ബോളിവുഡ് സിനിമകളിലും പരസ്യ ചിത്രങ്ങളിലുമായി കഴിഞ്ഞ പതിനെട്ടു വർഷക്കാലമായി പ്രവർത്തിച്ചു പോരുന്ന സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒപ്പീസ്.
മലയാളത്തിൽ ഇതിന് മുൻപ് കോപ്പയിലെ കൊടുങ്കാറ്റ്, അലർട്ട്24 x7 എന്നീ ചിത്രങ്ങളും സോജൻ ജോസഫ് സംവിധാനം ചെയ്തിട്ടുണ്ട്.
ആകർഷൻ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ഡിആർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ പ്രദ്യുമന കൊളേഗൽ, ദിഷാൽ ഡി.ആർ. എന്നിവർ നിർമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം വ്യാഴാഴ്ച്ച തൊടുപുഴയിൽ ആരംഭിച്ചു.
അറക്കുളം ആലാനി ബംഗ്ലാവിലായിരുന്നു ചിത്രീകണം ആരംഭിച്ചത്. പ്രശസ്ത കന്നഡ താരം ദീഷിത് ഷെട്ടിയുടെ ഭാഗങ്ങളാണ് ചിത്രീകരിച്ചു തുടങ്ങിയത്. പ്രണയമാണ് ഈ ചിത്രത്തിന്റെ അടിത്തറ.
ബക്കിംഗ്ഹാമിലെ ഒരു സംഗീതജ്ഞനെ പ്രണയിച്ച ഒരു പെൺകുട്ടിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. പ്രണയത്തിന് വ്യത്യസ്ഥമായ തലവും ഭാഷ്യവും ഈ ചിത്രം നൽകുന്നു.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയായിരിക്കുമിത്. എം. ജയചന്ദ്രന്റേതാണ് സംഗീതം. റഫീഖ് അഹമ്മദിന്റേതാണു വരികൾ.
ഷൈൻ ടോം ചാക്കോയും ദർശനാ നായരുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോയ് മാത്യു, ലെന, ഇന്ദ്രൻസ്, ജോജോൺ ചാക്കോ, ബൈജു എഴുപുന്ന, അനൂപ് ചന്ദ്രൻ, പ്രമോദ് വെളിയനാട്, ജുബി പി.ദേവ്, രാജേഷ് കേശവ്, അൻവർ, കോബ്രാ രാജേഷ്, ശ്രയാ രമേഷ്, വിജയൻ നായർ, പ്രകാശ് നാരായണൻ, സജിതാ മഠത്തിൽ, ജീമോൻ ജോർജ്, ജീജാ സുരേന്ദ്രൻ എന്നിവരും പ്രധാന താരങ്ങളാണ്. ബാലചന്ദ്രമേനോനും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബോളിവുഡ് ഛായാഗ്രാഹകനായ സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് - ശ്യാം ശശിധരൻ. കലാസംവിധാനം - അരുൺ ജോസ്. മേക്കപ്പ്- മനു മോഹൻ. കോസ്റ്റ്യും ഡിസൈൻ - കുമാർ എടപ്പാൾ.
ചീഫ് അസേോസിയേറ്റ് ഡയറക്ടർ -ജോജോ കുരിശിങ്കൽ. അസോസിയേറ്റ് ഡയറക്ടർ ശ്രീജിത് നന്ദൻ. പ്രൊഡക്ഷൻ എക്സിക്യുട്ടീവ്സ് - അസ്ലം പുല്ലേപ്പടി, സുനിൽ മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ-എൽദോസെൽവരാജ്.
തൊടുപുഴ , കൊച്ചി, ഊട്ടി, ലണ്ടൻ,എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.വാഴൂർ ജോസ്. ഫോട്ടോ- ഷിബി ശിവദാസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.