി​സ്മ​ര​ണീ​യ​മാ​ക്കാ​ൻ പ​ല​രും സൗ​ജ​ന്യ​മാ​യി ആ​ഡം​ബ​ര കാ​റു​ക​ൾ എ​ത്തി​ച്ചു​ന​ൽ​കി.

അ​തി​ഥി​ക​ൾ​ക്കാ​യി രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം ഒ​രു​ക്കാ​ൻ പ്ര​മു​ഖ പാ​ച​ക​ക്കാ​ർ സ​ന്ന​ദ്ധ​രാ​യി മു​ന്നോ​ട്ടു​വ​ന്ന​പ്പോ​ൾ, മ​റ്റു​ചി​ല​ർ വീ​ടും പ​രി​സ​ര​വും അ​ല​ങ്ക​രി​ക്കാ​നും സ​മ്മാ​ന​ങ്ങ​ൾ എ​ത്തി​ക്കാ​നും മു​ൻ​കൈ എ​ടു​ത്തു. ചെ​റി​യൊ​രു ച​ട​ങ്ങാ​യി ന​ട​ക്കേ​ണ്ടി​യി​രു​ന്ന ക​ല്യാ​ണം ഒ​ടു​വി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് അ​പ​രി​ചി​ത​രു​ടെ സാ​ന്നി​ധ്യ​വും സ്നേ​ഹ​വും കൊ​ണ്ട് വ​ലി​യൊ​രു ആ​ഘോ​ഷ​മാ​യി മാ​റി.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​തി​ന്‍റെ വീ​ഡി​യോ​ക​ൾ പ്ര​ച​രി​ച്ച​തോ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഈ ​അ​പൂ​ർ​വ കൂ​ട്ടാ​യ്മ​യ്ക്ക് ആ​ശം​സ​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. വൈ​കാ​രി​ക​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്കൊ​പ്പം, മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ​യും ഉ​ദാ​ര​മ​ന​സ്ക​ത​യു​ടെ​യും തെ​ളി​വാ​യി ഈ ​സം​ഭ​വം ഇ​പ്പോ​ൾ ലോ​ക​മെ​മ്പാ​ടും ച​ർ​ച്ച​യാ​കു​ന്നു.

Viral

ഒ​രു ബി​സി​ന​സും ചെ​റു​ത​ല്ല; ടൂ​റി​സ്റ്റു​ക​ളി​ല്ലാ​ത്ത ഓ​ഫ് സീ​സ​ണി​ലും മാ​ഗി വി​റ്റ് ല​ക്ഷ​ങ്ങ​ൾ നേ​ടു​ന്ന വ്യാ​പാ​രി!

ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ മ​ഞ്ഞു​മൂ​ടി​യ റോ​ഹ്താ​ങ് പാ​സി​ലെ കൊ​ടും​ത​ണു​പ്പി​ൽ ചൂ​ടു​പ​റ​ക്കു​ന്ന മാ​ഗി​യും ചാ​യ​യും വി​റ്റ് ദി​വ​സ​വും പ​തി​നാ​യി​ര​ങ്ങ​ൾ നേ​ടു​ന്ന ഒ​രു ചെ​റു​കി​ട വ്യാ​പാ​രി​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്.

സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കൊ​ഴി​ഞ്ഞ 'ഓ​ഫ് സീ​സ​ണി'​ൽ പോ​ലും പ്ര​തി​ദി​നം പ​തി​നാ​ലാ​യി​ര​ത്തി​ല​ധി​കം രൂ​പ​യു​ടെ ബി​സി​ന​സ് ന​ട​ത്തു​ന്ന ഈ ​കൊ​ച്ചു​ക​ട​യു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ചെ​റു​കി​ട സം​രം​ഭ​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ ശേ​ഷി​യെ​ക്കു​റി​ച്ചു​ള്ള വ​ൻ ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഇ​ന്‍റ​ർ​നെ​റ്റ് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്.

ഡി​ജി​റ്റ​ൽ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റാ​യ ഹ​ർ​ഷ് ചൗ​ഹാ​ൻ റോ​ഹ്താ​ങ് പാ​സ് സ​ന്ദ​ർ​ശി​ച്ച വേ​ള​യി​ൽ ഈ ​ത​ട്ടു​ക​ട​ക്കാ​ര​നു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്.

സ​ഞ്ചാ​രി​ക​ൾ വ​ള​രെ കു​റ​വു​ള്ള സ​മ​യ​ത്ത് ക​ച്ച​വ​ടം എ​ങ്ങ​നെ പോ​കു​ന്നു​വെ​ന്ന ഹ​ർ​ഷി​ന്‍റെ ചോ​ദ്യ​ത്തി​ന്, ഇ​പ്പോ​ൾ വ​ലി​യ വ​രു​മാ​ന​മൊ​ന്നു​മി​ല്ലെ​ന്നാ​യി​രു​ന്നു വ്യാ​പാ​രി​യു​ടെ ആ​ദ്യ പ്ര​തി​ക​ര​ണം. എ​ന്നാ​ൽ തു​ട​ർ​ന്ന് അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ച പ്ര​തി​ദി​ന ക​ച്ച​വ​ട​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ കേ​ട്ട് ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റും സോ​ഷ്യ​ൽ മീ​ഡി​യ​യും ഒ​രു​പോ​ലെ അ​ത്ഭു​ത​പ്പെ​ട്ടു.

ത​ണു​പ്പു​കാ​ല​ത്തും ദി​വ​സേ​ന അ​റു​പ​തി​ലേ​റെ പ്ലേ​റ്റ് മാ​ഗി​യും ഇ​രു​നൂ​റോ​ളം ക​പ്പ് ചാ​യ​യും കൂ​ടാ​തെ ചെ​റി​യ തോ​തി​ൽ മു​ട്ട​വി​ഭ​വ​ങ്ങ​ളും ഇ​വി​ടെ വി​റ്റു​പോ​കു​ന്നു​ണ്ട്. ഒ​രു പ്ലേ​റ്റ് മാ​ഗി​ക്ക് 100 രൂ​പ​യും ഒ​രു ക​പ്പ് ചാ​യ​ക്ക് 40 രൂ​പ​യു​മാ​ണ് ഈ ​മ​ല​യോ​ര പാ​ത​യി​ൽ ഈ​ടാ​ക്കു​ന്ന​ത്.

