Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Review
പ്രേമത്തിന്റെ ബോറൻ സൂത്രങ്ങൾ...!
Friday, May 11, 2018 5:59 PM IST
ഇതിനും മാത്രം പാപം പ്രേമിക്കുന്നവർ ചെയ്തിട്ടുണ്ടോ? "പ്രേമസൂത്രം' കണ്ടിറങ്ങുന്നവർ ഇങ്ങനെ ചോദിച്ചാൽ സംവിധായകൻ ജിജു അശോകന് മറുപടിയുണ്ടാകില്ല. അത്രമാത്രം വലിച്ചുനീട്ടലാണ് സംവിധായകൻ നടത്തിയിരിക്കുന്നത്.
മലയാള സിനിമ ഇതുവരെ പയറ്റിയ ഒട്ടുമിക്ക പ്രണയതന്ത്രങ്ങളേയും ഒറ്റ സിനിമയിലാക്കാനാണ് സംവിധായകൻ പ്രേമസൂത്രത്തിൽ ശ്രമിച്ചത്. കണ്ടു പഴകിയ സൂത്രങ്ങളായതുകൊണ്ടു തന്നെ അവയെല്ലാം ബോറായിരുന്നു. വലിച്ചുനീട്ടലിന്റെ കാര്യത്തിൽ റബർ പോലും സംവിധായകന്റെ മുന്നിൽ തോറ്റുപോകും.
പാവം ബാലു വർഗീസ്, പ്രേമിച്ച് വശംകെട്ടുപോയി. പ്രേമം കാലങ്ങൾക്ക് മുൻപ് എങ്ങനെയായിരുന്നുവെന്ന് ഇന്നത്തെ തലമുറയെ കാണിക്കാനുള്ള ശ്രമമൊക്കെ കൊള്ളാം. പക്ഷേ, ആവിഷ്കരണത്തിൽ സംഭവമെല്ലാം താറുമാറായി എന്നതാണ് ശരി.
ജിജു അശോകൻ "ഉറുന്പുകൾ ഉറങ്ങാറില്ല' എന്ന തന്റെ കന്നി ചിത്രത്തിൽ ചെന്പൻ വിനോദിനെ കള്ളൻ വേഷമാണ് ഏൽപ്പിച്ചതെങ്കിൽ, രണ്ടാം ചിത്രത്തിൽ കക്ഷിയെ പ്രേമിക്കാനായി അഴിച്ചുവിടുകയായിരുന്നു. വികെപി (ചെന്പൻ വിനോദ്) ഏൽപ്പിച്ച പണി അറിഞ്ഞുചെയ്തിട്ടുണ്ടെങ്കിലും ഈ വലിച്ചുനീട്ടലിനിടയിൽ അതൊന്നും എറിച്ചില്ലെന്ന് മാത്രം. പഴയ കാലഘട്ടത്തിലേക്ക് സിനിമ പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. തോടും, പാടവും പച്ചപ്പുമെല്ലാം നിറഞ്ഞുനിൽക്കുന്ന ഗ്രാമത്തിലേക്ക് പോകുന്പോൾ പലരും മറവിയുടെ പുസ്തകത്തിൽ ഒളിപ്പിച്ച പലകാര്യങ്ങളും തൊട്ടു തലോടിയെടുക്കും.
പ്രേമമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മനുഷ്യരെല്ലാം പറഞ്ഞും പറയാതെയും പ്രേമിക്കുന്നുണ്ടെന്നുള്ളത് സത്യം തന്നെ. എന്നു കരുതി, രണ്ടേമുക്കാൽ മണിക്കൂറിനടുത്ത് ഇതുതന്നെ പറഞ്ഞോണ്ടിരുന്നാൽ മുഷിഞ്ഞ് പണ്ടാരടങ്ങിപ്പോകില്ലേ. അതുതന്നെയാണ് പ്രേമസൂത്രത്തിനു സംഭവിച്ചത്. പലതരത്തിലുള്ള പ്രേമം കണ്ടുകണ്ട് പ്രേമത്തിനോടു തന്നെ ഒരു പുച്ഛം തോന്നും.
പ്രകാശന് (ബാലു വർഗീസ്) അമ്മുവിനോട് (ലിജോ മോൾ) തോന്നുന്ന ആത്മാർഥ പ്രണയത്തെ വലിച്ചുനീട്ടി നശിപ്പിക്കുകയാണ് സംവിധായകൻ ചെയ്തിരിക്കുന്നത്. അമ്മുവിനെ വളയ്ക്കാൻ പ്രകാശൻ നടത്തുന്ന ശ്രമങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. അതിനിടയിൽ പ്രണയപരവശനായ വികെപിയുടെ പ്രണയകഥകളും വന്നുപോയിക്കൊണ്ടിരിക്കും.
