ദീ​പി​ക​യ്ക്ക് സു​ഖ​മി​ല്ല; ചി​ത്രീ​ക​ര​ണ​ങ്ങ​ൾ മാ​റ്റി
Monday, March 19, 2018 3:59 PM IST
ബോ​ളി​വു​ഡ് താ​രം ദീ​പി​ക പ​ദു​ക്കോ​ൺ അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​ങ്ങ​ളു​ടെ ഷൂ​ട്ടിം​ഗ് ത​ത്കാ​ല​ത്തേ​ക്ക് മാ​റ്റി​വ​ച്ചി​രി​ക്കു​ന്നു. വൈ​റ്റ​മി​ൻ ഡി-3​യു​ടെ കു​റ​വു​മൂ​ലം ക്ഷീണി​ത​യാ​യ​തി​നാ​ലാ​ണ് ചി​ത്രീ​ക​ര​ണ​ങ്ങ​ൾ മാ​റ്റി​യ​ത്. ഇ​പ്പോ​ൾ വീ​ട്ടി​ൽ വി​ശ്ര​മി​ക്കു​ന്ന ദീ​പി​ക​യ്ക്ക് പു​റം​വേ​ദ​ന മാ​റാ​നു​ള്ള ഫി​സി​യോ തെ​റാ​പ്പി​യും ചെ​യ്യു​ന്നു​ണ്ട്.

പ​ത്മാ​വ​തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യ്ക്ക് ദീ​പി​ക​യ്ക്ക് ക​ഴു​ത്തി​നും പു​റ​ത്തി​നും വേ​ദ​ന​യ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ഇ​പ്പോ​ൾ വി​ശാ​ൽ ഭ​ര​ദ്വാ​ജ്, ആ​ന​ന്ദ് എ​ൽ റാ​യ് എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളി​ലാ​ണ് ദീ​പി​ക അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​നി ഡോ​ക്ട​ർ​മാ​രു​ടെ അ​നു​മ​തി ല​ഭി​ച്ച​തി​നു​ശേ​ഷം മാ​ത്ര​മേ ദീ​പി​ക ഉ​ൾ​പ്പെ​ടു​ന്ന രം​ഗ​ങ്ങ​ളു​ടെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ക​യു​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.