ഇ​ത് വ​ച്ച് ക​ണ​ക്കു​കൂ​ട്ടു​മ്പോ​ൾ സ​ഞ്ചാ​രി​ക​ൾ ഒ​ഴി​ഞ്ഞ സ​മ​യ​ത്തു​പോ​ലും 14,000 മു​ത​ൽ 15,000 രൂ​പ വ​രെ​യു​ള്ള വി​റ്റു​വ​ര​വ് ഈ ​ക​ട​യ്ക്ക് ല​ഭി​ക്കു​ന്നു​ണ്ട്. തി​ര​ക്കേ​റി​യ ടൂ​റി​സ്റ്റ് സീ​സ​ണി​ൽ ഇ​തി​ന്‍റെ എ​ത്ര​യോ ഇ​ര​ട്ടി വ​രു​മാ​നം നേ​ടാ​ൻ സാ​ധി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ഹ​ർ​ഷ്, ഒ​രു ബി​സി​ന​സി​നെ​യും ചെ​റു​താ​യി കാ​ണ​രു​തെ​ന്ന സ​ന്ദേ​ശ​മാ​ണ് ഈ ​വീ​ഡി​യോ​യി​ലൂ​ടെ പ​ങ്കു​വെ​ക്കു​ന്ന​ത്.

എ​ന്നാ​ൽ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ഈ ​വി​റ്റു​വ​ര​വും യ​ഥാ​ർ​ഥ ലാ​ഭ​വും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി.

ക​ട​യു​ടെ മൊ​ത്തം വ​രു​മാ​നം ആ​ക​ർ​ഷ​ക​മാ​യി തോ​ന്നാ​മെ​ങ്കി​ലും, സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് ഏ​റെ ഉ​യ​ര​ത്തി​ലു​ള്ള ഇ​ത്ത​രം വി​ദൂ​ര മേ​ഖ​ല​ക​ളി​ലേ​ക്ക് സാ​ധ​ന​സാ​മ​ഗ്രി​ക​ളും പാ​ച​ക​വാ​ത​ക​വും എ​ത്തി​ക്കാ​നു​ള്ള ഗ​താ​ഗ​ത​ച്ചെ​ല​വ് വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

കൊ​ടും​ത​ണു​പ്പും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും അ​തി​ജീ​വി​ച്ച് ന​ട​ത്തു​ന്ന ഈ ​ക​ഠി​നാ​ധ്വാ​ന​ത്തി​ന് മു​ന്നി​ൽ സാ​ധ​ന​ങ്ങ​ളു​ടെ വെ​യ​ർ​ഹൗ​സ് ചെ​ല​വു​ക​ളും അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വ​ലി​യ വി​ല​യും കു​റ​ച്ചാ​ൽ ക​ച്ച​വ​ട​ക്കാ​ര​ന് ല​ഭി​ക്കു​ന്ന ലാ​ഭം വ​ള​രെ പ​രി​മി​ത​മാ​യി​രി​ക്കു​മെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ വി​ല​യി​രു​ത്ത​ൽ.

Viral

പാ​കി​സ്താ​നി​ൽ ഹാ​ലോ​വീ​ൻ ത​രം​ഗം: ഇ​സ്ലാ​മി​ക മൂ​ല്യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മെ​ന്ന് വി​മ​ർ​ശ​നം

പാ​കി​സ്താ​നി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ ക​റാ​ച്ചി, ലാ​ഹോ​ർ, ഇ​സ്‌​ലാ​മാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ക്ടോ​ബ​ർ 31-ന് ​സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട ഹാ​ലോ​വീ​ൻ ആ​ഘോ​ഷ​ങ്ങ​ൾ വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

മു​ൻ​നി​ര ഷോ​പ്പിം​ഗ് മാ​ളു​ക​ളി​ലും പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും ഒ​രു​ക്കി​യ ഭീ​തി​ജ​ന​ക​മാ​യ തീം ​പാ​ർ​ട്ടി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് വി​ഷ​യ​ത്തി​ൽ എ​തി​ർ​പ്പു​ക​ളും ച​ർ​ച്ച​ക​ളും ശ​ക്ത​മാ​യ​ത്.

ന​ഗ​ര​വാ​സി​ക​ളാ​യ യു​വാ​ക്ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ട് ലാ​ഹോ​റി​ലെ എം​പോ​റി​യം മാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ 'ഹൗ​സ് ഓ​ഫ് ഹൊ​റേ​ഴ്‌​സ്', വി​ക്ടോ​റി​യ​ൻ മാ​തൃ​ക​യി​ലു​ള്ള കൊ​ല​പാ​ത​ക വീ​ടു​ക​ൾ എ​ന്നി​വ പു​നഃ​സൃ​ഷ്ടി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ.

യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ലോ​വീ​ൻ വേ​ഷ​വി​ധാ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​താ​ണ് യാ​ഥാ​സ്ഥി​തി​ക വി​ഭാ​ഗ​ങ്ങ​ളെ ചൊ​ടി​പ്പി​ച്ച​ത്.

ഇ​ത്ത​രം ആ​ഘോ​ഷ​ങ്ങ​ൾ ഇ​സ്ലാ​മി​ക മൂ​ല്യ​ങ്ങ​ൾ​ക്ക് നി​ര​ക്കാ​ത്ത​താ​ണെ​ന്നും പാ​ശ്ചാ​ത്യ സാ​ത്താ​നി​ക് സം​സ്കാ​ര​ത്തി​ന്‍റെ അ​ന്ധ​മാ​യ അ​നു​ക​ര​ണ​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി​യാ​ളു​ക​ൾ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി.

ആ​ചാ​ര​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ പ​ശ്ചാ​ത്ത​ലം മ​ന​സി​ലാ​ക്കാ​തെ കേ​വ​ലം പ്ര​ശ​സ്തി​യു​ടെ ഭാ​ഗ​മാ​കാ​ൻ വേ​ണ്ടി​യാ​ണ് യു​വാ​ക്ക​ൾ ഇ​തി​ലേ​ക്ക് ആ​ക​ർ​ഷി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തേ​സ​മ​യം, ഹാ​ലോ​വീ​ൻ നേ​രി​ട്ട് സാ​ത്താ​നാ​രാ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ന്ന​ല്ലെ​ന്നാ​ണ് ച​രി​ത്ര​രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

പു​രാ​ത​ന കെ​ൽ​റ്റി​ക് സം​സ്കാ​ര​ത്തി​ലെ 'സം​ഹെ​യ്ൻ' എ​ന്ന വി​ള​വെ​ടു​പ്പ് ഉ​ത്സ​വ​ത്തി​ൽ നി​ന്ന് രൂ​പ​മെ​ടു​ത്ത ഈ ​ആ​ചാ​ര​ത്തി​ൽ ദു​രാ​ത്മാ​ക്ക​ളെ തു​ര​ത്താ​നാ​ണ് ആ​ളു​ക​ൾ പ്ര​ത്യേ​ക വേ​ഷ​വി​ധാ​ന​ങ്ങ​ൾ ധ​രി​ച്ചി​രു​ന്ന​ത്.

