ന​ടി മെ​റി​ൻ ഫി​ലി​പ്പി​ന്‍റെ പി​താ​വ് അ​ന്ത​രി​ച്ചു
Saturday, April 27, 2024 1:11 PM IST
ന​ടി മെ​റി​ൻ ഫി​ലി​പ്പി​ന്‍റെ പി​താ​വ് തു​മ്പ​മ​ൺ നെ​ച്ചാ​ട്ടു​പ​റ​മ്പി​ൽ ഫി​ലി​പ്പ് സി. ​മാ​ത്യു (മോ​ഹ​ൻ–67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​ആ​ല​ഞ്ചേ​രി​യി​ലു​ള്ള വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം അ​ഞ്ച​ൽ സെ​ന്റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ വ​ച്ചു ന​ട​ന്നു.

ഭാ​ര്യ: കു​മ്പ​ഴ ച​രി​വു​പു​ര​യി​ട​ത്തി​ൽ കു​ടും​ബാം​ഗം ഡെ​യ്സി. മ​ക്ക​ൾ: മെ​ൽ​വി​ൻ (യു​എ​ഇ), മെ​റി​ൻ, പ​രേ​ത​യാ​യ മെ​ർ​ലി​ൻ. മ​രു​മ​ക​ൾ: സ്റ്റെ​ഫി.

‘പൂ​മ​രം’ എ​ന്ന സി​നി​മ​യി​ലൂ​ടെ സി​നി​മാ രം​ഗ​ത്തെ​ത്തി​യ മെ​റി​ൻ​സു​ദീ​പ് ജോ​ഷി സം​വി​ധാ​നം ചെ​യ്ത ‘ഹാ​പ്പി സ​ർ​ദാ​റി’​ലൂ​ടെ നാ​യി​ക​യാ​യി.

ഈ​യ​ൽ, റാ​ഹേ​ൽ മ​ക​ൻ കോ​ര എ​ന്നി​വ​യാ​ണ് മ​റ്റ് സി​നി​മ​ക​ൾ. ഉ​ല്ലാ​സ് ചെ​മ്പ​ൻ സം​വി​ധാ​നം ചെ​യ്ത് ഈ ​വ​ർ​ഷം റി​ലീ​സ് ചെ​യ്ത ‘അ​ഞ്ച​ക്ക​ള്ള​കോ​ക്കാ​നി’​ലാ​ണ് മെ​റി​ൻ അ​വ​സാ​നം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.