ടാ​ക്സി ഡ്രൈ​വ​ർ ഷ​ൺ​മു​ഖ​നാ​യി മോ​ഹ​ൻ​ലാ​ൽ; ‘എ​ൽ 360’ ചി​ത്രീ​ക​ര​ണം തൊ​ടു​പു​ഴ​യി​ൽ തു​ട​ങ്ങി
Monday, April 22, 2024 1:00 PM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ത​രു​ൺ മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തൊ​ടു​പു​ഴ​യി​ൽ ആ​രം​ഭി​ച്ചു.

ചി​ത്ര​ത്തി​ന്‍റെ പൂ​ജ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മോ​ഹ​ൻ​ലാ​ൽ പ​ങ്കു​വ​ച്ചു. ‘എ​ൽ 360’ എ​ന്നാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ശോ​ഭ​ന​യാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ നാ​യി​ക​യാ​കു​ന്ന​ത്.



15 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഇ​വ​ർ ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്ന സി​നി​മ കൂ​ടി​യാ​ണി​ത്. തൊ​ടു​പു​ഴ​യ്ക്ക​ടു​ത്ത് ഈ​സ്റ്റ് ക​ലൂ​രാ​ണ് ലൊ​ക്കേ​ഷ​ൻ. തി​ക​ച്ചും ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ സം​വി​ധാ​യ​ക​ൻ ത​രു​ൺ മൂ​ർ​ത്തി​യു​ടെ പി​താ​വ് മ​ധു​മൂ​ർ​ത്തി സ്വി​ച്ച് ഓ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ചു. അ​വ​ന്തി​ക ര​ഞ്ജി​ത്ത് ഫ​സ്റ്റ് ക്ലാ​പ്പും ന​ൽ​കി.

സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രു ടാ​ക്സി ഡ്രൈ​വ​റെ​യാ​ണ് ഈ ​ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഷ​ണ്മു​ഖം എ​ന്നാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. ഭാ​ര്യ​യും മ​ക്ക​ളു​മു​ള്ള അ​ദ്ധ്വാ​നി​യാ​യ ഒ​രു ഡ്രൈ​വ​റാ​ണ് ഷ​ണ്മു​ഖം.



ബി​നു പ​പ്പു, ഫ​ർ​ഹാ​ൻ ഫാ​സി​ൽ, മ​ണി​യ​ൻ​പി​ള്ള രാ​ജു, ആ​ർ​ഷ ബൈ​ജു തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. കൂ​ടാ​തെ നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളെ​യും ഈ ​ചി​ത്ര​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഒ​രി​ട​ത്ത​രം ഗ്രാ​മ​ത്തി​ന്‍റെ ഉ​ൾ​ത്തു​ടി​പ്പു​ക​ൾ കോ​ർ​ത്തി​ണ​ക്കി​യാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​വ​ത​ര​ണം. താ​ര നി​ർ​ണ​യം പൂ​ർ​ത്തി​യാ​കു​ന്നു. ര​ജ​പു​ത്ര​യു​ടെ പ​തി​നാ​ലാ​മ​തു ചി​ത്ര​വും മോ​ഹ​ൻ​ലാ​ലി​ന്‍റെ മു​ന്നൂ​റ്റി​അ​റു​പ​താ​മ​തു ചി​ത്ര​വു​മാ​ണി​ത്.



ഏ​റെ ശ്ര​ദ്ധേ​യ​മാ​യ ഓ​പ്പ​റേ​ഷ​ൻ ജാ​വ, സൗ​ദി വെ​ള്ള​ക്ക എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ത​രു​ൺ മൂ​ർ​ത്തി ഒ​രു​ക്കു​ന്ന ചി​ത്ര​മെ​ന്ന നി​ല​യി​ലും പ്രോ​ജ​ക്ടി​നു പ്ര​തീ​ക്ഷ​ക​ളേ​റെ​യാ​ണ്.



കെ.​ആ​ർ.​സു​നി​ലി​ന്‍റേ​താ​ണ് ക​ഥ. ത​രു​ൺ മൂ​ർ​ത്തി​യും സു​നി​ലും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ര​ചി​ക്കു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം ഷാ​ജി​കു​മാ​ർ. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ അ​വ​ന്തി​ക ര​ഞ്ജി​ത്. ക​ലാ​സം​വി​ധാ​നം ഗോ​കു​ൽ​ദാ​സ്. മേ​ക്ക​പ്പ് പ​ട്ട​ണം റ​ഷീ​ദ്. കോ​സ്റ്റ്യും ഡി​സൈ​ൻ സ​മീ​റ സ​നീ​ഷ്. നി​ർ​മാ​ണ നി​ർ​വ​ഹ​ണം ഡി​ക്സ​ൻ പൊ​ടു​ത്താ​സ്. സൗ​ണ്ട് ഡി​സൈ​ൻ വി​ഷ്ണു ഗോ​വി​ന്ദ്. റാ​ന്നി​യും തൊ​ടു​പു​ഴ​യു​മാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ. പി​ആ​ർ​ഒ വാ​ഴൂ​ർ ജോ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.