എ​ങ്കി​ലും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും മ​ന്ത്ര​വാ​ദ​പ​ര​മാ​യ ചി​ഹ്ന​ങ്ങ​ളും ഇ​ത​ര സാം​സ്കാ​രി​ക ആ​ചാ​ര​ങ്ങ​ളു​ടെ അ​നു​ക​ര​ണ​വും അ​ട​ങ്ങി​യി​രി​ക്കു​ന്ന​തി​നാ​ൽ ഇ​ത്ത​രം ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത് നി​ഷി​ദ്ധ​മാ​ണെ​ന്ന നി​ല​പാ​ടി​ൽ ത​ന്നെ​യാ​ണ് പാ​കി​സ്താ​നി​ലെ ഭൂ​രി​ഭാ​ഗം മ​ത​പ​ണ്ഡി​ത​ന്മാ​രും പൊ​തു​ജ​ന​ങ്ങ​ളും.

Viral

വി​വാ​ഹ​ത്തി​ൽ നി​ന്ന് വ​ര​ൻ പി​ന്മാ​റി; ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വാ​ട്ട​ർ ടാ​ങ്കി​ന് മു​ക​ളി​ൽ ക​യ​റി 23-കാ​രി​യു​ടെ ഹൈ​ഡ്രാ​മ

വി​വാ​ഹ​ത്തി​ൽ നി​ന്ന് വ​ര​ൻ പി​ന്മാ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കൗ​ശാം​ബി ജി​ല്ല​യി​ൽ യു​വ​തി വാ​ട്ട​ർ ടാ​ങ്കി​ന് മു​ക​ളി​ൽ ക​യ​റി പ്ര​തി​ഷേ​ധി​ച്ചു. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ പൊ​ലി​സെ​ത്തി​യാ​ണ് അ​നു​പ​മ​യെ​ന്ന 23-കാ​രി​യെ താ​ഴെ​യി​റ​ക്കി കു​ടും​ബ​ത്തി​ന് കൈ​മാ​റി​യ​ത്. നാ​ട​കീ​യ രം​ഗ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ നൂ​റു​ക​ണ​ക്കി​ന് ഗ്രാ​മീ​ണ​രാ​ണ് പ്ര​ദേ​ശ​ത്ത് ത​ടി​ച്ചു​കൂ​ടി​യ​ത്.

സ​രാ​യി ആ​കി​ൽ സ്വ​ദേ​ശി​യാ​യ അ​വ​ധേ​ഷ് കു​മാ​റു​മാ​യി അ​നു​പ​മ​യു​ടെ വി​വാ​ഹം ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​രു​വ​രു​ടെ​യും ബ​ന്ധ​ത്തി​നി​ട​യി​ലേ​ക്ക് ഒ​രു ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ന്‍റെ റി​ക്കാ​ർ​ഡിം​ഗ് എ​ത്തു​ക​യും ഇ​ത് ക​ടു​ത്ത ത​ർ​ക്ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ന്മാ​റാ​ൻ അ​വ​ധേ​ഷ് തീ​രു​മാ​നി​ച്ച​തോ​ടെ മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന അ​നു​പ​മ, സ്വ​ന്തം വീ​ട്ടി​ൽ നി​ന്ന് നാ​ല് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള മ​ഖൈ​പൂ​ർ ഗ്രാ​മ​ത്തി​ലെ വാ​ട്ട​ർ ടാ​ങ്കി​ന് മു​ക​ളി​ൽ ക​യ​റു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ എ​ത്ര ശ്ര​മി​ച്ചി​ട്ടും യു​വ​തി താ​ഴെ​യി​റ​ങ്ങാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പൊ​ലി​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്. സ്ഥ​ല​ത്തെ​ത്തി​യ പൊ​ലി​സ് സം​ഘം മ​ണി​ക്കൂ​റു​ക​ളോ​ളം ന​ട​ത്തി​യ അ​നു​ന​യ നീ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് യു​വ​തി​യെ സു​ര​ക്ഷി​ത​മാ​യി താ​ഴെ​യി​റ​ക്കി​യ​ത്. തു​ട​ര്‍​ന്ന് പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം യു​വ​തി​യെ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം അ​യ​ച്ചു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​വും തു​ട​ർ​ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

Viral

കാ​റി​ലി​റ​ങ്ങി നേ​രി​ട്ട് ട്രെ​യി​നി​ലേ​ക്ക്; വൈ​റ​ലാ​യി ഹൗ​റ​യി​ലെ ക്യാ​ബ് റോ​ഡ്

ട്രെ​യി​നി​ൽ ക​യ​റാ​ൻ ഇ​നി പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ ന​ട​ന്നു ത​ള​രേ​ണ്ട​തി​ല്ല, വാ​ഹ​നം നേ​രി​ട്ട് കോ​ച്ചി​ന് തൊ​ട്ട​ടു​ത്ത് വ​രെ​യെ​ത്തി​ക്കും. കേ​ൾ​ക്കു​മ്പോ​ൾ വി​ചി​ത്ര​മെ​ന്ന് തോ​ന്നാ​മെ​ങ്കി​ലും പ​ശ്ചി​മ ബം​ഗാ​ളി​ലെ പ്ര​ശ​സ്ത​മാ​യ ഹൗ​റ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ചെ​ന്നാ​ൽ ഈ ​കാ​ഴ്ച നേ​രി​ട്ട് കാ​ണാം.

