Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Viral : politics

politics

വെ​ള്ളി​ത്തി​ര​യി​ൽ നി​ന്ന് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കോ? ത​മി​ഴ​ക​ത്ത് പു​തി​യ ച​ർ​ച്ച​യാ​യി ‘ഇ​ള​യ പു​ര​ട്ചി ത​ലൈ​വി തൃ​ഷ പേ​ര​വൈ’

 

തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി തി​ള​ങ്ങി നി​ൽ​ക്കു​ന്ന തൃ​ഷ കൃ​ഷ്ണ​ന്‍റെ പേ​രി​ൽ ത​മി​ഴ്നാ​ട്ടി​ൽ പു​തി​യൊ​രു സം​ഘ​ട​ന പി​റ​ന്നി​രി​ക്കു​ന്നു.‘​ഇ​ള​യ പു​ര​ട്ചി ത​ലൈ​വി തൃ​ഷ പേ​ര​വൈ’ - തി​രു​നെ​ൽ​വേ​ലി ആ​സ്ഥാ​ന​മാ​യാ​ണ് ആ​രാ​ധ​ക​ർ ഈ ​കൂ​ട്ടാ​യ്മ​യ്ക്ക് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്.

തൃ​ഷ​യു​ടെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തെ​ക്കു​റി​ച്ചു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​യി നി​ൽ​ക്കു​ന്ന സ​മ​യ​ത്താ​ണ് ഈ ​നീ​ക്കം എ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.​തി​രു​നെ​ൽ​വേ​ലി​യി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ സം​ഘ​ട​ന​യു​ടെ കോ-​ഓ​ർ​ഡി​നേ​റ്റ​ർ രാ​ജ​ഗോ​പാ​ലാ​ണ് പേ​രും ലോ​ഗോ​യും പു​റ​ത്തു​വി​ട്ട​ത്.​പ​ച്ച പ​ട്ടു​സാ​രി​യി​ൽ, കൈ​കൂ​പ്പി വ​ണ​ങ്ങി നി​ൽ​ക്കു​ന്ന തൃ​ഷ​യു​ടെ ചി​ത്ര​മാ​ണ് ലോ​ഗോ​യി​ൽ. അ​തി​ന് താ​ഴെ സം​ഘ​ട​ന​യു​ടെ മു​ദ്രാ​വാ​ക്യ​വും -"പ​ദ​വി​ക​ൾ​ക്ക് വേ​ണ്ടി​യ​ല്ല, ത​മി​ഴ് ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ണ്"​പ​ദ​വി ല​ക്ഷ്യ​മി​ട്ട​ല്ല, ജ​ന​സേ​വ​നം ല​ക്ഷ്യ​മി​ട്ടാ​ണ് സം​ഘ​ട​ന​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

വ​രും ദി​വ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി മെ​ഡി​ക്ക​ൽ സ​ഹാ​യം, നി​യ​മ സ​ഹാ​യം, ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ ഏ​റ്റെ​ടു​ത്ത് ന​ട​ത്താ​നാ​ണ് പേ​ര​വൈ​യു​ടെ പ​ദ്ധ​തി.

എ​ന്തു​കൊ​ണ്ട് ‘ഇ​ള​യ പു​ര​ട്ചി ത​ലൈ​വി’?‘
പു​ര​ട്ചി ത​ലൈ​വി’ എ​ന്ന​ത് ത​മി​ഴ്നാ​ടി​ന്‍റ മ​ന​സ്സി​ൽ ഇ​ന്നും ജീ​വി​ക്കു​ന്ന ഒ​രു പേ​രാ​ണ് - മു​ൻ മു​ഖ്യ​മ​ന്ത്രി ജെ. ​ജ​യ​ല​ളി​ത​യു​ടെ പേ​ര്.​ജ​യ​ല​ളി​ത​യു​ടേ​തി​ന് സ​മാ​ന​മാ​യ ശ​ക്ത​മാ​യ വ്യ​ക്തി​ത്വ​വും, നേ​തൃ​ത്വ​ഗു​ണ​വും, ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കാ​നു​ള്ള ക​ഴി​വും തൃ​ഷ​യ്ക്കു​ണ്ടെ​ന്നാ​ണ് ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് ആ ​വി​ശേ​ഷ​ണ​ത്തോ​ട് ചേ​ർ​ത്ത് താ​ര​ത്തെ ‘ഇ​ള​യ പു​ര​ട്ചി ത​ലൈ​വി’ എ​ന്ന് വി​ളി​ക്കു​ന്ന​ത്.​നി​ല​വി​ലെ മു​ഖ്യ​മ​ന്ത്രി വി​ജ​യ് മി​ക​ച്ച ഭ​ര​ണ​മാ​ണ് കാ​ഴ്ച​വെ​ക്കു​ന്ന​തെ​ന്നും, തൃ​ഷ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം കൈ​കോ​ർ​ത്താ​ൽ ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ നി​ർ​ണാ​യ​ക ശ​ക്തി​യാ​യി മാ​റു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തൃ​ഷ​യു​ടെ നി​ല​പാ​ടാ​ണ് എ​ല്ലാ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്.​തൃ​ഷ​യു​ടെ അ​റി​വോ​ടും സ​മ്മ​ത​ത്തോ​ടും കൂ​ടി​യാ​ണ് സം​ഘ​ട​ന രൂ​പീ​ക​രി​ച്ച​തെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഈ ​വി​ഷ​യ​ത്തി​ൽ തൃ​ഷ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.2004 ൽ ​ന​ൽ​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ, “ത​മി​ഴ്നാ​ടി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്” എ​ന്ന് തൃ​ഷ പ​റ​ഞ്ഞി​രു​ന്നു. ആ ​പ​ഴ​യ വാ​ക്കു​ക​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ണ്ടും വൈ​റ​ലാ​ണ്.​തൃ​ഷ സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​മോ? അ​തോ ഇ​ത് ആ​രാ​ധ​ക​രു​ടെ സ്നേ​ഹ പ്ര​ക​ട​നം മാ​ത്ര​മാ​ണോ?​ഉ​ത്ത​രം തൃ​ഷ​യു​ടെ വാ​ക്കു​ക​ളി​ൽ നി​ന്ന് മാ​ത്ര​മേ അ​റി​യാ​ൻ ക​ഴി​യൂ. അ​തു​വ​രെ ത​മി​ഴ​കം ഈ ​ച​ർ​ച്ച​യി​ൽ ത​ന്നെ തു​ട​രും.

Latest News

Corehub Up