ഇ​തി​ന്‍റെ പ​കു​തി​യെ​ങ്കി​ലും ന​ന്നാ​യി ഞാ​ൻ ചെ​യ്തി​രു​ന്നെ​ങ്കി​ൽ; മോ​ഹ​ൻ​ലാ​ലി​ന്‍റെ ഡാ​ൻ​സി​ന് കൈ​യ​ടി​ച്ച് ഷാ​രു​ഖ് ഖാ​ൻ
Wednesday, April 24, 2024 12:12 PM IST
മോ​ഹ​ൻ​ലാ​ലി​ന്‍റെ ഡാ​ൻ​സി​ന് കൈ​യ​ടി​ച്ച് ഷാ​രു​ഖ് ഖാ​ൻ. ഒ​രു അ​വാ​ർ​ഡ് ഷോ​യി​ൽ മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ എ​ക്സ് പ്ലാ​റ്റ്ഫോ​മി​ൽ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് ഷാ​രു​ഖി​ന്‍റെ അ​ഭി​ന​ന്ദ​നം.

ഷാ​രു​ഖ് നാ​യ​ക​നാ​യ ജ​വാ​ൻ എ​ന്ന സി​നി​മ​യി​ലെ ‘സി​ന്ദ ബാ​ന്ദ’​പാ​ട്ടി​നൊ​പ്പ​മാ​യി​രു​ന്നു മോ​ഹ​ൻ​ലാ​ലി​ന്‍റെ ത​ക​ർ​പ്പ​ൻ ഡാ​ൻ​സ്.



ന​ന്ദി മോ​ഹ​ൻ​ലാ​ൽ സ​ർ, ഈ ​ഗാ​നം എ​നി​ക്ക് ഏ​റ്റ​വും സ്‌​പെ​ഷ​ൽ ആ​ക്കി​ത്ത​ന്ന​തി​ന്. താ​ങ്ക​ൾ ചെ​യ്തി​ന്‍റെ പ​കു​തി​യെ​ങ്കി​ലും ന​ന്നാ​യി എ​നി​ക്കു ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ലെ​ന്ന് ആ​ശി​ച്ചു​പോ​കു​ന്നു. ല​വ് യു ​സ​ർ. വീ​ട്ടി​ൽ ഒ​രു​മി​ച്ചു​ള്ള ഡി​ന്ന​റി​നാ​യി കാ​ത്തി​രി​ക്കു​ന്നു. ഷാ​രു​ഖ് കു​റി​ച്ചു.

നി​ര​വ​ധി പേ​രാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ നൃ​ത്ത​ത്തെ പ്ര​ശം​സി​ച്ച് രം​ഗ​ത്തെ​ത്തു​ന്ന​ത്. ഈ ​പ്രാ​യ​ത്തി​ലും ഇ​ത്ര​യും ഊ​ർ​ജ​ത്തോ‌​ടെ നൃ​ത്തം ചെ​യ്യു​ന്ന ലാ​ലേ​ട്ട​നാ​ണ് ഹീ​റോ എ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ക​മ​ന്‍റു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.