ഒ​രു വ​ശ​ത്ത് കൂ​കി​വി​ളി​ച്ചു കി​ട​ക്കു​ന്ന തീ​വ​ണ്ടി​ക​ളും മ​റു വ​ശ​ത്ത് നി​ര​നി​ര​യാ​യി നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന കാ​റു​ക​ളും, അ​വ​യ്ക്കി​ട​യി​ലൂ​ടെ ല​ഗേ​ജു​ക​ളു​മാ​യി നീ​ങ്ങു​ന്ന യാ​ത്ര​ക്കാ​രും ഉ​ൾ​പ്പെ​ടു​ന്ന ഈ ​വ്യ​ത്യ​സ്ത ദൃ​ശ്യം ഡി​ജി​റ്റ​ൽ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റാ​യ ആ​ദി​ത്യ യാ​ദ​വ് പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് വീ​ണ്ടും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

ഹൗ​റ സ്റ്റേ​ഷ​നി​ലെ എ​ട്ടാം ന​മ്പ​റി​നും ഒ​ൻ​പ​താം ന​മ്പ​റി​നും ഇ​ട​യി​ലു​ള്ള പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഈ ​പ്ര​ത്യേ​ക പാ​ത 'ക്യാ​ബ് റോ​ഡ്' എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. റെ​യി​ൽ​വേ സ​മു​ച്ച​യ​ത്തി​ന്‍റെ പ​ഴ​യ ബ്രി​ട്ടീ​ഷ് നി​ർ​മ്മി​തി​ക​ളെ​യും പു​തി​യ കെ​ട്ടി​ട ഭാ​ഗ​ങ്ങ​ളെ​യും പ​ര​സ്പ​രം വേ​ർ​തി​രി​ക്കു​ന്ന​ത് ഈ ​റോ​ഡാ​ണ്.

കൊ​ളോ​ണി​യ​ൽ ഭ​ര​ണ​കാ​ല​ത്ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും രാ​ജ​കീ​യ അ​തി​ഥി​ക​ൾ​ക്കും പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് നേ​രി​ട്ട് ത​ട​സ​മി​ല്ലാ​തെ പ്ര​വേ​ശി​ക്കു​ന്ന​തി​നാ​ണ് ഇ​ത്ത​ര​മൊ​രു സൗ​ക​ര്യം ബ്രി​ട്ടീ​ഷു​കാ​ർ ഒ​രു​ക്കി​യ​ത്.

പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള സാ​ധാ​ര​ണ റോ​ഡ​ല്ലെ​ങ്കി​ലും, നി​ല​വി​ൽ അം​ഗീ​കൃ​ത സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ, ആ​പ്പ് അ​ധി​ഷ്ഠി​ത ടാ​ക്സി​ക​ൾ, ത​പാ​ൽ ട്ര​ക്കു​ക​ൾ, ഇ​ല​ക്ട്രി​ക് ഗോ​ൾ​ഫ് കാ​ർ​ട്ടു​ക​ൾ എ​ന്നി​വ​യ്ക്ക് യാ​ത്ര​ക്കാ​രെ ട്രെ​യി​നു​ക​ൾ​ക്ക് തൊ​ട്ട​ടു​ത്ത് വ​രെ എ​ത്തി​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്.

ഈ ​സ​മു​ച്ച​യ​ത്തി​ന്‍റെ കൃ​ത്യം മ​ധ്യ​ത്തി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ 'ബോ​റോ ഘോ​റി' എ​ന്ന ഭീ​മ​ൻ ക്ലോ​ക്കും ഇ​വി​ടു​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്. ഈ ​ഘ​ടി​കാ​ര​ത്തി​ന്‍റെ ഒ​രു വ​ശം ഒ​ന്ന് മു​ത​ൽ എ​ട്ട് വ​രെ​യു​ള്ള പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലേ​ക്കും മ​റു​ഭാ​ഗം ഒ​ൻ​പ​ത് മു​ത​ൽ പ​തി​ന​ഞ്ചു വ​രെ​യു​ള്ള പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലേ​ക്കു​മാ​ണ് തി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്.

ട്രെ​യി​ൻ ഇ​റ​ങ്ങു​ന്ന​വ​ർ​ക്കും ക​യ​റു​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ഈ ​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ നി​ശ്ചി​ത നി​ര​ക്ക് ഈ​ടാ​ക്കു​ന്നു​ണ്ട്. സ്വ​കാ​ര്യ കാ​റു​ക​ൾ​ക്ക് ര​ണ്ട് മ​ണി​ക്കൂ​ർ പാ​ർ​ക്കിം​ഗി​ന് 71 രൂ​പ​യോ​ള​വും ടാ​ക്സി​ക​ൾ​ക്ക് ആ​ളെ ഇ​റ​ക്കാ​നും ക​യ​റ്റാ​നു​മാ​യി 70 രൂ​പ​യോ​ള​വു​മാ​ണ് ഫീ​സ്. ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മേ​കു​ന്ന ഈ ​സം​വി​ധാ​നം ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ലെ ത​ന്നെ അ​പൂ​ർ​വ കാ​ഴ്ച​ക​ളി​ൽ ഒ​ന്നാ​ണ്.

Viral

ഫോ​ട്ടോ​ഷൂ​ട്ടി​നി​ടെ വ​ധു​വി​നെ പ​റ​ത്തി കാ​റ്റ്; ര​ക്ഷ​ക​നാ​യി ഫോ​ട്ടോ​ഗ്രാ​ഫ​ർ; വൈ​റ​ലാ​യി ഇ​സ്താം​ബൂ​ളി​ലെ കാ​ഴ്ച

ഇ​സ്താം​ബൂ​ളി​ലെ മ​നോ​ഹ​ര​മാ​യ ബോ​സ്ഫ​റ​സ് ക​ട​ലി​ടു​ക്കി​ന്‍റെ തീ​ര​ത്ത് ന​ട​ന്ന ഒ​രു പ്രീ-​വെ​ഡി​ങ് ഫോ​ട്ടോ​ഷൂ​ട്ട് അ​പ്ര​തീ​ക്ഷി​ത​മാ​യി അ​പ​ക​ട​ക​ര​മാ​യ ഒ​രു അ​നു​ഭ​വ​ത്തി​ലേ​ക്ക് വ​ഴി​വെ​ച്ചു.

ചി​ത്ര​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ദൃ​ശ്യ​ഭം​ഗി ന​ൽ​കാ​നാ​യി കൈ​യി​ൽ ഭീ​മാ​കാ​ര​മാ​യ ബ​ലൂ​ണു​ക​ൾ പി​ടി​ച്ച് പോ​സ് ചെ​യ്യു​ക​യാ​യി​രു​ന്ന വ​ധു​വി​നെ, പെ​ട്ടെ​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റ് വാ​യു​വി​ൽ ഉ​യ​ർ​ത്തു​ക​യും ക​ട​ൽ​ഭി​ത്തി​ക്ക് സ​മീ​പ​ത്തേ​ക്ക് വ​ലി​ച്ചി​ഴ​ക്കു​ക​യു​മാ​യി​രു​ന്നു.

