തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ന​ട​ന്‍ മ​ന്‍​സൂ​ര്‍ അ​ലി​ഖാ​ന്‍ കു​ഴ​ഞ്ഞു വീ​ണു
Thursday, April 18, 2024 10:48 AM IST
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ന​ട​ന്‍ മ​ന്‍​സൂ​ര്‍ അ​ലി​ഖാ​ന്‍ കു​ഴ​ഞ്ഞു വീ​ണു. സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ത്ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ന​ട​ന്‍ വെ​ല്ലൂ​രി​ലെ ഉ​ള്‍​ഗ്രാ​മ​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട് കു​ഴ​ഞ്ഞു​വീ​ണ​ത്.

ന​ട​നെ ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വെ​ല്ലൂ​രി​ല്‍ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി​ട്ടാ​ണ് ന​ട​ൻ മ​ത്സ​രി​ക്കു​ന്ന​ത്. ച​ക്ക​യാ​ണ് മ​ൻ​സൂ​ർ അ​ലി​ഖാ​ന്‍റെ ചി​ഹ്നം. ഇ​റ​ച്ചി വെ​ട്ടി​യും പ​ച്ച​ക്ക​റി വി​റ്റു​മൊ​ക്കെ വ്യ​ത്യ​സ്ത​മാ​യി പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു.

അ​ടു​ത്തി​ടെ​യാ​ണ് ന​ട​ന്‍ ഡെ​മോ​ക്രാ​റ്റി​ക് ടൈ​ഗേ​ഴ്‌​സ് ഓ​ഫ് ഇ​ന്ത്യ എ​ന്ന പേ​രി​ല്‍ പു​തി​യ പാ​ര്‍​ട്ടി രൂ​പി​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 26 വ​ർ​ഷ​ത്തി​നി​ടെ നാ​ല് പാ​ർ​ട്ടി​ക​ളി​ൽ അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച് പ​രാ​ജ​യ​പ്പെ​ട്ട മ​ന്‍​സൂ​ര്‍ ഇ​ത്ത​വ​ണ അ​ണ്ണാ ഡി​എം​കെ​ക്കൊ​പ്പം മ​ത്സ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് ന​ട​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.