ഒരുപാട് പ്രണയപരാജയങ്ങൾ നുണഞ്ഞ വികെപിയുടെ അടുത്ത്, പ്രകാശൻ തന്റെ പ്രണയം പൂക്കാനുള്ള വഴിതേടി വരുന്നതുതൊട്ട് പിന്നെ കൊച്ചിംഗ് ക്ലാസാണ്. പ്രണയം എന്താണെന്ന് പഠിപ്പിക്കുന്ന "സ്പെഷൽ കോച്ചിംഗ് ക്ലാസ്'. ഈ ക്ലാസ് പലയിടങ്ങളിലും ചിത്രത്തിന് ഇഴച്ചിലുകൾ സമ്മാനിക്കുകയാണ് ചെയ്തത്.
പ്രകാശനും കൂട്ടുകാരും വികെപി പറയുന്ന സൂത്രങ്ങൾ പ്രയോഗിച്ച് തുടങ്ങുന്നതോടെ ചിത്രം രസംപിടിച്ച് തുടങ്ങും. നല്ല ഒന്നാന്തരം കാമുക വേഷം അണിയാൻ ബാലുവിന് സാധിക്കുന്നുണ്ട്. പക്ഷേ, തിരക്കഥയുടെ കെട്ടുറപ്പില്ലായ്മയിൽ ബാലുവും പിടഞ്ഞുവീഴുന്ന കാഴ്ചയാണ് പിന്നീട് കാണാൻ സാധിക്കുക.
ഇടയ്ക്കൊക്കെ സംഭാഷണങ്ങൾക്കുമേൽ പശ്ചാത്തല സംഗീതം ആധിപത്യം സ്ഥാപിച്ചപ്പോൾ പറയുന്നതെന്താണെന്ന് നേരെ ചൊവ്വേ കേൾക്കാൻ പോലും സാധിച്ചില്ല. ഗോപിസുന്ദർ ഒരുക്കിയ പാട്ടുകൾ കാതുകൾക്ക് സുഖം പകർന്നുനൽകിയാണ് കടന്നുപോയത്. ലിജോമോൾക്ക് പിന്നെ ചിരിക്കാനും ദേഷ്യപ്പെടാനും മാത്രമേ ചിത്രത്തിൽ സമയമുണ്ടായിരുന്നുള്ളൂ.
വിഷ്ണു ഗോവിന്ദനെ കോമഡി പരിവേഷത്തിൽ നിന്നു മോചിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. നെഗറ്റീവ് ടച്ചുള്ള തവളക്കണ്ണൻ സുകുവായി വിഷ്ണു ആദ്യാവസാനം മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. ആദ്യപകുതി നായികയെ വീഴ്ത്താനുള്ള നായകന്റെ ശ്രമങ്ങൾ അത്രയും പാളിപ്പോകുന്പോൾ രണ്ടാം പകുതിയിൽ പ്രേമക്കളിയുടെ മറ്റ് ചില ടെക്നിക്കുകൾ കാണിച്ചാണ് സംവിധായകൻ വെറുപ്പിച്ചത്.
ഗ്രാമാന്തരീക്ഷം തനിമവിടാതെ ഒപ്പിയെടുത്ത ഛായാഗ്രാഹകൻ സ്വരൂപ് ഫിലിപ്പ്, പ്രേമം കാണിച്ചുള്ള വെറുപ്പിക്കലിനിടെ പ്രേക്ഷകർക്ക് ആശ്വാസമാണ്. ഒന്നിനൊന്നിന് മികച്ച ഫ്രെയിമുകളാൽ സന്പന്നമാണ് പ്രേമസൂത്രം. ആ കാഴ്ചകൾ തന്നെയാണ് ഈ ചിത്രം കണ്ടിരിക്കാൻ പ്രാപ്തമാക്കിത്തീർക്കുന്നതും. പതിവ് ഭാവപ്രകടനങ്ങളുമായി സുധീർ കരമനയും ചിത്രത്തിലുണ്ട്. കക്ഷി തന്റെ സ്ഥിരം ഭാവം മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പ്രേമസൂത്രം സാക്ഷ്യം പറയും. ഇത്തിരിയൊക്കെ ഫാന്റസി ചേർത്താണ് ചെന്പൻ വിനോദിന്റെ കഥാപാത്രത്തെ സംവിധായകൻ സൃഷ്ടിച്ചിരിക്കുന്നത്. പക്ഷേ, ആ ഫാന്റസി ലോകത്തേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടുപോകാൻ സംവിധായകന് കഴിഞ്ഞില്ലായെന്നു മാത്രം.
പ്രേമിക്കാൻ താത്പര്യപ്പെടുന്നവർ പഴയകാല സൂത്രങ്ങൾ കണ്ട് ഒന്നു പയറ്റി നോക്കണമെന്നു വിചാരിക്കുന്നുവെങ്കിൽ പ്രേമസൂത്രത്തിന് തലവയ്ക്കാം. അല്ലാത്തവർ ആ വഴി പോകാതിരിക്കുന്നതാവും നല്ലത്. കാരണം നിങ്ങൾക്ക് ആ സൂത്രങ്ങൾ ബോധിക്കണമെന്നില്ല.
വി. ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന

Latest News
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top