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് വ​ധു അ​പ​ക​ട​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​ത് ക​ണ്ട ഫോ​ട്ടോ​ഗ്രാ​ഫ​ർ ഒ​ട്ടും സ​മ​യം ക​ള​യാ​തെ ഇ​ട​പെ​ട്ട് അ​വ​രെ ചേ​ർ​ത്തു​പി​ടി​ച്ച​തി​നാ​ലാ​ണ് വ​ധു സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ലേ​ക്ക് കൂ​ട്ടി​യി​ടി​ക്കു​ക​യോ ക​ട​ലി​ൽ വീ​ഴു​ക​യോ ചെ​യ്യാ​തെ ര​ക്ഷ​പ്പെ​ട്ട​ത്.

വ​ലി​യൊ​രു പേ​ടി​പ്പെ​ടു​ത്തു​ന്ന നി​മി​ഷ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ചെ​ങ്കി​ലും, പ​രി​ക്കു​ക​ളൊ​ന്നു​മേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട വ​ധു ധൈ​ര്യ​ത്തോ​ടെ ഫോ​ട്ടോ​ഷൂ​ട്ട് പൂ​ർ​ത്തി​യാ​ക്കാ​ൻ മു​ന്നോ​ട്ടു​വ​ന്നു.

ഔ​ട്ട്‌​ഡോ​ർ ചി​ത്രീ​ക​ര​ണ​ങ്ങ​ളി​ൽ ഇ​ത്ത​രം വ​ലി​യ അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ കാ​ലാ​വ​സ്ഥ​യി​ലെ പെ​ട്ടെ​ന്നു​ള്ള മാ​റ്റ​ങ്ങ​ൾ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ സൃ​ഷ്ടി​ച്ചേ​ക്കാ​മെ​ന്ന് ഈ ​സം​ഭ​വം ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

Viral

ഷോ​പ്പിം​ഗ് ഇ​നി ബോ​റ​ടി​ക്കി​ല്ല! ഗ്രോ​സ​റി സ്റ്റോ​റി​ലെ 'പാ​ർ​ട്ടി മേ​ക്കോ​വ​ർ' ക​ണ്ട് അ​മ്പ​ര​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

ഷോ​പ്പിം​ഗ് ലി​സ്റ്റു​മാ​യി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ ഇ​ട​നാ​ഴി​ക​ളി​ലൂ​ടെ ന​ട​ന്നു നീ​ങ്ങു​ന്ന പ​തി​വ് കാ​ഴ്ച​ക​ളി​ൽ നി​ന്ന് വേ​റി​ട്ട് അ​ഹ​മ്മ​ദാ​ബാ​ദി​ലെ ഒ​രു ഗ്രോ​സ​റി സ്റ്റോ​ർ പെ​ട്ടെ​ന്നൊ​രു രാ​ത്രി പാ​ർ​ട്ടി വേ​ദി​യാ​യി മാ​റി​യ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യം.

ന​ഗ​ര​ത്തി​ലെ ഫു​ഡ് സ്‌​ക്വ​യ​ർ ഇ​ന്ത്യ​യി​ൽ ഒ​ക്ടോ​ബ​ർ 27-ന് ​അ​ര​ങ്ങേ​റി​യ ഈ ​സം​ഭ​വ​ത്തി​ൽ, സാ​ധ​ന​ങ്ങ​ൾ അ​ടു​ക്കി വെ​ച്ചി​രി​ക്കു​ന്ന റാ​ക്കു​ക​ൾ​ക്ക് ന​ടു​വി​ൽ DJ സം​ഗീ​ത​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ചെ​റു​പ്പ​ക്കാ​ർ ആ​വേ​ശ​ത്തോ​ടെ ചു​വ​ടു​വെ​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്.

പ​തി​വ് ഷോ​പ്പിം​ഗ് അ​നു​ഭ​വ​ങ്ങ​ൾ​ക്ക് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു വി​നോ​ദ അ​ന്ത​രീ​ക്ഷം ന​ൽ​കി​യ ഈ ​വി​ഡി​യോ​ക​ൾ നി​മി​ഷ​ങ്ങ​ൾ​ക്ക​ക​മാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​യ​ത്.

റൂ​ട്ടീ​ൻ ജീ​വി​ത​ത്തി​ലെ ബോ​റ​ടി മാ​റ്റാ​ൻ ക​ണ്ടെ​ത്തി​യ ഈ ​പു​തി​യ രീ​തി ചി​ല​രി​ൽ കൗ​തു​ക​മു​ണ​ർ​ത്തി​യ​പ്പോ​ൾ, മ​റ്റു ചി​ല​രെ വ​ലി​യ രീ​തി​യി​ൽ അ​ത്ഭു​ത​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഒ​രു സാ​ധാ​ര​ണ ക​ട​യ്ക്കു​ള്ളി​ൽ ഇ​ത്ത​രം ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ അ​നു​മ​തി​യു​ണ്ടോ എ​ന്ന് സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​വ​രും, അ​ഹ​മ്മ​ദാ​ബാ​ദി​ൽ ഇ​പ്പോ​ൾ എ​ന്തൊ​ക്കെ​യാ​ണ് സം​ഭ​വി​ക്കു​ന്ന​ത് എ​ന്ന് കൗ​തു​ക​ത്തോ​ടെ ചോ​ദി​ച്ച​വ​രും ഏ​റെ​യാ​ണ്.

സം​സ്ഥാ​ന​ത്തെ മ​ദ്യ​നി​രോ​ധ​ന​ത്തെ മു​ൻ​നി​ർ​ത്തി ഇ​ത് മ​ദ്യ​മി​ല്ലാ​ത്ത വി​ചി​ത്ര​മാ​യ പാ​ർ​ട്ടി​യാ​ണെ​ന്ന ത​ര​ത്തി​ൽ ത​മാ​ശ രൂ​പേ​ണ​യു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളും വി​ഡി​യോ​യ്ക്ക് താ​ഴെ നി​റ​യു​ന്നു​ണ്ട്.

സാ​ദാ ക​ട​ക​ളെ പോ​ലും ന​ഗ​ര​ത്തി​ലെ പു​തി​യ നൈ​റ്റ്‌​ലൈ​ഫ് കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന ഈ ​വേ​റി​ട്ട ആ​ശ​യം ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ടാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ശ്ര​ദ്ധ ക​വ​ർ​ന്ന​ത്.

