ഒരു സ്ത്രീ ഗർഭിണിയായാൽ എല്ലാവരും പറയും - "റെസ്റ്റ് എടുക്കൂ, ഓടരുത്, ചാടരുത്, ഭാരം എടുക്കരുത്!"പക്ഷേ അമേരിക്കയിലെ 38 കാരിയായ ഡീർഡ്രെ കീൻ ആ ഉപദേശങ്ങളെല്ലാം കേട്ട് ചിരിച്ചു. ഏഴര മാസം ഗർഭിണി, വയറും വെച്ച് അവർ ഓടിത്തീർത്തത് ലോകത്തിലെ ഏറ്റവും വലിയ മാരത്തണുകളിൽ ഒന്നാണ് - ന്യൂയോർക്ക് സിറ്റി മാരത്തൺ.
2026 നവംബർ ഒന്നിന് ന്യൂയോർക്കിൽ നടന്ന മാരത്തണിൽ ഡീർഡ്രെ ഫിനിഷ് ചെയ്തത് നാല് മണിക്കൂർ ആറ് മിനിറ്റ് 55 സെക്കൻഡിൽ ആണ്. സാധാരണക്കാർക്ക് പോലും ഓടിത്തീർക്കാൻ പ്രയാസമുള്ള 42 കിലോമീറ്റർ! അതും ശരാശരി ഒരു മൈലിന് ഒമ്പത് മിനിറ്റ് 26 സെക്കൻഡ് വേഗതയിൽ.ഫിനിഷ് ലൈൻ കടക്കുമ്പോൾ അവർ ഒറ്റയ്ക്കായിരുന്നില്ല. അവരുടെ വയറ്റിൽ അവരുടെ കുഞ്ഞും ഓടുന്നുണ്ടായിരുന്നു.
ഒരു മാരത്തൺ അല്ല, ഏഴ് മാരത്തൺ!
ഇതാണ് ഏറ്റവും ഞെട്ടിക്കുന്നത്. ഡീർഡ്രെ ഈ വർഷം ഓടിയത് ഒരു മാരത്തൺ മാത്രമല്ല. ലോകത്തിലെ ഏഴ് പ്രധാന മാരത്തണുകൾ ,എല്ലാം ഒരു വർഷം കൊണ്ട് ഓടിത്തീർത്തു. സിഡ്നി മാരത്തൺ ഓടുമ്പോൾ ഗർഭം 25 ആഴ്ച, ബെർലിൻ ഓടുമ്പോൾ 29 ആഴ്ച, ചിക്കാഗോ ഓടുമ്പോൾ 31 ആഴ്ച, ന്യൂയോർക്ക് ഓടുമ്പോൾ 34 ആഴ്ച.
ഞാൻ ഗർഭിണിയാകുന്നതിന് മുമ്പ് തന്നെ ഓട്ടക്കാരിയായിരുന്നു. എന്‍റെ ശരീരത്തിന് ഇത് പരിചയമുണ്ട്. ഡോക്ടറോട് ചോദിച്ചിട്ടാണ് ഞാൻ ഓടുന്നത്. ഗർഭിണിയായാൽ റെസ്റ്റ് എടുക്കണം എന്നില്ല, അത് മറ്റൊരു രീതിയിൽ തുടരാം എന്ന് കാണിക്കാനാണ് ഞാൻ ഓടുന്നത്" - എന്നാണ് ഡീർഡ്രെ പറയുന്നത്.2026 ൽ മാത്രം അവർ 11 റേസുകളിലാണ് പങ്കെടുത്തത്. ഏഴ് വേൾഡ് മേജേഴ്സ്, രണ്ട് അൾട്രാമാരത്തൺ, ഒരു അയൺമാൻ, അയർലൻഡിലെ ഒരു ട്രെയിൽ മാരത്തൺ.