മ​മ്മൂ​ട്ടി​യും പൃ​ഥ്വി​രാ​ജും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു; ചി​ത്രീ​ക​ര​ണം മേ‌​യി​ൽ തു‌​ട​ങ്ങും
Saturday, April 27, 2024 12:55 PM IST
മ​മ്മൂ​ട്ടി​യും പൃ​ഥ്വി​രാ​ജും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. ത്രി​ല്ല​ർ ജോ​ണ​റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് മേ​യ് മാ​സം ആ​രം​ഭി​ക്കും. ന​വാ​ഗ​ത​നാ​യ ജി​തി​ൻ കെ. ​ജോ​സാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ൽ നാ​യ​ക​നും വി​ല്ല​നു​മാ​യി​ട്ടാ​ണ് മ​മ്മൂ​ട്ടി​യും പൃ​ഥ്വി​രാ​ജും ഒ​ന്നി​ക്കു​ന്ന​തെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​മു​ണ്ട്.

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യ കു​റു​പ്പ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥാ​കൃ​ത്താ​ണ് ജി​തി​ൻ. 2010ൽ ​പു​റ​ത്തി​റ​ങ്ങി​യ വൈ​ശാ​ഖ് ചി​ത്രം പോ​ക്കി​രി​രാ​ജ​യി​ലാ​ണ് ഇ​രു​വ​രും അ​വ​സാ​ന​മാ​യി ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ച​ത്.

പി​ന്നീ​ട് 2014ൽ ​പു​റ​ത്തി​റ​ങ്ങി​യ മ​മ്മൂ​ട്ടി ചി​ത്രം മു​ന്ന​റി​യി​പ്പി​ൽ പൃ​ഥ്വി​രാ​ജ് കാ​മി​യോ വേ​ഷ​ത്തി​ലെ​ത്തി​യി​രു​ന്നു​വെ​ങ്കി​ലും ഇ​രു​വ​ർ​ക്കും കോ​മ്പി​നേ​ഷ​ൻ സീ​നു​ക​ൾ ഇ​ല്ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.