Viral

ലൈ​വ് സ്ട്രീ​മിം​ഗി​നി​ടെ പ​റ്റി​യ അ​ബ​ദ്ധം; പ്രേ​ക്ഷ​ക​ർ ഓ​ർ​ഡ​ർ ചെ​യ്ത​ത് ല​ക്ഷ​ങ്ങ​ളു​ടെ ഭ​ക്ഷ​ണം, ക​ഷ്ട​ത്തി​ലാ​യി അ​മേ​രി​ക്ക​ൻ സ്ട്രീ​മ​ർ

അ​മേ​രി​ക്ക​ൻ ട്വി​ച്ച് സ്ട്രീ​മ​ർ ലേ​സി ജ​പ്പാ​നി​ൽ ന​ട​ത്തി​യ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണ​ത്തി​നി​ട​യി​ൽ ഓ​ൺ​ലൈ​ൻ പ്രേ​ക്ഷ​ക​ർ ന​ൽ​കി​യ പ​ണി അ​ദ്ദേ​ഹ​ത്തി​ന് 10 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് വ​രു​ത്തി​വെ​ച്ച​ത്.

ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ട​യി​ൽ മേ​ശ​പ്പു​റ​ത്തു​ണ്ടാ​യി​രു​ന്ന ക്യു​ആ​ർ കോ​ഡ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ചി​ല​ർ, അ​ത് ഉ​പ​യോ​ഗി​ച്ച് റ​സ്റ്റോ​റ​ന്‍റി​ന്‍റെ ഡി​ജി​റ്റ​ൽ സം​വി​ധാ​നം വ​ഴി വ​ൻ​തോ​തി​ൽ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

താ​ൻ ഓ​ർ​ഡ​ർ ചെ​യ്യാ​ത്ത വി​ഭ​വ​ങ്ങ​ളു​മാ​യി ജീ​വ​ന​ക്കാ​ർ അ​ടു​ത്ത​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് സ്ട്രീ​മ​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ആ​ദ്യം ചെ​റി​യ തു​ക​യു​ടെ ബി​ല്ലാ​ണ് എ​ത്തി​യ​തെ​ങ്കി​ലും, പി​ന്നാ​ലെ ര​ണ്ട് ബി​ല്ലു​ക​ൾ കൂ​ടി​യെ​ത്തി​യ​തോ​ടെ ആ​കെ തു​ക ഒ​ന്ന​ര ല​ക്ഷം യെ​ന്നി​നും (ഏ​ക​ദേ​ശം 11,42,776 രൂ​പ) മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ന്നു.

ആ​വ​ശ്യ​ക്കാ​രി​ല്ലാ​തെ വ​ലി​യ അ​ള​വി​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്യേ​ണ്ടി വ​ന്ന​തി​ൽ റ​സ്റ്റോ​റ​ന്‍റ് ജീ​വ​ന​ക്കാ​രോ​ട് അ​ദ്ദേ​ഹം ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യും മു​ഴു​വ​ൻ തു​ക​യും സ്വ​ന്തം ക​യ്യി​ൽ നി​ന്ന് കൊ​ടു​ക്കു​ക​യും ചെ​യ്തു.

താ​ൻ ന​ൽ​കി​യ തു​ക​യ്ക്ക് ത​യ്യാ​റാ​ക്കി​യ ഭ​ക്ഷ​ണം അ​വി​ടെ​യു​ള്ള മ​റ്റ് കു​ടും​ബ​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. ലൈ​വ് സ്ട്രീ​മിം​ഗി​നി​ട​യി​ൽ ഇ​ത്ത​രം സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ൾ പ​ര​സ്യ​മാ​കു​മ്പോ​ഴു​ണ്ടാ​കു​ന്ന അ​പ​ക​ട​സാ​ധ്യ​ത​ക​ളി​ലേ​ക്കാ​ണ് ഈ ​സം​ഭ​വം വി​ര​ൽ ചൂ​ണ്ടു​ന്ന​ത്.

Viral

20 ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ടി​ട്ടും കൈ​യി​ലെ പ്ലേ​റ്റ് വി​ടാ​തെ വ്യാ​പാ​രി​യു​ടെ പാ​ച്ചി​ൽ; വൈ​റ​ലാ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ

ഒ​രു പ്ലേ​റ്റ് ക​ച്ചോ​രി ക​ഴി​ക്കാ​നാ​യി വ​ണ്ടി നി​ർ​ത്തി​യ സ​മ​യം കൊ​ണ്ട് രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​രി​ൽ ക​ള​ക്ഷ​ൻ ഏ​ജ​ന്‍റാ​യ ച​മ്പാ​ലാ​ലി​ന് ന​ഷ്ട​മാ​യ​ത് 20 ല​ക്ഷം രൂ​പ​യാ​ണ്.

ഒ​ക്ടോ​ബ​ർ 26-ന് ​വൈ​കു​ന്നേ​രം ന​ഹാ​ർ​ഗ​ഡ് പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സി​സി​ടി​വി ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞ ഈ ​കൗ​തു​ക​ക​ര​വും ഒ​പ്പം നാ​ട​കീ​യ​വു​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

സ്കൂ​ട്ട​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ഫു​ട്ബോ​ർ​ഡി​ൽ പ​ണ​മ​ട​ങ്ങി​യ ബാ​ഗ് വെ​ച്ച ശേ​ഷം ച​മ്പാ​ലാ​ൽ സ​മീ​പ​ത്തെ ക​ട​യി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ഹെ​ൽ​മ​റ്റ് ധ​രി​ച്ചെ​ത്തി​യ ര​ണ്ട് പേ​ർ സ്കൂ​ട്ട​റി​ന് സ​മീ​പം വ​ണ്ടി നി​ർ​ത്തി, ച​മ്പാ​ലാ​ലി​ന്‍റെ ശ്ര​ദ്ധ മാ​റി​യ സ​മ​യം നോ​ക്കി ബാ​ഗു​മെ​ടു​ത്ത് വേ​ഗ​ത്തി​ൽ ക​ട​ന്നു​ക​ള​ഞ്ഞു.

പ​ണം ന​ഷ്ട​പ്പെ​ട്ട കാ​ര്യം നി​മി​ഷ​ങ്ങ​ൾ​ക്ക​കം തി​രി​ച്ച​റി​ഞ്ഞ ച​മ്പാ​ലാ​ൽ, കൈ​യി​ലി​രു​ന്ന ക​ച്ചോ​രി പ്ലേ​റ്റ് പോ​ലും താ​ഴെ വെ​ക്കാ​ൻ മ​റ​ന്ന് മോ​ഷ്ടാ​ക്ക​ളു​ടെ പു​റ​കെ വെ​പ്രാ​ള​ത്തോ​ടെ ഓ​ടു​ക​യാ​യി​രു​ന്നു.

സ്വ​ന്തം സ്കൂ​ട്ട​റെ​ടു​ത്ത് പി​ന്തു​ട​രു​ന്ന​തി​ന് പ​ക​രം ഓ​ടി​യ അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്കാ​ൻ നാ​ട്ടു​കാ​രി​ൽ ചി​ല​ർ ഒ​പ്പം ചേ​ർ​ന്നു​വെ​ങ്കി​ലും പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ന​ഹാ​ർ​ഗ​ഡ് പൊ​ലി​സ്, പ്ര​ദേ​ശ​ത്തെ മ​റ്റ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഈ ​ദൃ​ശ്യ​ങ്ങ​ൾ എ​ത്തി​യ​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള ച​ർ​ച്ച​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ത്ര​യും വ​ലി​യൊ​രു തു​ക വ​ണ്ടി​യി​ൽ സു​ര​ക്ഷി​ത​മ​ല്ലാ​തെ വെ​ച്ച് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ നി​ന്ന വ്യാ​പാ​രി​യു​ടെ അ​ശ്ര​ദ്ധ​യെ ഒ​രു​വി​ഭാ​ഗം രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​മ്പോ​ൾ, ക​ള​ക്ഷ​ൻ ഏ​ജ​ന്‍റി​നെ മോ​ഷ്ടാ​ക്ക​ൾ നേ​ര​ത്തെ ത​ന്നെ പി​ന്തു​ട​ർ​ന്ന് നി​രീ​ക്ഷി​ച്ചി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് മ​റ്റു​ള്ള​വ​രു​ടെ നി​ഗ​മ​നം.

Viral

ഇ​ത്ത​വ​ണ ഞാ​ൻ വ​രു​ന്ന​ത് വി​മാ​ന​ത്തി​ൽ! ഗ്രാ​മ​വാ​സി​ക​ളോ​ട് പ​റ​ഞ്ഞ വാ​ക്ക് പാ​ലി​ച്ച് ശ​ത്രു​ഘ്ന​ൻ; വി​മാ​ന യാ​ത്ര​യു​ടെ വീ​ഡി​യോ വൈ​റ​ൽ

ബി​ഹാ​റി​ലെ ന​ള​ന്ദ ജി​ല്ല​ക്കാ​ര​നാ​യ ശ​ത്രു​ഘ്ന​ൻ കു​മാ​ർ എ​ന്ന ചെ​റു​പ്പ​ക്കാ​ര​ൻ ഇ​ത്ത​വ​ണ ഛാഥ് ​പൂ​ജ ആ​ഘോ​ഷി​ക്കാ​ൻ സ്വ​ന്തം ഗ്രാ​മ​ത്തി​ലേ​ക്ക് മ​ട​ങ്ങി​യ​ത് ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യൊ​രു സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ച്ചു​കൊ​ണ്ടാ​ണ്.

ഇ​ത്ത​വ​ണ​ത്തെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നാ​ട്ടി​ലെ​ത്തു​ന്ന​ത് വി​മാ​ന​ത്തി​ലാ​യി​രി​ക്കു​മെ​ന്ന് ഗ്രാ​മ​വാ​സി​ക​ൾ​ക്ക് മു​ൻ​പ് ന​ൽ​കി​യ വാ​ക്ക് പാ​ലി​ക്കാ​നാ​യി, ത​ന്‍റെ ഒ​രു മാ​സ​ത്തെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ സ​മ്പാ​ദ്യം മു​ഴു​വ​ൻ അ​ദ്ദേ​ഹം ഒ​റ്റ വി​മാ​ന ടി​ക്ക​റ്റി​നാ​യി മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു.

സാ​മ്പ​ത്തി​ക​മാ​യി വ​ലി​യൊ​രു ത്യാ​ഗ​മാ​യി​രു​ന്നു അ​തെ​ങ്കി​ലും, വാ​ക്കു​പാ​ലി​ച്ച​തി​ന്‍റെ​യും ആ​ദ്യ​മാ​യി വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത​തി​ന്‍റെ​യും സ​ന്തോ​ഷ​ത്തി​ലാ​ണ് ഈ ​യു​വാ​വ്. ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ ന​ട​ത്തി​യ ക​ന്നി യാ​ത്ര​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് ശ​ത്രു​ഘ്ന​ന്‍റെ ക​ഥ ലോ​ക​മ​റി​ഞ്ഞ​ത്.

യാ​ത്ര​യ്ക്കി​ടെ വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി യാ​ത്രാ​ല​ക്ഷ്യ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ, നാ​ടി​ന് ന​ൽ​കി​യ വാ​ഗ്ദാ​നം നി​റ​വേ​റ്റാ​നാ​ണ് താ​ൻ എ​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം നി​റ​ഞ്ഞ പു​ഞ്ചി​രി​യോ​ടെ വ്യ​ക്ത​മാ​ക്കു​ക​യു​ണ്ടാ​യി.

വി​മാ​ന​ത്തി​നു​ള്ളി​ലെ അ​ത്ഭു​ത​ങ്ങ​ളും കാ​ഴ്ച​ക​ളും ആ​സ്വ​ദി​ച്ചി​രി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ നി​ര​വ​ധി ആ​ളു​ക​ളു​ടെ മ​നം​ക​വ​ർ​ന്നു. നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ശ​ത്രു​ഘ്ന​ന് ഗ്രാ​മ​വാ​സി​ക​ൾ വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യ​ത്.

തു​ട​ർ​ന്ന് നി​ര​വ​ധി ഡി​ജി​റ്റ​ൽ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ​മാ​രും യൂ​ട്യൂ​ബ​ർ​മാ​രും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​മു​ഖ​ത്തി​നാ​യി ഗ്രാ​മ​ത്തി​ലേ​ക്ക് എ​ത്തി​യ​തോ​ടെ സം​ഭ​വം വ​ലി​യ വാ​ർ​ത്താ​ശ്ര​ദ്ധ നേ​ടി.

ഒ​രു മാ​സ​ത്തെ ശ​മ്പ​ളം മു​ഴു​വ​ൻ ഒ​റ്റ യാ​ത്ര​യ്ക്കാ​യി ചെ​ല​വ​ഴി​ച്ച​തി​നെ​ക്കു​റി​ച്ച് ഇ​ന്‍റ​ർ​നെ​റ്റി​ൽ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ൾ ഉ​യ​ർ​ന്നു​വെ​ങ്കി​ലും, ഭൂ​രി​ഭാ​ഗം പേ​രും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാ​ർ​ഥ​ത​യെ​യും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തെ​യും പി​ന്തു​ണ​ച്ചു.

സ്വ​ന്ത​മാ​യി അ​ധ്വാ​നി​ച്ചു​ണ്ടാ​ക്കി​യ പ​ണം സ്വ​ന്തം സ​ന്തോ​ഷ​ത്തി​നും വാ​ക്കു​പാ​ലി​ക്കു​ന്ന​തി​നു​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് പൂ​ർ​ണ അ​വ​കാ​ശ​മു​ണ്ടെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

Viral

പൊ​ലി​സി​നെ നെ​ട്ടോ​ട്ട​മോ​ടി​ച്ച് 'മാ​ഗി'; അ​മേ​രി​ക്ക​യെ അ​മ്പ​ര​പ്പി​ച്ച ഒ​രു പ​ശു​വി​ന്‍റെ ഗ്രാ​ൻ​ഡ് എ​സ്കേ​പ്പ്!

അ​മേ​രി​ക്ക​യി​ലെ ഒ​രു ചെ​റു​പ​ട്ട​ണ​ത്തെ ദി​വ​സ​ങ്ങ​ളോ​ളം നെ​ട്ടോ​ട്ട​മോ​ടി​ച്ച നാ​ലു വ​യ​സു​കാ​രി പ​ശു​വി​ന്‍റെ സാ​ഹ​സി​ക യാ​ത്ര​യും ഒ​ടു​വി​ൽ തി​രി​ച്ചു​വ​ര​വു​മാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗം.

ന്യൂ​യോ​ർ​ക്കി​ലെ ക​ർ​മ​ൽ എ​ന്ന ശാ​ന്ത​മാ​യ ഗ്രാ​മ​ത്തി​ലേ​ക്ക് മ​സാ​ച്ചു​സെ​റ്റ്സി​ൽ നി​ന്ന് പു​തു​താ​യി എ​ത്തി​ച്ച മാ​ഗി എ​ന്ന പ​ശു, ചു​റ്റു​പാ​ടു​ക​ൾ ക​ണ്ട് ഭ​യ​ന്ന് 'ലി​റ്റി​ൽ കാ​ബി​ൻ​സ്' ഫാ​മി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വ​ഴി​യി​ലൂ​ടെ വാ​ഹ​നം ഓ​ടി​ച്ചു​പോ​യ ആ​ളു​ക​ളു​ടെ മു​ന്നി​ലേ​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യി മാ​ഗി പാ​ഞ്ഞെ​ത്തി​യ​തോ​ടെ യാ​ത്ര​ക്കാ​ർ അ​മ്പ​ര​ന്നു. "ഇ​താ ഒ​രു പ​ശു ഓ​ടി​വ​രു​ന്നു", "ഇ​ത് നേ​രെ എ​ന്‍റെ കാ​റി​ലേ​ക്കാ​ണ​ല്ലോ പാ​ഞ്ഞു വ​രു​ന്ന​ത്" എ​ന്നി​ങ്ങ​നെ ആ​ളു​ക​ൾ ഭ​യ​ത്തോ​ടും കൗ​തു​ക​ത്തോ​ടും കൂ​ടെ നി​ല​വി​ളി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ പ്ര​ച​രി​ച്ചു.

നാ​ട്ടു​കാ​ർ​ക്ക് കൗ​തു​ക​മാ​യെ​ങ്കി​ലും പൊ​ലി​സി​നും ഷെ​രീ​ഫ് ഡെ​പ്യൂ​ട്ടി​മാ​ർ​ക്കും സ്റ്റേ​റ്റ് ട്രൂ​പ്പ​ർ​മാ​ർ​ക്കും ഇ​തൊ​രു വ​ലി​യ ദൗ​ത്യ​മാ​യി മാ​റി. ഒ​രു ഹോ​ളി​വു​ഡ് വെ​സ്റ്റേ​ൺ സി​നി​മ​യെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന രീ​തി​യി​ൽ, പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന പൊ​ലി​സു​കാ​ര​ൻ കാ​റി​ന്‍റെ ജ​ന​ലി​ലൂ​ടെ പു​റ​ത്തേ​ക്ക​മ​ർ​ന്ന് ക​യ​റെ​റി​ഞ്ഞു പി​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​ശു അ​ത് വെ​ട്ടി​ച്ച് മു​ന്നോ​ട്ടോ​ടു​ക​യാ​യി​രു​ന്നു.

പു​തി​യ സ്ഥ​ല​മാ​യ​തി​നാ​ലും തീ​റ്റ ന​ൽ​കി​യോ ക​യ​റി​ൽ പി​ടി​ച്ചോ നി​യ​ന്ത്രി​ക്കാ​നു​ള്ള പ​രി​ശീ​ല​നം ല​ഭി​ക്കാ​ത്ത​തി​നാ​ലും സാ​ധാ​ര​ണ രീ​തി​യി​ൽ അ​തി​നെ പി​ടി​കൂ​ടു​ക എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല.

തു​ട​ർ​ന്ന് നാ​ല് ദി​വ​സ​ത്തോ​ളം നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ, സ​മീ​പ​ത്തെ വ​ന​മേ​ഖ​ല​യി​ൽ നി​ന്നാ​ണ് ഫാം ​ഉ​ട​മ​യാ​യ മ​രി​യാ​ന ബ്രോ​ഫി​യും സം​ഘ​വും മാ​ഗി​യെ ക​ണ്ടെ​ത്തി​യ​ത്.

കാ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി ഒ​ളി​ച്ച പ​ശു​വി​നെ ഏ​റെ പ​രി​ശ്ര​മി​ച്ചാ​ണ് തി​രി​കെ എ​ത്തി​ച്ച​ത്. ഒ​ടു​വി​ൽ ത​ന്‍റെ പ്രി​യ​പ്പെ​ട്ട കി​ടാ​വി​നൊ​പ്പം സു​ര​ക്ഷി​ത​മാ​യി ഫാ​മി​ൽ തി​രി​ച്ചെ​ത്തി​യ​തോ​ടെ​യാ​ണ് ദി​വ​സ​ങ്ങ​ൾ നീ​ണ്ട ഈ ​ആ​വേ​ശ​ക​ര​മാ​യ ഓ​പ്പ​റേ​ഷ​ന് ശു​ഭ​പ​ര്യ​വ​സാ​ന​മാ​യ​ത്.

Latest News

Corehub Up